advertisement

കുവൈറ്റ് വിമാനത്താവളം ലക്ഷ്യമിട്ട് ആക്രമണം ; ഇറാന്റെ ഡ്രോണുകൾ തകർത്തെറിഞ്ഞ് ഖത്തറും സൗദിയും

Last Updated:

കുവൈറ്റ് വിമാനത്താവളം ലക്ഷ്യമിട്ട് എത്തിയ ഡ്രോണുകൾ സൗദിയിൽ തകർത്തിട്ടു. ഇറാന്റെ 15 ഡ്രോണുകളാണ് തകർത്തെറിഞ്ഞത്

കുവൈറ്റ് സിറ്റി
കുവൈറ്റ് സിറ്റി
ദുബായ്: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ട് ആക്രമണം നടത്തി ഇറാൻ. ആക്രമണത്തിൽ വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകളിൽ തീപിടിച്ചു. ആക്രമണത്തിന് പിന്നാലെ ഏറെ സമയമെടുത്ത് തീ നിയന്ത്രണ വിധേയമാക്കിയതായി കുവൈറ്റ് അ​ഗ്നിരക്ഷാസേന അറിയിച്ചു. ഇനിയൊരു ആക്രമണമുണ്ടായാൽ നേരിടാനുള്ള എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയതായി ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.
കുവൈറ്റ് വിമാനത്താവളം ലക്ഷ്യമിട്ട് എത്തിയ ഡ്രോണുകൾ സൗദിയിൽ തകർത്തിട്ടു. ഇറാന്റെ 15 ഡ്രോണുകളാണ് തകർത്തെറിഞ്ഞത്. ടെഹ്റാന്റെ അയൽ‌ രാജ്യങ്ങൾ ആക്രമിക്കില്ലെന്ന ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാന്റെ പ്രതികരണത്തിന് പിന്നാലെയാണ് ഇത്തരമൊരു ആക്രമണം ഇറാന്റെ ഭാ​ഗത്ത് നിന്നുണ്ടായത്.
കഴിഞ്ഞ ദിവസങ്ങളിലും ഇറാന്റെ ഭാ​ഗത്ത് നിന്ന് പ്രകോപനപരമായ ആക്രമണമുണ്ടായിരുന്നു. ഇറാനിൽ നിന്ന് പതിച്ച പത്തോളം ബാലിസ്റ്റിക് മിസൈലുകളും രണ്ട് ക്രൂയിസ് മിസൈലുകളും തകർത്തു. രണ്ട് ബാലിസ്റ്റിക് മിസൈലുകൾ രാജ്യത്തിന്റെ സമുദ്രാർത്തിയിൽ പതിച്ചപ്പോൾ രണ്ടെണ്ണം ജനവാസമില്ലാത്ത സ്ഥലങ്ങളിലാണ് വീണത്.
advertisement
സൗദിയിലെ പ്രിൻസ് സുൽത്താൻ വ്യോമതാവളത്തിന് നേരെ വന്ന മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ തകർത്തതായി സൗ​ദി അറേബ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ദുബായ് വിമാനത്താവളം താത്ക്കാലികമായി അടച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
കുവൈറ്റ് വിമാനത്താവളം ലക്ഷ്യമിട്ട് ആക്രമണം ; ഇറാന്റെ ഡ്രോണുകൾ തകർത്തെറിഞ്ഞ് ഖത്തറും സൗദിയും
Next Article
advertisement
മുടിവെട്ടിയ പണം ചോദിച്ച ബാർബർ ഷോപ്പ് ഉടമയെ യുവാക്കൾ കല്ലുകൊണ്ട് മർദിച്ചു
മുടിവെട്ടിയ പണം ചോദിച്ച ബാർബർ ഷോപ്പ് ഉടമയെ യുവാക്കൾ കല്ലുകൊണ്ട് മർദിച്ചു
  • മുടിവെട്ടിയതിന്റെ കൂലി ചോദിച്ചതിന് ബാർബർ ഷോപ്പ് ഉടമയെ പാറക്കല്ല് കൊണ്ട് മർദിച്ചു

  • അജയ്, ഇൻസാഫ് എന്നിവരെ ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തു, അജയ് നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ്

  • ആക്രമണത്തിൽ ഷെഫീക്കിന്റെ വലത് കൈപ്പത്തിയിലെ എല്ലുകൾക്ക് പൊട്ടലേറ്റു, പ്രതികളെ റിമാൻഡ് ചെയ്തു

View All
advertisement