കൊല്ലം: അമിത ശബ്ദത്തില്‍ ബൈക്കില്‍ ചീറിപ്പായുന്നതിനെതിരേ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയെന്ന് തെറ്റിദ്ധരിച്ച് യുവാവിനെ ബൈക്കിടിച്ചുവീഴ്ത്തി കൊല്ലാൻ ശ്രമം. കൊല്ലം ഇരവിപുരത്താണ് സംഭവം. പരാതി നൽകിയ വൈരാഗ്യത്തിൽ യുവാവിനെ ബൈക്കിടിച്ചുവീഴ്ത്തിയശേഷം കമ്പിവടിക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാളെ പോലീസ് പിടികൂടി.
ഇരവിപുരം തേജസ് നഗര്‍ 123-ല്‍ വയലില്‍വീട്ടില്‍ ഉമര്‍ മുക്തര്‍ (21) ആണ് അറസ്റ്റിലായത്. ഇരവിപുരം സ്വദേശി സുധീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലാണ് പൊലീസ് ഉമർ മുക്തറിനെ പിടികൂടിയത്. പ്രതി രൂപമാറ്റംവരുത്തിയ ബൈക്കില്‍ അമിത ശബ്ദത്തില്‍ റോഡിലൂടെ ചീറിപ്പായുന്നത് പതിവായിരുന്നു. ഇതിനെതിരെ നാട്ടുകാർ മോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു. പരാതി നൽകിയത് സുധീറാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ സുധീർ ചികിത്സയിലാണ്.
Also Read- യുവാവിനെ തട്ടിക്കൊണ്ടുപോയി പൂട്ടിയിട്ട് മര്‍ദിച്ച സംഭവത്തിന് പിന്നിൽ ഗുണ്ടാപ്പക; അഞ്ച് പേർ അറസ്റ്റിൽ
നേരത്തെ മയക്കുമരുന്ന് കൈവശംവെച്ചതിന് ഉമർ മുക്തറിനെതിരെ നേരത്തെയും പൊലീസ് കേസെടുത്തിട്ടുണ്ട്. പോലീസ് ഇന്‍സ്പെക്ടര്‍ അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ അരുണ്‍ ഷാ, ജയേഷ്, സുനില്‍, സി.പി.ഒ. അഭിലാഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.