കോഴിക്കോട് പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ

Last Updated:

മലപ്പുറം കോട്ടക്കൽ പൂക്കിപ്പറമ്പ് സ്വദേശി വള്ളിക്കാട്ട് റിയാസ് (29) ആണ് പിടിയിലായത്

വള്ളിക്കാട്ട് റിയാസ്
വള്ളിക്കാട്ട് റിയാസ്
കോഴിക്കോട് രാമനാട്ടുകരയിൽ പശ്ചിമ ബംഗാൾ സ്വദേശിയായ 15കാരിയെ തട്ടിക്കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മലപ്പുറം കോട്ടക്കൽ പൂക്കിപ്പറമ്പ് സ്വദേശി വള്ളിക്കാട്ട് റിയാസ് (29) ആണ് പിടിയിലായത്. പ്രതി ഒറീസയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പിടികൂടിയത്.
മലപ്പുറത്ത് നിന്നും ഇയാൾ പാലക്കാട്, സേലം, മൈസൂർ, ബെംഗളൂരു എന്നിവിടങ്ങളിലും ചെന്നൈയിലും ഒളിവിൽ കഴിയുകയായിരുന്നു. പ്രതിയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ ട്രാക്ക് ചെയ്തതിന്റെ പശ്ചാത്തലത്തിൽ പൊലീസ് മലപ്പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
ഈ മാസം 19നായിരുന്നു ഫറോക്കിൽ താമസിക്കുന്ന പെൺകുട്ടിയെ കാണാതായത്. പെൺകുട്ടി ജോലി ചെയ്യുന്ന കടയിൽ നിന്ന് വിളിച്ചിറക്കി ആൺ സുഹൃത്ത് കാറിൽ കൊണ്ടുപോകുകയും പരിചയമില്ലാത്ത സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതിക്കൊപ്പം സുഹൃത്തുക്കളും ഉണ്ടായിരുന്നു. യുവാവ് മദ്യം നൽകിയാണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു.
advertisement
ഇതും വായിക്കുക: ഉറങ്ങിക്കിടന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാൾക്ക് മരണം വരെ ജയിൽ; സഹോദരിക്ക് കോടതി പിരിയും വരെ തടവ്
പെൺകുട്ടിയെ ക്രൂരമായി മർദിച്ചിരുന്നതിന്റെ തെളിവുകളും പുറത്ത് വന്നിരുന്നു. തട്ടിക്കൊണ്ടുപോയതിന് തൊട്ടടുത്ത ദിവസം അവശനിലയിലായ പെൺകുട്ടിയെ നടുറോഡിൽ ഇറക്കി വിടുകയായിരുന്നു. പെൺകുട്ടിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളും കണ്ടെത്തിയിരുന്നു. സംഭവത്തിൽ മുഖ്യപ്രതിയുടെ സുഹൃത്ത് എന്ന് കരുതുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പെൺകുട്ടിയെ പാർപ്പിച്ച സ്ഥലത്തെ സിസിടിവി ഹാർഡ് ഡിസ്ക് പ്രതി കിണറ്റിൽ എറിഞ്ഞത് പൊലീസ് കണ്ടെടുത്തിരുന്നു.
advertisement
2019 ൽ കടയിലെ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയാണ് പിടിയിലായ റിയാസെന്ന് പൊലീസ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോഴിക്കോട് പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ
Next Article
advertisement
വിവാഹത്തിന് തൊട്ടുമുമ്പ് സാരിയെച്ചൊല്ലി തർക്കം; യുവാവ് പ്രതിശ്രുത വധുവിനെ കൊലപ്പെടുത്തി
വിവാഹത്തിന് തൊട്ടുമുമ്പ് സാരിയെച്ചൊല്ലി തർക്കം; യുവാവ് പ്രതിശ്രുത വധുവിനെ കൊലപ്പെടുത്തി
  • വിവാഹത്തിന് ഒരു മണിക്കൂർ മുമ്പ് സാരിയെച്ചൊല്ലിയുള്ള തർക്കത്തിൽ യുവാവ് പ്രതിശ്രുത വധുവിനെ കൊലപ്പെടുത്തി.

  • 23 കാരിയായ സോണി ഹിമ്മത് റാത്തോഡ് കൊല്ലപ്പെട്ടതിനു ശേഷം പ്രതിയായ സാജൻ ബരയ്യ ഓടി രക്ഷപ്പെട്ടു.

  • വിവാഹനിശ്ചയം കഴിഞ്ഞ് ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം സാരിയും പണവും സംബന്ധിച്ച് തർക്കം ഉണ്ടായി.

View All
advertisement