HOME » NEWS » Crime »

മങ്കട ജിംനേഷ്യത്തില്‍ വച്ച് സഹോദരന്മാരെ ആക്രമിച്ച സംഭവം; ആറംഗസംഘം പിടിയില്‍

തിരൂർക്കാട് ജിംനേഷ്യത്തിൽ വച്ച്  പട്ടിക്കാട് സ്വദേശി  അഫ്സൽ,സഹോദരൻ ഷെഫീഖ് എന്നിവർ ഫെബ്രുവരി രണ്ടിന് രാത്രി 9.30 ഓടെയാണ് ആക്രമിക്കപ്പെട്ടത്

News18 Malayalam | news18-malayalam
Updated: April 21, 2021, 11:05 PM IST
മങ്കട ജിംനേഷ്യത്തില്‍ വച്ച് സഹോദരന്മാരെ ആക്രമിച്ച സംഭവം; ആറംഗസംഘം പിടിയില്‍
അറസ്റ്റിലായ ആറംഗസംഘം
  • Share this:
മലപ്പുറം:  മങ്കട തിരൂർക്കാട് ജിംനേഷ്യത്തിൽ വച്ച് യുവാവിനേയും സഹോദരനേയും  മാരകായുധങ്ങൾ കൊണ്ട് വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ ആറംഗസംഘം അറസ്റ്റിൽ . മുൻ വൈരാഗ്യം ആണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. തിരൂർക്കാട് ജിംനേഷ്യത്തിൽ വച്ച്  പട്ടിക്കാട് സ്വദേശി  അഫ്സൽ,സഹോദരൻ ഷെഫീഖ് എന്നിവർ ഫെബ്രുവരി രണ്ടിന് രാത്രി 9.30 ഓടെയാണ് ആക്രമിക്കപ്പെട്ടത്. 

ഈ കേസിൽ തിരൂർക്കാട് നെല്ലിപ്പറമ്പ് സ്വദേശി പുതിയങ്ങാടി  അസ്ബാഹ് എന്ന കുട്ടാപ്പു (26), വലമ്പൂർ സ്വദേശികളായ  കലംപറമ്പിൽ മുഹമ്മദ് മുർഷിദ് (25), പണിക്കർകുന്നിൽ മുഹമ്മദ് ആദിൽ( 23)പുത്തനങ്ങാടി വൈലോങ്ങര സ്വദേശികളായ ആലിക്കൽ ആസിഫ് (27), ആലിക്കൽ മുഹമ്മദ് നിസാർ (29), തച്ചുപറമ്പൻ മുഹമ്മദ് ആഷിഖ് (25) എന്നിവരെയാണ്  സിഐ എൻ. പ്രജീഷും സംഘവും അറസ്റ്റ് ചെയ്തത്.

Also Read-അഞ്ചലിലെ കൊലപാതകം 'ദൃശ്യം' മോഡലോ? മൃതദേഹം കണ്ടെത്താൻ ഇന്ന് മണ്ണ് മാറ്റി പരിശോധന; മുഖ്യപ്രതി മൃതദേഹം മാറ്റിയോ എന്നും സംശയം

തിരൂർക്കാട്  ജിംനേഷ്യത്തിൽ വ്യായാമം ചെയ്തിരുന്ന യുവാവിനേയും സുഹൃത്തിനേയും പ്രതികൾ   വടിവാളുകൊണ്ടും ഇരുമ്പ് പൈപ്പ് കൊണ്ടും  വെട്ടിയും അടിച്ചും കുത്തിയും പരിക്കേൽപ്പിക്കുക ആയിരുന്നു. ഇരുവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തിൽ  മങ്കട  പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് കേസിൻ്റെ ഗൗരവം കണക്കിലെടുത്ത് ജില്ലാപോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ചെയ്തു. 

സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പരാതിക്കാരിൽ നിന്നും ലഭിച്ച വിവരങ്ങളുടെയടിസ്ഥാനത്തിലും ആണ് പ്രതികളെ തിരിച്ചറിഞ്ഞത്. അക്രമം നടത്തിയ അന്ന് രാത്രിയിൽ തന്നെ പ്രതികൾ ബാംഗ്ളൂരിലേക്ക് കടന്നിരുന്നു. മാർച്ച് 8 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുത് എന്ന് കോടതി നിർദേശിച്ചിരുന്നു. ഒളിവിൽ പോയ  പ്രതികൾ നാട്ടിലെത്തിയതായി വിവരം ലഭിച്ചതിൻ്റെയടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ആണ് ഇവരെ പിടികൂടിയത്.

Also Read-സുബീറയുടെ കൊലപാതകം: ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു; അൻവറിന്റെ ലക്ഷ്യം സ്വർണമോഷണം ആയിരുന്നുവെന്ന് പൊലീസ്

മുഖ്യപ്രതി അസ്ബാഹ് എന്ന കുട്ടാപ്പുവിനെ കസ്റ്റഡിയിലെടുത്തതോടെ കൂട്ടുപ്രതികളെ പറ്റി വിവരം ലഭിച്ചു. ഇയാളെ അങ്ങാടിപ്പുറത്ത് നിന്നും ആണ് പിടികൂടിയത്. തുടർന്ന് മറ്റ് അഞ്ച് പ്രതികളേയും  അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളുടെ പേരിൽ  പെരിന്തൽമണ്ണ ,മങ്കട ,കൊളത്തൂർ പോലീസ് സ്റ്റേഷനുകളിൽ സമാന രീതിയിലുള്ള കേസുകൾ നിലവിലുണ്ട്. സ്ഥിരമായി ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവരായതുകൊണ്ട് പ്രതികളുടെ പേരിൽ ഗുണ്ടാ ആക്ട്  പ്രകാരമുള്ള നടപടികൾ കൂടി സ്വീകരിക്കുമെന്നും  അന്വേഷണ ഉദ്യോഗസ്ഥനായ സിഐ എൻ.പ്രജീഷ്  അറിയിച്ചു.

പ്രതികൾ രക്ഷപ്പെടാനുപയോഗിച്ച കാറും ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ്  ഐപിഎസ് ൻ്റെ നേതൃത്വത്തിൽ ഡിവൈഎസ്പി കെ എം .ദേവസ്യ ,സിഐ എൻ പ്രജീഷ്   എ എസ് ഐ ഷാഹുൽ ഹമീദ്, പ്രത്യേക അന്വേഷണ സംഘത്തിലെ സിപി മുരളീധരൻ ,എൻ,ടി.കൃഷ്ണകുമാർ ,എം.മനോജ്കുമാർ ,പ്രശാന്ത് പയ്യനാട് , വിനോദ് , വനിത സിവിൽ പോലീസ് ഓഫീസർമാരായ ജയമണി,ബിന്ദു,സൈബർസെൽ ഉദ്യോഗസ്ഥരായ ബിജു ,പ്രഷോബ് , എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കേസിൽ തുടരന്വേഷണം നടത്തുന്നത്.
Published by: Jayesh Krishnan
First published: April 21, 2021, 11:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories