"ഞാൻ ഒറ്റയ്ക്കല്ല"; വേദനയുടെ നാലുചുവരുകളിൽ നിന്ന് സരസുവിനെ ചേർത്തുപിടിച്ച് 'ഒപ്പം' മെഡിക്കൽ ക്യാമ്പ്
- Reported by:Nandana KS
- local18
- Published by:Gouri S
Last Updated:
ശ്വാസംമുട്ടലും ശരീരവേദനയും തളർത്തിയ സരസുവിൻ്റെ ജീവിതത്തിലേക്ക് മന്ത്രി പി. രാജീവ് നടപ്പിലാക്കുന്ന 'ഒപ്പം' മെഡിക്കൽ ക്യാമ്പ് കടന്നുവന്നപ്പോൾ...
നാലുചുവരുകൾക്കുള്ളിലെ ഏകാന്തതയിൽ, ശരീരം വേദനയാൽ പുളയുമ്പോഴും കുന്നുകര കുത്തിയതോട് സ്വദേശി സരസു ഒന്ന് മാത്രമാണ് ആഗ്രഹിച്ചത്; കൈപിടിച്ചുയർത്താൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന്. വാർദ്ധക്യത്തിൻ്റെ അവശതകൾക്കൊപ്പം സ്വന്തമായി നടക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ കഴിഞ്ഞിരുന്ന സരസുവിൻ്റെ ജീവിതത്തിലാണ് മന്ത്രി പി. രാജീവ് നടപ്പിലാക്കുന്ന 'ഒപ്പം' മെഡിക്കൽ ക്യാമ്പ് കരുതലായി മാറിയത്.
വിട്ടുമാറാത്ത ശ്വാസംമുട്ടലും ശരീരവേദനയും സരസുവിൻ്റെ ജീവിതത്തെ ഏറെ പ്രയാസകരമാക്കിയിരുന്നു. കൂട്ടിന് ആരുമില്ലാതെ ഒറ്റയ്ക്ക് താമസിക്കുന്ന ഇവർക്ക് ചികിത്സയും മരുന്നും പലപ്പോഴും ഒരു ചോദ്യചിഹ്നമായി. കഴിഞ്ഞ വർഷം കുന്നുകരയിൽ നടന്ന ക്യാമ്പിലെത്തിയതോടെയാണ് ഈ ദുരിതത്തിന് അറുതിയായത്. അന്ന് ലഭിച്ച കൃത്യമായ ചികിത്സാ നിർദ്ദേശങ്ങളും മരുന്നുകളും സരസുവിന് നൽകിയ ആശ്വാസം ചെറുതല്ല. ആ വിശ്വാസമാണ്, ചുവടുകൾ വയ്ക്കാൻ പ്രയാസപ്പെട്ടിട്ടും ഇത്തവണയും സരസുവിനെ ഒപ്പം മെഡിക്കൽ ക്യാമ്പിലെത്തിച്ചത്. മരുന്നിനപ്പുറം സ്നേഹത്തോടെയുള്ള പരിചരണവും തുടർചികിത്സയ്ക്കുള്ള ഉറപ്പും സരസുവിന് നൽകുന്നത് വലിയ ആത്മവിശ്വാസമാണ്. ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും താൻ ഒറ്റയ്ക്കല്ലെന്ന ഉറപ്പോടെയാണ് സരസു ഇത്തവണ ക്യാമ്പിൽ നിന്ന് മടങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Feb 23, 2026 1:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kochi/
"ഞാൻ ഒറ്റയ്ക്കല്ല"; വേദനയുടെ നാലുചുവരുകളിൽ നിന്ന് സരസുവിനെ ചേർത്തുപിടിച്ച് 'ഒപ്പം' മെഡിക്കൽ ക്യാമ്പ്






