വാക്കുതർക്കത്തിൽ തുടങ്ങിയ വഴക്കിനൊടുവിൽ ബാങ്ക് മാനേജറായ ഭർത്താവ് ഭാര്യയെ വെടിവച്ചു കൊന്നു. ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം. ഭർത്താവായ അസറാം എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു.
ഷിക്കോഹാബാദ് പോലീസ് സ്റ്റേഷൻ പരിധിയിലെ രമേശ് നഗർ പ്രദേശത്ത് ശനിയാഴ്ച രാത്രിയായിരുന്നു കൊലപാതകം നടന്നത്. അസറാമിന്റെ രണ്ടാം ഭാര്യയാണ് കൊല്ലപ്പെട്ട വിനീത. ആദ്യ ഭാര്യയിലെ മക്കളുമായി രണ്ടാം ഭാര്യയായ വിനീത വഴക്കിട്ടു.
വഴക്ക് നടക്കുന്നതിനിടെ കൈയ്യിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് ഇയാൾ ഭാര്യക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് സീനിയർ പോലീസ് സൂപ്രണ്ട് അജയ് കുമാർ പാണ്ഡെ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
മരിച്ച വിനീതയുടെ മകൻ അങ്കിത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അസറാമിനെതിരെയും പ്രതിയുടെ ആദ്യ ഭാര്യയുടെ മകൻ സുമിതിനെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Gun, Husband killed wife