നെടുങ്കണ്ടം: വലിയ തോവാളയില്‍ ഗാനമേള നടക്കുന്നതിനിടെ ഉണ്ടായ സംഘര്‍ഷം തടയാന്‍ എത്തിയ പൊലിസ് സംഘത്തിന് നേരെ ആക്രമണം. നെടുങ്കണ്ടം പൊലിസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. അക്രമം നടത്തിയ എട്ട് പേരെ പോലീസ് തിരിച്ചറിഞ്ഞു.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്.ഗാനമേള കാണാന്‍ എത്തിയവര്‍ തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിയ്ക്കുകയായിരുന്നു. ഇവരെ പിരിച്ച് വിടാന്‍ പൊലീസ് ശ്രമിയ്ക്കുന്നതിനിടെ ഒരു സംഘം ആളുകള്‍ പൊലീസിന് നേരെ ആക്രമണം നടത്തുകയായിരുന്നു.
Also Read-അടിയന്തരമായി തിരുവനന്തപുരത്തെ വീട്ടിലെത്താൻ ആംബുലൻസ് വിളിച്ച ‘ഡോക്ടർ ‘ അറസ്റ്റിൽ
സംഭവത്തില്‍ നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ ബിപിന് പരിക്കേറ്റു. അക്രമികള്‍ ബിപിന്റെ യൂണിഫോമും നെയിം പ്ലേറ്റും വലിച്ചു കീറി, വാച്ചും തകര്‍ത്തു. യാള്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സയൽ പ്രവേശിപ്പിച്ചു. സംഘര്‍ഷം നടക്കുന്നതറിഞ്ഞ് എത്തിയ നെടുങ്കണ്ടം സിഐ ബിഎസ് ബിനുവിനെ, വാഹനത്തില്‍ നിന്ന് ഇറങ്ങാനും അക്രമികള്‍ സമ്മതിച്ചില്ല.
Also Read-ആക്രമിച്ച് കടന്നുകളയാൻ ശ്രമിച്ച മോഷണക്കേസ് പ്രതികളെ വെടിവെച്ച് വീഴ്ത്തി പൊലീസ് ഇൻസ്പെക്ടർ
പൊലീസ് വാഹനം തീയിടാന്‍ ചിലര്‍ ആക്രോശിച്ചതോടെ ലാത്തി വീശി പോലിസ് ഇവരെ ഓടിയ്ക്കുകയായിരുന്നു. അക്രമണം നടത്തിയവരില്‍ എട്ട് പേരെ പോലിസ് തിരിച്ചറിഞ്ഞതായും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.