NMACCയുടെ മൂന്നു വർഷങ്ങൾ; കലാകാരന്മാർക്കും കാണികൾക്കും നന്ദി പറഞ്ഞ് നിത അംബാനി
- Published by:meera_57
- news18-malayalam
Last Updated:
ആഗോള വേദിയിൽ ഇന്ത്യൻ കലാകാരന്മാരെയും കരകൗശല വിദഗ്ധരെയും കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് നിത അംബാനി
നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ (എൻഎംഎസിസി) Nita Mukesh Ambani Cultural Centre (NMACC) ആരംഭിച്ച് മൂന്ന് വർഷം പിന്നിട്ട വേളയിൽ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി സ്ഥാപക നിത അംബാനി. തുടർച്ചയായി ലഭിക്കുന്ന പിന്തുണയുടെ പേരിൽ അവർ കലാകാരന്മാർക്കും, പ്രേക്ഷകർക്കും, വിശാലമായ സമൂഹത്തിനും നന്ദി പറഞ്ഞു.
തന്റെ പ്രസംഗത്തിൽ, കഥകളും പ്രകടനങ്ങളും പങ്കിട്ട നിമിഷങ്ങളും കൊണ്ട് രൂപപ്പെട്ട ഒരു സാംസ്കാരിക കേന്ദ്രത്തിന്റെ യാത്രയെ നിത അംബാനി പ്രകീർത്തിച്ചു. അതേസമയം, ആഗോളതലത്തിൽ ഇന്ത്യൻ കലയേയും സംസ്കാരത്തെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സ്ഥാപക ദർശനം ആവർത്തിച്ചു.
ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരൻ എന്നീ ത്രിമൂർത്തികളെയും സരസ്വതി, ലക്ഷ്മി, കാളി എന്നീ ത്രിദേവതമാരെയും പരാമർശിച്ചുകൊണ്ട് നിത അംബാനി 'മൂന്ന്' എന്ന സംഖ്യയുടെ സാംസ്കാരിക പ്രാധാന്യത്തെ അടിവരയിട്ടു. സ്ഥാപനത്തിന്റെ നാഴികക്കല്ലുമായി പാരമ്പര്യത്തെ ബന്ധിപ്പിക്കുന്ന പുണ്യനദികളായ ഗംഗ, യമുന, സരസ്വതി എന്നിവയുടെ ത്രിവേണിസംഗമത്തെക്കുറിച്ചും അവർ സംസാരിച്ചു.
advertisement
"ഇന്ത്യയിലെ ഏറ്റവും മികച്ചത് ലോകത്തിലേക്കും, ലോകത്തിലെ ഏറ്റവും മികച്ചത് ഇന്ത്യയിലേക്കും കൊണ്ടുവരിക" എന്ന അടിത്തറയിലാണ് സ്ഥാപനം നിർമ്മിച്ചിരിക്കുന്നതെന്ന് അവർ കൂട്ടിച്ചേർത്തു. ആഗോള വേദിയിൽ ഇന്ത്യൻ കലാകാരന്മാരെയും കരകൗശല വിദഗ്ധരെയും കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അവർ പറഞ്ഞു.
കേന്ദ്രവുമായി ബന്ധപ്പെട്ട എല്ലാവരോടും നിത അംബാനി നന്ദി രേഖപ്പെടുത്തി. “ഞങ്ങളെ പിന്തുണച്ച കലാകാരന്മാർ, പ്രേക്ഷകർ, സമൂഹം എന്നിവരില്ലായിരുന്നുവെങ്കിൽ ഈ യാത്ര സാധ്യമാകുമായിരുന്നില്ല,” അവർ പറഞ്ഞു.
ഇന്ത്യയുടെ സാംസ്കാരിക പൈതൃകം വിശാലമായി വ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രസംഗം ഉപസംഹരിച്ചുകൊണ്ട് അവർ പറഞ്ഞു.
advertisement
കടും ചുവപ്പ് നിറത്തിലെ തിളങ്ങുന്ന മെറ്റാലിക് ഷീൻ ഉള്ള ഒരു കസ്റ്റം മോൾട്ടൻ ഗോൾഡ് സിൽക്ക് സാരിയാണ് നിത അംബാനി ധരിച്ചത്. സങ്കീർണ്ണമായ സരി വർക്ക്, പരമ്പരാഗത പൈസ്ലി മോട്ടിഫുകൾ എന്നിവയാൽ വിശാലമായ ബോർഡർ എന്നിവയായിരുന്നു സാരിയിൽ ഉണ്ടായിരുന്നത്. ക്ലാസിക് ഇന്ത്യൻ ഡിസൈനിലെ ആധുനിക ഫിനിഷ് കാണാമായിരുന്നു. പരമ്പരാഗത നിവി ശൈലിയിൽ ധരിച്ച സാരിക്ക് മെറൂൺ-സ്വർണ്ണ ബ്ലൗസ് ജോഡിയായി.
NMACC വെബ്‌സൈറ്റ് പ്രകാരം, ഇത്തരത്തിലുള്ള ആദ്യത്തെ, ബഹുമുഖ സാംസ്കാരിക ഇടമാണ് ഇത്. നിത അംബാനി വിഭാവനം ചെയ്ത ഇവിടം, വൈവിധ്യമാർന്ന കലാരൂപങ്ങളിലൂടെ ഇന്ത്യയുടെ സമ്പന്നമായ കല, സംസ്കാരം, പൈതൃകം എന്നിവ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക ലക്ഷ്യമിടുന്നു.
advertisement
Summary: On the occasion of the third anniversary of the launch of the Nita Mukesh Ambani Cultural Centre (NMACC), founder Nita Ambani expressed her heartfelt gratitude. She thanked the artists, the audience and the wider community for their continued support.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Apr 04, 2026 1:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
NMACCയുടെ മൂന്നു വർഷങ്ങൾ; കലാകാരന്മാർക്കും കാണികൾക്കും നന്ദി പറഞ്ഞ് നിത അംബാനി







