advertisement

ഇൻസ്റ്റാഗ്രാം വഴി പെൺകുട്ടിയെ നിരന്തരം പിന്തുടർന്ന് ശല്യം ചെയ്ത ആലപ്പുഴ സ്വദേശി പിടിയിൽ

Last Updated:

പെൺകുട്ടിയുടെ മാതാവിന്റെ ഫോണിലെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലേക്കാണ് പ്രതി നിരന്തരം സന്ദേശങ്ങൾ അയച്ചിരുന്നത്

News18
News18
വയനാട്: ഇൻസ്റ്റാഗ്രാം വഴി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം പിന്തുടർന്ന് ശല്യം ചെയ്യുകയും കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ. ആലപ്പുഴ കായംകുളം പുതിയവിള സ്വദേശി സിബിൻ ശശിധരനെയാണ് (34) കേണിച്ചിറ പോലീസ് പിടികൂടിയത്. കായംകുളത്തുനിന്നാണ് പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.
പെൺകുട്ടിയുടെ മാതാവിന്റെ ഫോണിലെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലേക്കാണ് പ്രതി നിരന്തരം സന്ദേശങ്ങൾ അയച്ചിരുന്നത്. 2024 മുതൽ ലൈംഗിക ഉദ്ദേശ്യത്തോടെ പെൺകുട്ടിയെ പിന്തുടരുകയും മോശമായി സംസാരിക്കുകയും ചെയ്തതായാണ് പരാതി. പെൺകുട്ടിയുടെ സഹോദരിയുടെ ഫോട്ടോകൾ കൈക്കലാക്കിയ പ്രതി, അവ ഫെയ്‌സ്ബുക്കിലും യുട്യൂബിലും പ്രചരിപ്പിക്കുമെന്നും കുടുംബത്തെ ജീവിക്കാൻ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തിയിരുന്നു.
കുടുംബത്തിന്റെ പരാതിയിൽ ഐ.ടി ആക്ട് പ്രകാരവും ഭീഷണിപ്പെടുത്തിയതിനും പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കേണിച്ചിറ ഇൻസ്‌പെക്ടർ രാജീവ് കുമാർ, എ.എസ്.ഐ ദിലീപ് കുമാർ, സി.പി.ഒമാരായ അജിത്, ജിഷ്ണു, ശിഹാബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ സിബിനെ റിമാൻഡ് ചെയ്തു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഇൻസ്റ്റാഗ്രാം വഴി പെൺകുട്ടിയെ നിരന്തരം പിന്തുടർന്ന് ശല്യം ചെയ്ത ആലപ്പുഴ സ്വദേശി പിടിയിൽ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement