'മാഡം' എന്ന വിളികേട്ട് നോക്കിയപ്പോള്‍ കണ്ടത് യുവാവ് സ്വയംഭോഗം ചെയ്യുന്നത്; യുവതിയുടെ പരാതി

Last Updated:

ശനിയാഴ്ച രാവിലെ പതിനൊന്നു മണി കഴിഞ്ഞാണ് ‌യുവതി തന്റെ നായയുമായി പതിവുപോലെ നടക്കാനിറങ്ങിയത്. പിന്നാലെ ഏകദേശം 30 വയസ്സ് തോന്നിക്കുന്ന അജ്ഞാതനായ യുവാവ് യുവതിയുടെ അടുത്തേക്ക് വന്നു. മാഡം എന്ന്  പിന്നില്‍ നിന്നു വിളിക്കുകയും യുവതി തിരിഞ്ഞു നോക്കുകയും ചെയ്തു

എ ഐ നിർമിത പ്രതീകാത്മക ചിത്രം
എ ഐ നിർമിത പ്രതീകാത്മക ചിത്രം
ബെംഗളൂരു: പ്രഭാത സവാരിക്കിറങ്ങിയ യുവതിക്കുനേരെ ലൈംഗികാതിക്രമമെന്ന് പരാതി. ശനിയാഴ്ച ബെംഗളൂരുവിലെ ഇന്ദിരാ നഗറിലായിരുന്നു സംഭവം. നടക്കാനിറങ്ങിയ 33കാരിയെ നോക്കി 30 വയസുതോന്നിക്കുന്ന അജ്ഞാതനായ യുവാവ് സ്വയംഭോഗം ചെയ്തുവെന്നാണ് പരാതി. അജ്ഞാതനായ യുവാവിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ശനിയാഴ്ച രാവിലെ പതിനൊന്നു മണി കഴിഞ്ഞാണ് ‌യുവതി തന്റെ നായയുമായി പതിവുപോലെ നടക്കാനിറങ്ങിയത്. പിന്നാലെ ഏകദേശം 30 വയസ്സ് തോന്നിക്കുന്ന അജ്ഞാതനായ യുവാവ് യുവതിയുടെ അടുത്തേക്ക് വന്നു. മാഡം എന്ന്  പിന്നില്‍ നിന്നു വിളിക്കുകയും യുവതി തിരിഞ്ഞു നോക്കുകയും ചെയ്തു. കണ്ടതാകട്ടെ, നഗ്നനായി തന്‍റെ മുന്നില്‍ നിന്ന് സ്വയംഭോഗം ചെയ്യുന്ന യുവാവിനെയാണെന്ന് യുവതി പറയുന്നു.
അയാളുടെ അപ്രതീക്ഷിത പെരുമാറ്റത്തിൽ ഭയന്നുപോയ യുവതി നടത്തം അവസാനിപ്പിച്ച് വീട്ടിലേക്കോടി. ഉടന്‍ വീട്ടിലെത്തുകയും സംഭവം സഹോദരിയെ അറിയിക്കുകയും ചെയ്തു. സഹോദരിയുടെയും സുഹൃത്തിന്‍റെയും സഹായത്തോടെയാണ് പോലീസിൽ പരാതി നൽകുന്നത്. സംഭവത്തില്‍ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 75 പ്രകാരം പൊതുസ്ഥലത്ത് മോശമായി പെരുമാറിയതിനും ലൈംഗിക അതിക്രമത്തിനും ഇന്ദിരാനഗർ പോലീസ് അജ്ഞാതനായ പുരുഷനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായും പ്രതിയെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും പോലീസ് പറഞ്ഞു.
advertisement
Summary: In a shocking incident, a woman was allegedly sexually harassed by a man while she was out on a walk with her dog on Saturday in Bengaluru. The incident took place in Indiranagar when the 33-year-old woman was on her routine morning walk with her dog.
മലയാളം വാർത്തകൾ/ വാർത്ത/Crime/
'മാഡം' എന്ന വിളികേട്ട് നോക്കിയപ്പോള്‍ കണ്ടത് യുവാവ് സ്വയംഭോഗം ചെയ്യുന്നത്; യുവതിയുടെ പരാതി
Next Article
advertisement
'മാഡം' എന്ന വിളികേട്ട് നോക്കിയപ്പോള്‍ കണ്ടത് യുവാവ് സ്വയംഭോഗം ചെയ്യുന്നത്; യുവതിയുടെ പരാതി
'മാഡം' എന്ന വിളികേട്ട് നോക്കിയപ്പോള്‍ കണ്ടത് യുവാവ് സ്വയംഭോഗം ചെയ്യുന്നത്; യുവതിയുടെ പരാതി
  • ബെംഗളൂരുവിലെ ഇന്ദിരാനഗറിൽ 33കാരിയായ യുവതിയെ 30 വയസ്സുള്ള യുവാവ് ലൈംഗികാതിക്രമം ചെയ്തതായി പരാതി.

  • പൊലീസ് അജ്ഞാതനായ യുവാവിനെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചു, പ്രതിയെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു.

  • യുവതി തന്റെ നായയുമായി നടക്കാനിറങ്ങിയപ്പോഴാണ് യുവാവ് നഗ്നനായി സ്വയംഭോഗം ചെയ്തതെന്ന് യുവതി പറയുന്നു.

View All
advertisement