ആലുവ കൊലപാതകം; പ്രതി അസ്ഫാഖിനെ പത്തു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

Last Updated:

ജനരോഷത്തെ തുടർന്ന് രഹസ്യമായി തെളിവെടുപ്പ് നടത്താനാണ് നീക്കം.

അസ്ഫാഖ്
അസ്ഫാഖ്
കൊച്ചി: ആലുവയില്‍ അഞ്ചു വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാഖിനെ പത്തു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.പോലീസിന്‍റെ അപേക്ഷ പരിഗണിച്ചാണ് എറണാകുളം പോക്സോ കോടതിയുടെ ഉത്തരവ്.അതേ സമയം 2018ൽ അസ്ഫാഖ് പോക്സോ കേസിൽ അറസ്റ്റിലായി ഗാസിപ്പൂർ ജയിലിൽ കഴിഞ്ഞിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി.ഇതിനിടെ ജയിലിൽ നടത്തിയ തിരിച്ചറിയൽ പരേഡിൽ സാക്ഷികള്‍ പ്രതിയെ തിരിച്ചറിഞ്ഞു.
എറണാകുളം പോക്സോ കോടതി നിര്‍ദേശ പ്രകാരം പ്രതി അസ്ഫാക്കിനെ ഉച്ചക്ക് രണ്ടരയോടെ കോടതിയില്‍ ഹാജരാക്കി.തുടര്‍ന്നാണ് കസ്റ്റഡി അപേക്ഷയില്‍ വാദം കേട്ടത്. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വിശദമായി ചോദ്യം ചെയ്യുന്നതിന് പത്തു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.തുടര്‍ന്ന് പ്രതിയെ ഈ മാസം 10വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവിടുകയായിരുന്നു.ചോദ്യം ചെയ്യുന്നതിനു പുറമെ പ്രതിയെ കൊലപാതകം നടന്ന ആലുവ മാര്‍ക്കറ്റില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും.
advertisement
ജനരോഷത്തെ തുടർന്ന് രഹസ്യമായി തെളിവെടുപ്പ് നടത്താനാണ് നീക്കം. നേരത്തെ പ്രതിയുമായി തെളിവെടുപ്പ് നടത്തിയപ്പോൾ വന്‍ പ്രതിഷേധം ഉയർന്നിരുന്നു. രോഷാകുലരായ നാട്ടുകാരും സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികളും പോലീസ് ജീപ്പ് വളയുകയായിരുന്നു. ഇതിനെ തുടർന്നാണ് രഹസ്യമായി തെളിവെടുപ്പ് നടത്തുന്നത്.
അതേ സമയം പ്രതി അസ്ഫാഖിന്‍റെ ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച് പോലീസിന് പുതിയ വിവരങ്ങള്‍ ലഭിച്ചു. വിരലടയാളം കേന്ദ്രീകരിച്ചുള്ള പരിശോധനയിൽ ഡല്‍ഹി ഗാസിപ്പുർ പൊലീസ് സ്റ്റേഷനിൽ ഇയാള്‍ക്കെതിരെ പോക്സോ കേസുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ റിമാന്‍ഡിലായിരുന്ന ഇയാള്‍ പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നുവെന്ന് ആലുവ റൂറല്‍ എസ് പി വിവേക് കുമാർ പറഞ്ഞു.
advertisement
ഇതിനിടെ ആലുവ സബ് ജയിലിൽ നടന്ന തിരിച്ചറിയൽ പരേഡിൽ ആലുവ മാർക്കറ്റിലേയ്ക്ക് അഞ്ചു വയസുകാരിയെ കൂട്ടി കൊണ്ട് പോയത് അസഫാഖ് ആലം തന്നെയാണെന്ന് കേസിലെ പ്രധാന സാക്ഷികൾ തിരിച്ചറിഞ്ഞു. ആലുവ മാർക്കറ്റിലെ ചുമട്ടു തൊഴിലാളി , പ്രതി യാത്ര ചെയ്ത ബസിലെ സഹയാത്രിക , ബസ് ജീവനക്കാരൻ എന്നിവർ ജയിലിലെത്തിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആലുവ കൊലപാതകം; പ്രതി അസ്ഫാഖിനെ പത്തു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
Next Article
advertisement
മൂന്ന് ഡിജിറ്റല്‍ രേഖകള്‍ കൂടി കോടതിയില്‍; പരാതിക്കാരിക്കെതിരെ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കി രാഹുല്‍ മാങ്കൂട്ടത്തിൽ
മൂന്ന് ഡിജിറ്റല്‍ രേഖകള്‍ കൂടി കോടതിയില്‍; പരാതിക്കാരിക്കെതിരെ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കി രാഹുല്‍ മാങ്കൂട്ടത്തിൽ
  • ലൈംഗിക പീഡനക്കേസില്‍ പരാതിക്കാരിക്കെതിരെ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കി രാഹുല്‍ മാങ്കൂട്ടത്തില്‍.

  • ചിത്രങ്ങള്‍, വാട്സാപ്പ് ചാറ്റുകളുടെ ഹാഷ് വാല്യു സര്‍ട്ടിഫിക്കറ്റ്, ഫോണ്‍ സംഭാഷണങ്ങള്‍ എന്നിവ തെളിവുകള്‍.

  • അഭിഭാഷകന്‍ മുഖേനയാണ് ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ തെളിവുകള്‍ ഹാജരാക്കിയത്.

View All
advertisement