തിരുവനന്തപുരം: കോവളത്ത് ആയൂർവേദ ചികിത്സയ്ക്കായെത്തിയ വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പ്രതികളും കുറ്റക്കാരാണെന്ന് കോടതി. തിരുവനന്തപുരം ഒന്നാം അഡിഷനൽ ജില്ലാ സെക്ഷൻസ് കോടതിയാണ് വിധി പറഞ്ഞത്. പ്രതികൾക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും. തിരുവല്ലം സ്വദേശികളായ ഉമേഷ്, ഉദയകുമാർ എന്നിവരാണ് കേസിലെ പ്രതികൾ.
2018 മാർച്ച് 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികൾക്കെതിരെയുള്ള ബലാത്സംഗം, കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങൾ തെളിഞ്ഞെന്നു കോടതി. പോത്തൻകോട്ടെ ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ നിന്നിറങ്ങി കോവളം ബീച്ചിലെത്തിയ ലാത്വിയിൻ വനതിയെ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേനെ ആളൊഴിഞ്ഞ കുറ്റിക്കാട്ടിലെത്തിച്ച് ലഹരി നൽകി പീഡിപ്പിച്ച ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
യുവതിയുടെ മൃതദേഹം കൊല്ലപ്പെട്ട് 36 ദിവസങ്ങൽക്ക് ശേഷമാണ് പൊന്തക്കാട്ടിൽ നിന്നാണ് കണ്ടെത്തിയത്. ഡിഎൻഎ പരിശോധനയിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
കേസിൽ സാഹചര്യത്തെളിവുകൾ അതിശക്തമാണ്. ശാസ്ത്രീയ തെളിവുകളും പരമാവധി ശേഖരിച്ചു. കൊല നടന്ന കാട്ടിലെ പ്രതികളുടെ സാന്നിധ്യത്തിനും തെളിവുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.