വേലക്കാരൻ വളർത്തുനായയെ കൊലപ്പെടുത്തിയെന്ന് പരാതിയുമായി നടി; ആദ്യം മനുഷ്യരുടെ കേസ് തീരട്ടെയെന്ന് ഫോറൻസിക്

Last Updated:

കേസുമായി ബന്ധപ്പെട്ട് ഫോറൻസിക് റിപ്പോർട്ട് ലഭിക്കാത്തതിനാൽ വിചാരണ നീണ്ടു പോവുകയാണെന്ന് ജുൽക അറിയിച്ചു. ഇക്കാര്യം അന്വേഷിച്ച് ഫോറൻസിക് വകുപ്പിനെ സമീപിച്ചപ്പോൾ മനുഷ്യരുടെ കേസുകൾ ബാക്കിയുണ്ടെന്നും അതുകഴിഞ്ഞിട്ട് മതി ഇതെന്നുമുള്ള മറുപടിയാണ് ലഭിച്ചതെന്നും ജുൽക പറഞ്ഞു.

പുനെ: വീട്ടുജോലിക്കാരൻ വളർത്തുനായയെ കൊലപ്പെടുത്തിയെന്ന പരാതിയുമായി നടി. ബോളിവുഡ് നടി അയേഷ ജുൽകയാണ് പരാതി നൽകിയിരിക്കുന്നത്. ലോണാവാലയിലെ തന്റെ വീട്ടിലെ വളർത്തുനായയായ റോക്കിയെ അവിടുത്തെ വീട്ടു വേലക്കാരനായ രാം ആന്ദ്രെ കൊലപ്പെടുത്തിയെന്നാണ് കേസ്. മൃഗസംരക്ഷണ പ്രവർത്തകയും സൊസൈറ്റി ഫോർ ആനിമൽ സേഫ്റ്റിയുടെ വൈസ് പ്രസിഡന്റുമാണ് അയേഷ ജുൽക.
ലോണാവാലയിലെ തെരുവിൽ നിന്നാണ് നടി റോക്കിയെ എടുത്തു വളർത്തിയത്. രണ്ട് ആഴ്ച പ്രായമുള്ളപ്പോൾ ആയിരുന്നു റോക്കിയെ തെരുവിൽ നിന്നും എടുത്തു വളർത്താൻ ആരംഭിച്ചത്. കഴിഞ്ഞ ആറു വർഷമായി റോക്കി തങ്ങളോടൊപ്പം ആണെന്നും രാം അന്ദ്രേയുടെ കുടുംബമാണ് റോക്കിയെ നോക്കുന്നതെന്നും നടി അറിയിച്ചു. റോക്കിക്ക് പിന്നാലെ റിഗ്ഗ്ലി എന്ന നായയെയും നടി വളർത്തുന്നുണ്ട്.
advertisement
[NEWS]Aisha Shah | നമ്മുടെ അയിഷ ഇനി ജോ ബൈഡന്റെ ടീമിൽ; അതും ബൈഡന്റെ ഡിജിറ്റൽ ടീമിൽ സീനിയറായി [NEWS] '2020 എനിക്ക് മടുത്തു; തെണ്ടി തെണ്ടി ഞാൻ വെറുത്തു': വൈറലായി നീരജ് മാധവിന്റെ പുതിയ റാപ് സോംഗ് [NEWS]
മുംബൈയിൽ താമസിച്ചു വരുന്ന ജുൽക ഇടയ്ക്കിടയ്ക്ക് ലോണാവാലയിൽ എത്താറുണ്ട്. സെപ്റ്റംബർ 13ന് നടി മുംബൈയിൽ ആയിരുന്നപ്പോഴാണ് റോക്കി ചത്തുവെന്ന ഫോൺകോൾ ജുൽകയ്ക്ക് ലഭിക്കുന്നത്. വീട്ടിലെ വാട്ടർ ടാങ്കിൽ വീണ് മുങ്ങി മരിച്ചുവെന്ന് ആയിരുന്നു പറഞ്ഞത്. അപ്പോൾ തന്നെ ലോണാവാലയിൽ എത്തിയെന്നും വേലക്കാരനും കുടുംബവും പറഞ്ഞത് താൻ വിശ്വസിച്ചെന്നും എന്നാൽ പിന്നീട് സംശയം തോന്നുകയായിരുന്നെന്നും പറഞ്ഞു.
advertisement
