കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത കേസിന്റെ അന്വേഷണം സിനിമ മേഖലയിലേക്ക്. പ്രധാന പ്രതികളായ ഷെരീഫിനെയും റഫീഖിനെയും ഷംന കാസിമുമായി പരിചയപ്പെടുത്തിയത് മേക്കപ്പ് മാനാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ തട്ടിപ്പ് സംഘത്തിനെതിരെ പരാതിയുമായി കൂടുതൽ യുവതികളും രംഗത്തെത്തി.
പ്രതികളെ ഡിസിപിയുടെ നേതൃത്വത്തില്‍ ഇന്നലെ വിശദമായി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിലാണ് സിനിമ ബന്ധത്തെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്. മോഡലുകൾക്ക് വാഗ്ദാനങ്ങൾ നൽകി പാലക്കാട്ടെത്തിക്കുന്നത് ഇടുക്കി സ്വദേശിനിയായ യുവതിയാണെന്നാണ് പുതിയ കണ്ടെത്തൽ. ഇവർക്കു വേണ്ടിയുള്ള തെരച്ചിലും അന്വേഷണ സംഘം ആരംഭിച്ചു. ഇതിനിടെ അറസ്റ്റിലാകുന്നതിന് മുൻപ് സ്വർണ്ണാഭരങ്ങൾ തിരിച്ചു നൽകി പരാതി പിൻവലിപ്പിക്കാൻ പ്രതിയായ റഫീഖ് ശ്രമിക്കുന്നതിന്റെ തെളിവുകളും പുറത്തു വന്നു.
തട്ടിപ്പ് സംഘത്തിൽ കൂടുതൽ പേർ ഉണ്ടെന്ന സൂചനയും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇവരിൽ യുവതികളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഹൈദരാബാദിൽ നിന്നും ഷംന കാസിം തിരിച്ചെത്തുമ്പോൾ വിഡിയോ കോൺഫറൻസ് വഴി മൊഴിയെടുക്കാനാണ് പോലീസ് നീക്കം.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.