കൊച്ചി: പൊലീസ് ഉദ്യോഗസ്ഥൻ സഞ്ചരിച്ചിരുന്ന കാർ ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ചു. ശനിയാഴ്ച രാത്രി എറണാകുളം ഹാര്‍ബര്‍ പാലത്തില്‍ വച്ചാണ് കാർ, ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ചത്. അമിതവേഗത്തിൽ എത്തിയ കാർ ഇടിച്ച് തെറിപ്പിച്ച ശേഷം ബൈക്ക് യാത്രക്കാരനെ തിരിഞ്ഞുപോലും നോക്കാതെ പോക്കുകയായിരുന്നു. ശേഷം കാർ രണ്ടുകിലോമീറ്ററിനപ്പുറം ആളൊഴിഞ്ഞ ഭാഗത്താണ് നിറുത്തിയത്. ശരീരമാസകലം പരുക്കേറ്റ ബൈക്ക് യാത്രികനായ യുവാവ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
ബൈക്കിലെത്തിയ രണ്ടുപേർ കാറിലുണ്ടായിരുന്നവരെ അപകടത്തെക്കുറിച്ച് അറിയിച്ചപ്പോൾ അവരോട് തട്ടിക്കയറുകയും ചെയ്തു. ചുള്ളിക്കല്‍ സ്വദേശി വിമലിനാണ് അപകടത്തിൽ പരിക്കേറ്റത്. ചോരയിൽ കുളിച്ച് റോഡിൽ കിടന്ന ഇയാളെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നോ എന്ന് നാട്ടുക്കാർ ആരോപിക്കുന്നു. വിമൽ തോപ്പുംപടി പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഒന്നും എടുത്തിട്ടെല്ലെന്നാണ് അറിയുന്നത്. അപകടത്തിൽ കാറിന്റെ മുൻവശവും ബൈക്കും തകർന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident, Kochi, Police officer