മറ്റൊരു നായയായ റിഗ്ഗ്ലി മൗനിയായിരിക്കുന്നതും ഭക്ഷണം കഴിക്കാൻ കൂട്ടാക്കാതിരുന്നതും താൻ ശ്രദ്ധിച്ചെന്നും ചില കാര്യങ്ങൾ ശരിയല്ലെന്ന് തനിക്ക് തോന്നിയെന്നും നടി പറഞ്ഞു. ടാങ്കിന്റെ വായ് വട്ടം വളരെ ചെറുതായിരുന്നെന്നും അതുകൊണ്ടു തന്നെ റോക്കി അതിൽ മുങ്ങിച്ചാകാനുള്ള സാധ്യതയില്ലെന്നും ജുൽക പറഞ്ഞു. തുടർന്ന് റോക്കിയുടെ മൃതദേഹം പുറത്തെടുക്കുകയും അതിൽ ചില മുറിപ്പാടുകൾ കണ്ടെത്തുകയും ചെയ്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിനും വിധേയമാക്കി.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നായ ശ്വാസം മുട്ടിയാണ് മരിച്ചിരിക്കുന്നതെന്നും മുങ്ങി മരിക്കാനുള്ള സാധ്യതകൾ കുറവാണെന്നും കണ്ടെത്തി. ഇതോടെ നടി പരാതിയുമായി ലോണാവാല പൊലീസ് സ്റ്റേഷനെ സമീപിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കേസിൽ കുറ്റപത്രം തയ്യാറാണെന്ന് പൊലീസ് അറിയിച്ചു. താമസിയാതെ തന്നെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കും.
advertisement
കേസുമായി ബന്ധപ്പെട്ട് ഫോറൻസിക് റിപ്പോർട്ട് ലഭിക്കാത്തതിനാൽ വിചാരണ നീണ്ടു പോവുകയാണെന്ന് ജുൽക അറിയിച്ചു. ഇക്കാര്യം അന്വേഷിച്ച് ഫോറൻസിക് വകുപ്പിനെ സമീപിച്ചപ്പോൾ മനുഷ്യരുടെ കേസുകൾ ബാക്കിയുണ്ടെന്നും അതുകഴിഞ്ഞിട്ട് മതി ഇതെന്നുമുള്ള മറുപടിയാണ് ലഭിച്ചതെന്നും ജുൽക പറഞ്ഞു. എന്നാൽ, ഫോറൻസിക് വകുപ്പ് ഇക്കാര്യത്തിൽ പ്രതികരണത്തിന് തയ്യാറായില്ല.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വേലക്കാരൻ വളർത്തുനായയെ കൊലപ്പെടുത്തിയെന്ന് പരാതിയുമായി നടി; ആദ്യം മനുഷ്യരുടെ കേസ് തീരട്ടെയെന്ന് ഫോറൻസിക്
Next Article
advertisement
ഡ്രോണ്‍ പറത്തി കുട്ടികളുടെ സ്വകാര്യത ലംഘിച്ചു; ദിലീപിന്റെ സഹോദരി മാധ്യമങ്ങൾക്കെതിരെ പരാതി നൽകി
ഡ്രോണ്‍ പറത്തി കുട്ടികളുടെ സ്വകാര്യത ലംഘിച്ചു; ദിലീപിന്റെ സഹോദരി മാധ്യമങ്ങൾക്കെതിരെ പരാതി നൽകി
  • ദിലീപിന്റെ സഹോദരി മാധ്യമങ്ങൾ ഡ്രോൺ ഉപയോഗിച്ച് സ്വകാര്യത ലംഘിച്ചതായി പോലീസിൽ പരാതി നൽകി

  • റിപ്പോർട്ടർ ടിവി, ഏഷ്യാനെറ്റ് ന്യൂസ് ചാനലുകൾക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് പരാതി നൽകി

  • ഡ്രോൺ ഉപയോഗിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരുടെ ദൃശ്യങ്ങൾ അനുമതിയില്ലാതെ പകർത്തി

View All
advertisement