രണ്ടുപേർക്കെതിരെ പെട്രോൾ ബോംബെറിഞ്ഞു; പിന്നാലെ ഓട്ടോഡ്രൈവർ തീകൊളുത്തി മരിച്ചു

Last Updated:

പരിക്കേറ്റ രണ്ടുപേരുടെയും നില ഗുരുതരമായി തുടരുന്നു.

കൊച്ചി: രണ്ടുപേരെ പെട്രോൾ ബോംബെറിഞ്ഞ് പരിക്കേൽപ്പിച്ചശേഷം ഓട്ടോഡ്രൈവർ സ്വയം തീ കൊളുത്തി മരിച്ചു. കൊച്ചി പച്ചാളത്ത് വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. പച്ചാളം സ്വദേശിയും ഓട്ടോഡ്രൈവറുമായ ഫിലിപ്(60) ആണ് മരിച്ചത്. അയൽവാസിയായ പങ്കജാക്ഷന്റെ(65) ഷൺമുഖപുരത്തെ കടയിലെത്തിയാണ് ഇയാൾ അക്രമം നടത്തിയത്.
കടയിലിരുന്നു സംസാരിക്കുകയായിരുന്ന പങ്കജാക്ഷന്റെയും സുഹൃത്ത് ചേർത്തല സ്വദേശിയായ റെജിൻ ദാസിന്റെയും(34) ദേഹത്തേക്കു പെട്രോൾ നിറച്ചുവച്ചിരുന്ന കുപ്പിയിൽ തീ കൊടുത്ത ശേഷം എറിയുകയായിരുന്നു. ഇതിനു ശേഷം സംഭവസ്ഥലത്തു നിന്ന് ഓട്ടോയിൽ രക്ഷപ്പെട്ട ഫിലിപ്പ് പച്ചാളം കർഷക റോഡിലെത്തിയ ശേഷം ഓട്ടോയ്ക്കും സ്വന്തം ദേഹത്തും പെട്രോൾ ഒഴിച്ചു തീ കൊളുത്തി.
TRENDING:കൊറോണക്കാലത്തെ പുതിയ പരീക്ഷണം; വധൂവരന്മാർക്കായി വെള്ളിയിലുള്ള മാസ്ക് ! [PHOTOS]'ഇത് പ്രവാസികളുടെ കൂടി നാട്; അവർക്ക് മുന്നിൽ ഒരു വാതിലും കൊട്ടിയടയ്ക്കപ്പെടില്ല': മുഖ്യമന്ത്രി [NEWS]Covid 19 in Kerala | 24 പേര്‍ക്ക് കൂടി കോവിഡ്; 12 പേര്‍ വിദേശത്തു നിന്ന് വന്നവര്‍; എട്ടുപേർ മഹാരാഷ്ട്രയിൽ നിന്ന് [NEWS]
ഗുരുതരമായി പൊള്ളലേറ്റ പങ്കജാക്ഷനെയും റെജിനെയും ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റെജിന് 70 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പങ്കജാക്ഷനെ ലക്ഷ്യമിട്ടാണ് പ്രതി എത്തിയതെന്നും റെജിൻ ഇടയിൽപ്പെട്ടു പോയതാണെന്നും പൊലീസ് പറയുന്നു. പച്ചാളത്തു വാടകയ്ക്കു താമസിക്കുകയാണു റെജിൻ. അക്രമത്തിന്റെ കാരണം വ്യക്തമല്ല. മുൻവൈരാഗ്യം സംശയിക്കുന്നതായി നോർത്ത് പൊലീസ് അറിയിച്ചു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Crime/
രണ്ടുപേർക്കെതിരെ പെട്രോൾ ബോംബെറിഞ്ഞു; പിന്നാലെ ഓട്ടോഡ്രൈവർ തീകൊളുത്തി മരിച്ചു
Next Article
advertisement
'പിഎം ശ്രീയില്‍ ഒപ്പിട്ടത് പണം കിട്ടാനുള്ള തന്ത്രപരമായ നീക്കം': മന്ത്രി ശിവൻകുട്ടി
'പിഎം ശ്രീയില്‍ ഒപ്പിട്ടത് പണം കിട്ടാനുള്ള തന്ത്രപരമായ നീക്കം': മന്ത്രി ശിവൻകുട്ടി
  • കേരളം പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടത് തന്ത്രപരമായ നീക്കമാണെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

  • പിഎം ശ്രീയില്‍ ഒപ്പിട്ടതോടെ കേരളത്തിന് 1476.13 കോടി രൂപയുടെ ഫണ്ട് ലഭ്യമാകുമെന്ന് മന്ത്രി വ്യക്തമാക്കി.

  • കേരളം പാഠ്യപദ്ധതിയുടെ വര്‍ഗീയവത്കരണത്തിന് എതിരായി നിലകൊള്ളുന്നുവെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

View All
advertisement