വീട്ടിലും കടയിലുമായി നാലു തവണ കള്ളൻ കയറി; പിപിഇ കിറ്റ് ധരിച്ച മോഷ്ടാവ് ലത്തീഫ് എന്ന കടയുടമയ്ക്ക് പിന്നാലെയുണ്ട്!

Last Updated:

ഒന്നര വർഷം മുമ്പ് ആദ്യ മോഷണത്തിൽ നാൽപതിനായിരം രൂപയാണ് നഷ്ടമായത്. കുറച്ച് ദിവസത്തിന് ശേഷം വീട്ടിൽ കയറിയ കള്ളൻ എൺപതിനായിരം രൂപയാണ് മോഷ്ടിച്ചത്

കോഴിക്കോട്: പിന്നാലെ തന്നെ കൂടിയ കള്ളനെക്കുറിച്ച് അത്ഭുതപ്പെടുകയാണ് വടകരയിലെ കേരള സ്റ്റേഷനറി ഉടമ കെ എം പി ലത്തീഫ്. കടയിലും വീട്ടിലുമായി രണ്ട് തവണ വീതമാണ് കള്ളൻ കയറിയത്. കഴിഞ്ഞ ദിവസം പുലർച്ചെയും മോഷ്ടാവ് എത്തി. സി.സി ടി വിയിൽ കള്ളൻ കുടുങ്ങിയിട്ടുണ്ടെങ്കിലും ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
വടകര ഒന്തം റോഡിലെ കേരള സ്റ്റേഷനറി ഉടമയാണ് കെ എം പി. ലത്തീഫ്. തുടർച്ചയായി നാലാം തവണ കടയിലും വീട്ടിലുമായി മോഷ്ടാവെത്തിയതോടെ ആശങ്കയോടൊപ്പം അതിശയപ്പെടുകയാണ് ലത്തീഫ്. കഴിഞ്ഞ ദിവസം പുലർച്ചെ കയറിയ കള്ളൻ പണവും വില കൂടിയ സിഗരറ്റുകളും സാധനങ്ങളും മോഷ്ടിച്ചു. ഒന്നര വർഷം മുമ്പ് ആദ്യ മോഷണത്തിൽ നാൽപതിനായിരം രൂപയാണ് നഷ്ടമായത്. കുറച്ച് ദിവസത്തിന് ശേഷം വീട്ടിൽ കയറിയ കള്ളൻ എൺപതിനായിരം രൂപയാണ് മോഷ്ടിച്ചത്.
പിന്നീട് കള്ളൻ വീണ്ടും വീട്ടിൽ കയറി. വീട്ടുകാർ അറിഞ്ഞപ്പോൾ ഓടിപ്പോവുകയായിരുന്നു. ഇതിന് ശേഷം വീട്ടിലും കടയിലും സിസിടിവി ക്യാമറ ഘടിപ്പിച്ചു. ഇന്നലെ കള്ളൻ കയറിയ ദൃശ്യം സി.സി.ടി വി യിലുണ്ട്.
advertisement
പി.പി.ഇ കിറ്റ് ധരിച്ചാണ് കഴിഞ്ഞ ദിവസം കള്ളൻ കയറിയത്. പോലീസിന്റെ ഭാഗത്ത് നിന്ന് ശക്തമായ ഇടപെടൽ ഉണ്ടാവണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
ലഹരിയിൽ വാഹനമോടിച്ചു; ഇടിച്ചു തെറിപ്പിച്ചത് ഒട്ടേറെ വാഹനങ്ങൾ; നടിയും സുഹൃത്തും അറസ്റ്റിൽ
സിനിമാ, സീരിയൽ നടിയും കൂട്ടാളിയും അമിതമായി ലഹരി ഉപയോഗിച്ചശേഷം അപകടകരമായി വാഹനമോടിച്ചു നിരവധി വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചതിനെ തുടർന്ന് കസ്റ്റഡിയിലായി. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. നേരത്തെയും ലഹരിമരുന്നു കേസിൽ പിടിയിലായിട്ടുള്ള നടി അശ്വതി ബാബുവും (26) ഇവരുടെ സുഹൃത്ത് നൗഫലുമാണ് കസ്റ്റഡിയിലായത്.
advertisement
