advertisement

SHOCKING:ഹൈദരാബാദിൽ 9 മാസമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: 22 കാരൻ അറസ്റ്റിൽ

Last Updated:

മാതപിതാക്കൾക്കരികിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ ശേഷമായിരുന്നു ക്രൂരകൃത്യം

വാറങ്കൽ: ഒൻപത് മാസം മാത്രം പ്രായമായ കുഞ്ഞിനെ ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഹൈദരാബാദിലെ വാറങ്കൽ ഹനംകോണ്ടയിലാണ് ഞെട്ടിക്കുന്ന സംഭവം. മാതപിതാക്കൾക്കരികിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ ശേഷമായിരുന്നു ക്രൂരകൃത്യം. സംഭവത്തിൽ 22 കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച പുലർച്ചെ 1.30 ഓടെയായിരുന്നു സംഭവം. ടെറസിലായിരുന്നു കുട്ടിയും കുടുംബവും ഉറങ്ങിയിരുന്നത്. ഇവിടെയെത്തിയ യുവാവ് കുഞ്ഞിനെ എടുത്തു കൊണ്ട് പോവുകയായിരുന്നു. നല്ല ഉറക്കത്തിലായതിനാൽ കുഞ്ഞ് കരഞ്ഞതുമില്ല. എന്നാൽ അൽപസമയത്തിനുള്ളിൽ‌ തന്നെ കുഞ്ഞ് കാണാനില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ തെരച്ചിൽ ആരംഭിച്ചു. പൊലീസിനെയും വിവരം അറിയിച്ചു. എല്ലാവരും ചേർന്ന് കുട്ടിക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് പ്രതി ടവ്വലിൽ പൊതിഞ്ഞ കുഞ്ഞുമായി പോകുന്നത് ഒരു ബന്ധുവിന്റെ ശ്രദ്ധയിൽപെട്ടത്.. അയാളെ ചോദ്യം ചെയ്യാൻ ശ്രമിക്കുന്നതിനിടെ കുഞ്ഞിനെ നിലത്തിട്ട ശേഷം യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. മദ്യലഹരിയിലായിരുന്ന ഇയാളെ നാട്ടുകാർ പിടികൂടി കൈകാര്യം ചെയ്ത ശേഷം പൊലീസിൽ ഏൽപ്പിച്ചു.
advertisement
കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുമ്പ് തന്നെ ജീവൻ നഷ്ടമായിരുന്നു. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ പരിക്കേറ്റിരുന്നു. പൊലീസ് പിടിയിലായ പ്രതി തന്നെ കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചതായി സമ്മതിക്കുകയും ചെയ്തു. യുവാവിനെതിരെ കൊലപാതകം, തട്ടിക്കൊണ്ടു പോകല്‍, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പോക്സോ വകുപ്പ് പ്രകാരവും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
SHOCKING:ഹൈദരാബാദിൽ 9 മാസമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: 22 കാരൻ അറസ്റ്റിൽ
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement