Gold smuggling | മലദ്വാരത്തിൽ ഒളിപ്പിച്ചത് ഒരു കിലോയിലേറെ സ്വർണം; കരിപ്പൂരിൽ പോലീസിൻ്റെ  സ്വർണവേട്ട

Last Updated:

കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ കരിപ്പൂർ വിമാനത്താവളത്തിൽ പോലീസ് പിടികൂടുന്ന 70-ാമത്തെ സ്വർണക്കടത്ത് കേസാണിത്

കരിപ്പൂർ വിമാനത്താവളം (Karipur airport) വഴി കടത്താന്‍ ശ്രമിച്ച ഒരു കിലോയിലധികം  സ്വർണം പോലീസ് പിടികൂടി. ബഹ്റൈനില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കോഴികോട് കുണ്ടുങ്ങല്‍ സ്വദേശി മുഹമ്മദ് ജനീസ് (41) ആണ് പിടിയിലായത്. ശരീരത്തിനകത്ത് 1.007 കിലോഗ്രാം സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി നാല് കാപ്സ്യൂളുകളായി  ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ 52 ലക്ഷം രൂപ വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്.
വ്യാഴാഴ്ച  വൈകുന്നേരം 4.30 മണിക്ക്  ബഹ്റൈനില്‍  നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിലാണ് (IX 474) ജനീസ് കരിപ്പൂർ എയര്‍പോര്‍ട്ടിലിറങ്ങിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 4.50 മണിയോടെ വിമാനത്താവളത്തിന്‌ പുറത്തിറങ്ങിയ ജനീസിനെ നിരീക്ഷിച്ചുകൊണ്ട് പുറത്ത് പോലീസുണ്ടായിരുന്നു.
കുറച്ച് സമയം എയര്‍പോര്‍ട്ട് പരിസരത്ത് തങ്ങിയ ജനീസ് തന്നെ കൊണ്ട് പോവാന്‍ വന്ന സുഹൃത്തുക്കളോടൊപ്പം കാറില്‍ കയറി പുറത്തേക്ക് പോകും വഴിയാണ് സീറോ പോയിന്‍റില്‍ വെച്ച് ജനീസിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസ് ഐ.പി.എസിന് ലഭിച്ച രഹസ്യ  വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജനീസിനെ പോലീസ്  കസ്റ്റഡിയിലെടുത്തത്.
advertisement
ആദ്യഘട്ട ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കാൻ ജനീസ് വിസമ്മതിച്ചിരുന്നു. തുടർന്ന് ഇയാളുടെ ദേഹവും ലഗേജും പോലീസ് വിശദമായി പരിശോധിച്ചു. പക്ഷേ സ്വര്‍ണ്ണം കണ്ടെത്താനായില്ല. തൂടര്‍ന്ന് ജനീസിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വിശദമായ വൈദ്യ പരിശോധന നടത്തുകയായിരുന്നു. എക്സറേ പരിശോധനയില്‍ ജനീസിന്റെ വയറിനകത്ത് സ്വര്‍ണ്ണ മിശ്രിതമടങ്ങിയ നാല് കാപ്സ്യൂളുകള്‍ കണ്ടെത്തുകയായിരുന്നു.
advertisement
സ്വര്‍ണ്ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ ആളുകള്‍ വരുമെന്നായിരുന്നു ജനീസിനെ  ബഹ്റൈനില്‍ നിന്നും സ്വര്‍ണ്ണം കൊടുത്തുവിട്ടവര്‍ അറിയിച്ചിരുന്നത്. ജനീസിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സ്വര്‍ണ്ണക്കടത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും, അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്‌ കസ്റ്റംസിനും സമര്‍പ്പിക്കും. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ കരിപ്പൂർ വിമാനത്താവളത്തിൽ പോലീസ് പിടികൂടുന്ന 70-ാമത്തെ സ്വർണക്കടത്ത് കേസാണിത്.
കഴിഞ്ഞ എട്ടു മാസത്തിനിടെ കരിപ്പൂരില്‍ നിന്ന് കസ്റ്റംസും പോലീസും ചേർന്ന് വൻ സ്വർണ വേട്ട നടത്തിക്കഴിഞ്ഞു. കസ്റ്റംസ് പിടികൂടിയത് 108 കോടിയോളം രൂപയുടെ സ്വര്‍ണമാണ്. ഇക്കാലയളവില്‍ 32 കോടിയോളം രൂപയുടെ സ്വര്‍ണം പൊലീസും പിടിച്ചെടുത്തു.
advertisement
കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് ഈ വര്‍ഷം സ്വര്‍ണക്കടത്ത് കൂടി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എയര്‍ കസ്റ്റംസ് നൽകുന്ന കണക്ക് പ്രകാരം ഈ വര്‍ഷം ഇതുവരെ 205 കിലോയോളം കടത്തു സ്വര്‍ണം പിടികൂടി. 105 കോടിയോളം രൂപ വില വരും ഇതിന്. ഓഗസ്റ്റില്‍ മാത്രം 21 കിലോ സ്വര്‍ണമാണ് പിടികൂടിയത്. ഇതിന്റ മാത്രം വിപണി വില 11 കോടിയാണ്. എയര്‍ കസ്റ്റംസിനെ കൂടാതെ കസ്റ്റംസ് പ്രിവന്റീവ് കോഴിക്കോട് യൂണിറ്റും, കസ്റ്റംസ് പ്രിവന്റീവ് കൊച്ചി യൂണിറ്റും ഡിആര്‍ഐയും വിമാനത്താവളത്തില്‍ കേസുകള്‍ പിടികൂടാറുണ്ട്.
advertisement
കസ്റ്റംസിന് പുറമേ പൊലീസും ഈ വര്‍ഷം കടത്തിക്കൊണ്ടുവന്ന കിലോക്കണക്കിന് സ്വര്‍ണം പിടിച്ചെടുത്തിട്ടുണ്ട്. എട്ട് മാസത്തിനിടെ കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് 70 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 53 കിലോയോളം സ്വര്‍ണം കരിപ്പൂര്‍, കൊണ്ടോട്ടി പൊലീസ് പിടികൂടിയിട്ടുണ്ട്. സ്വർണ കടത്തിന് കൂട്ടു നിന്ന കസ്റ്റംസ് സൂപ്രണ്ട് വരെ ഇക്കാലയളവിൽ പോലീസ് പിടിയിലായി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Gold smuggling | മലദ്വാരത്തിൽ ഒളിപ്പിച്ചത് ഒരു കിലോയിലേറെ സ്വർണം; കരിപ്പൂരിൽ പോലീസിൻ്റെ  സ്വർണവേട്ട
Next Article
advertisement
'എന്റേത് സംഘപരിവാർ പശ്ചാത്തലം'; യുഡിഎഫിലേക്ക് ഇല്ലെന്ന് വിഷ്ണുപുരം ചന്ദ്രശേഖരൻ
'എന്റേത് സംഘപരിവാർ പശ്ചാത്തലം'; യുഡിഎഫിലേക്ക് ഇല്ലെന്ന് വിഷ്ണുപുരം ചന്ദ്രശേഖരൻ
  • യുഡിഎഫിലേക്കില്ലെന്നും മുന്നണി പ്രവേശനത്തിനായി അപേക്ഷ നൽകിയിട്ടില്ലെന്നും ചന്ദ്രശേഖരൻ വ്യക്തമാക്കി

  • എൻഡിഎയിൽ ഘടകകക്ഷികളോടുള്ള സമീപനത്തിൽ അതൃപ്തിയുണ്ടെന്നും ഈ വിഷയം യോഗത്തിൽ അവതരിപ്പിക്കുമെന്ന് പറഞ്ഞു

  • യുഡിഎഫ് അസോസിയേറ്റ് അംഗത്വം സംബന്ധിച്ച് വ്യക്തതയില്ല, ഔദ്യോഗിക അപേക്ഷ നൽകിയിട്ടില്ല.

View All
advertisement