വെന്റിലേറ്റർ വഴി വനിതാ ഹോസ്റ്റലിലെ കുളിമുറി ദൃശ്യം മൊബൈൽ ഫോണിൽ പകർത്താൻ ശ്രമം; പ്രതിക്കായി തിരച്ചിൽ
- Published by:Rajesh V
- news18-malayalam
Last Updated:
ഹോസ്റ്റലിലെ കുളിമുറിയിൽ വിദ്യാർത്ഥിനി കയറിയപ്പോൾ വെന്റിലേറ്ററിനു സമീപം ഫ്ലാഷിട്ട് മൊബൈൽ ഫോൺ ഇരിക്കുന്നതു ശ്രദ്ധയില്‍പ്പെടുകയായിരുന്നു
തിരുവനന്തപുരം: വനിതാ ഹോസ്റ്റലിലെ കുളിമുറിയിൽ മൊബൈൽഫോൺ ഉപയോഗിച്ച് ദൃശ്യം പകർത്തിയതായി പരാതി. തിരുവനന്തപുരം ഈഞ്ചയ്ക്കൽ കാരാളി ഭാഗത്തെ സ്വകാര്യ ഹോസ്റ്റലിലാണ് സംഭവം. പരാതിയെതുടർന്ന് വഞ്ചിയൂർ പൊലീസ് അന്വേഷണം തുടങ്ങി. ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.
ഹോസ്റ്റലിലെ കുളിമുറിയിൽ വിദ്യാർത്ഥിനി കയറിയപ്പോൾ വെന്റിലേറ്ററിനു സമീപം ഫ്ലാഷിട്ട് മൊബൈൽ ഫോൺ ഇരിക്കുന്നതു ശ്രദ്ധയില്‍പ്പെടുകയായിരുന്നു. കുട്ടി ബഹളംവെച്ചതോടെ മൊബൈൽ ഫോണുമായി ഒരാൾ ഓടിപ്പോവുകയായിരുന്നു. എന്നാൽ ഇയാളെ പരാതിക്കാരി കണ്ടില്ല. സംഭവം വിദ്യാർത്ഥിനിയും സുഹൃത്തുക്കളും വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ അറിയിച്ചു.
advertisement
പോലീസെത്തി അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്ത് അന്വേഷണം തുടങ്ങുമെന്ന് വഞ്ചിയൂർ പൊലീസ് പറഞ്ഞു. കടകളിലെയും ഹോസ്റ്റലിലെയും സി സി ടി വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.
മ്യൂസിയത്തിനു മുന്നിൽ സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടിയത് ദിവസങ്ങൾക്ക് മുൻപാണ്. നൂറിലേറെ സി സി ടി വി ദൃശ്യങ്ങളും ഫോൺകോൾ വിവരങ്ങളും ശേഖരിച്ച് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ഇതിനു പിന്നാലെയാണ് നഗരത്തിലെ വനിതാ ഹോസ്റ്റലിനുള്ളിലെ സംഭവം.
Location :
First Published :
November 10, 2022 7:53 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വെന്റിലേറ്റർ വഴി വനിതാ ഹോസ്റ്റലിലെ കുളിമുറി ദൃശ്യം മൊബൈൽ ഫോണിൽ പകർത്താൻ ശ്രമം; പ്രതിക്കായി തിരച്ചിൽ