കുസാറ്റ് ജംഗ്ഷൻ മുതൽ തൃക്കാക്കര ക്ഷേത്രം വരെയുള്ള റോഡിലൂടെയായിരുന്നു യുവാവിന്റെ ഡ്രൈവിങ് അഭ്യാസം. നാട്ടുകാർ തൃക്കാക്കര ക്ഷേത്രത്തിനു സമീപത്തുവെച്ച് വാഹനം തടയാൻ ശ്രമിച്ചതോടെ വെട്ടിച്ചെടുത്തു രക്ഷപെടാൻ നോക്കിയെങ്കിലും ടയർ പൊട്ടിയതിനെ തുടർന്നു നടന്നില്ല. ഇതോടെ വാഹനം ഉപേക്ഷിച്ചു രക്ഷപെടാനായി അടുത്ത നീക്കം.
ഇതിനിടെ നാട്ടുകാർ അറിയിച്ചതു പ്രകാരം തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു.
advertisement
കുസാറ്റ് സിഗ്നലിൽ വാഹനം നിർത്തി മുന്നോട്ടും പിന്നോട്ടും എടുത്ത് അഭ്യാസം കാണിച്ചതോടെയാണ് നാട്ടുകാർ ശ്രദ്ധിച്ചത്.
അവിടെനിന്നു വാഹനം എടുത്തപ്പോൾ മുതൽ പല വാഹനങ്ങളിൽ ഇടിച്ചെങ്കിലും നിർത്താതെ പോയി.പിന്നീടാണ് പിന്തുടർന്നു വന്ന ഒരാൾ വാഹനം വട്ടം വച്ചു തടഞ്ഞു നിർത്താൻ ശ്രമിച്ചത്. ഇതിൽ അരിശം പൂണ്ട് റോഡിനു പുറത്തുകൂടി വാഹനം എടുക്കാൻ ശ്രമിക്കുമ്പോഴാണ് ടയർ പൊട്ടി വാഹനം ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടായത്. ആളുകൾ ചുറ്റിലും കൂടിയതോടെ ഒപ്പമുണ്ടായിരുന്ന നടി അശ്വതി ബാബു നൗഫലിനെ സ്ഥലത്തുനിന്നു മാറ്റാൻ ശ്രമിച്ചു. ഇരുവരും അടുത്തുള്ള സ്കൂളിന്റെ ഭാഗത്തേയ്ക്കു പോയെങ്കിലും പോലീസെത്തി നൗഫലിനെ പിടികൂടി. പിന്നീട് നാട്ടുകാർ നൽകിയ വിവരമനുസരിച്ച് നടത്തിയ അന്വേഷണത്തിൽ നടിയെയും കണ്ടെത്തുകയായിരുന്നു...
മലയാളം വാർത്തകൾ/ വാർത്ത/Crime/
വീട്ടിലും കടയിലുമായി നാലു തവണ കള്ളൻ കയറി; പിപിഇ കിറ്റ് ധരിച്ച മോഷ്ടാവ് ലത്തീഫ് എന്ന കടയുടമയ്ക്ക് പിന്നാലെയുണ്ട്!
Next Article
advertisement
മാധ്യമലോകത്തെ പിന്നണികഥകൾ പറഞ്ഞ മോഹൻലാൽ ചിത്രം 'റൺ ബേബി റൺ' റീ-റിലീസിന്
മാധ്യമലോകത്തെ പിന്നണികഥകൾ പറഞ്ഞ മോഹൻലാൽ ചിത്രം 'റൺ ബേബി റൺ' റീ-റിലീസിന്
  • മോഹൻലാൽ, അമല പോൾ എന്നിവർ അഭിനയിച്ച 'റൺ ബേബി റൺ' ഡിസംബർ 5ന് വീണ്ടും തിയേറ്ററുകളിലെത്തും.

  • 2012-ൽ പുറത്തിറങ്ങിയ 'റൺ ബേബി റൺ' വാണിജ്യ വിജയവും മികച്ച കളക്ഷനും നേടിയ ചിത്രമായിരുന്നു.

  • മോഹൻലാൽ ചിത്രങ്ങളുടെ റീ-റിലീസ് പതിവായി വമ്പൻ വിജയങ്ങൾ നേടുന്നുവെന്ന് തെളിയിക്കുന്ന ഉദാഹരണമാണ് ഇത്.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement