'2020 എനിക്ക് മടുത്തു; തെണ്ടി തെണ്ടി ഞാൻ വെറുത്തു': വൈറലായി നീരജ് മാധവിന്റെ പുതിയ റാപ് സോംഗ്

Last Updated:

പാട്ടിലെ ചില വരികളും ഇതിനകം ഹിറ്റ് ആയി കഴിഞ്ഞു.

ലോകം മുഴുവൻ കോവിഡ് ബാധിച്ച് എല്ലാവരും വീട്ടിൽ അടച്ചിരുന്ന ലോക്ക് ഡൗൺ കാലത്താണ് 'പണിപാളി' പാട്ടുമായി നീരജ് മാധവും സംഘവും എത്തിയത്. 'പണിപാളി' റാപ് സോംഗ് മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തു. അഭിനയത്തോടൊപ്പം പാട്ടും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് യുവനടൻ.
ഏകദേശം 2020 മുഴുവൻ കൊറോണയ്ക്ക് ഒപ്പമായിരുന്നു നമ്മൾ ചെലവഴിച്ചത്. 2020 അവസാനിച്ച് അടുത്ത വർഷം എത്തിയിട്ടും കൊറോണ മാത്രം എങ്ങോട്ടും പോയില്ല. ഇപ്പോൾ ഇതാ രണ്ടാമത്തെ റാപ് സോംഗുമായി എത്തിയിരിക്കുകയാണ് നീരജ് മാധവ്.
'2020 എനിക്ക് മടുത്തു; തെണ്ടി തെണ്ടി ഞാൻ വെറുത്തു' തുടങ്ങി വാക്കുകൾ അടുക്കിവച്ചുള്ള പുതിയ പാട്ടിന് 'ഫ്ലൈ' എന്നാണ് പേര് നൽകിയിരിക്കുന്നത്. പുതിയ റാപ് സോംഗ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നീരജ് മാധവ് പങ്കുവച്ചത്. നിരവധി പേരാണ് ഇതിനോടകം ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
advertisement
യു ട്യൂബിലും വീഡിയോ ട്രെൻഡിംഗ് ആണ്. നിരവധി പേരാണ് ഈ വീഡിയോ ഇതിനകം തന്നെ ഷെയർ ചെയ്തിരിക്കുന്നത്. നീരജ് മാധവ് തന്നെയാണ് പാട്ട് പാടിയിരിക്കുന്നതും അഭിനനയിച്ചിരിക്കുന്നതും. എൻ ജെ ഫ്ലൈ മ്യൂസിക്കൽ ടീമാണ് ഗാനം നിർമിച്ചിരിക്കുന്നത്. പാട്ടിലെ ചില വരികളും ഇതിനകം ഹിറ്റ് ആയി കഴിഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'2020 എനിക്ക് മടുത്തു; തെണ്ടി തെണ്ടി ഞാൻ വെറുത്തു': വൈറലായി നീരജ് മാധവിന്റെ പുതിയ റാപ് സോംഗ്
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement