Bineesh Kodiyeri| ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ ബംഗളൂരുവിൽ ഇ‍ഡി ചോദ്യം ചെയ്യുന്നു

Last Updated:

ഹോട്ടൽ തുടങ്ങാൻ ഉൾപ്പെടെ പല ആവശ്യങ്ങൾക്കും ബിനീഷ് നിരവധി തവണ പണം നൽകി സഹായിച്ചിരുന്നതായി അനൂപ് മൊഴി നൽകിയിട്ടുണ്ട്. ഈ പണത്തിന്റെ ഉറവിടവും മറ്റു പണമിടപാടുകളെപ്പറ്റിയുള്ള വിവരങ്ങൾക്കുമായാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്.

ബംഗളൂരു: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് ബിനീഷ് കോടിയേരി ഹാജരായി. ബംഗളൂരു ശാന്തിനഗറിലുള്ള ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ. കഴിഞ്ഞ മാസം കൊച്ചിയിൽ വച്ചും ഇഡി ബിനീഷിന്റെ മൊഴിയെടുത്തിരുന്നു. കേസിലെ പ്രതി കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്.
ഹോട്ടൽ തുടങ്ങാൻ ഉൾപ്പെടെ പല ആവശ്യങ്ങൾക്കും ബിനീഷ് നിരവധി തവണ പണം നൽകി സഹായിച്ചിരുന്നതായി അനൂപ് മൊഴി നൽകിയിട്ടുണ്ട്. ഈ പണത്തിന്റെ ഉറവിടവും മറ്റു പണമിടപാടുകളെപ്പറ്റിയുള്ള വിവരങ്ങൾക്കുമായാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്. ഇഡി ഓഫീസിൽ എത്തിയ ബിനീഷ് കോടിയേരി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങശളോട് പ്രതികരിച്ചില്ല.
advertisement
കഴിഞ്ഞദിവസം രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പമാണ് ബിനീഷ് കോടിയേരി തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ബംഗളൂരുവിലേക്ക് തിരിച്ചത്. അനൂപ് മുഹമ്മദുമായുള്ള പണമിടപാടുകൾ, ബിനീഷിന്റെ ഉടമസ്ഥതയിലുള്ള ബംഗളൂരു ബീ ക്യാപിറ്റൽസ് ഫോറെക്സ് ട്രേഡിങ് കമ്പനിയുടെ സാമ്പത്തിക സ്രോതസ് എന്നിവയാണു പ്രധാനമായും അന്വേഷിക്കുക. കമ്മനഹള്ളിയിൽ ഹയാത്ത് എന്ന ഹോട്ടൽ തുടങ്ങാൻ ബിനീഷ് പണം നൽകിയെന്നാണ് അനൂപിന്റെ മൊഴി.
advertisement
ഈ ഹോട്ടലിന്റെ മറവിലാണ് അനൂപും ഒപ്പം അറസ്റ്റിലായ തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രനും ലഹരി ഇടപാടുകൾ നടത്തിയിരുന്നതെന്നാണ് നർക‌ോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ കണ്ടെത്തൽ. ഇവരെ ഇഡി ചോദ്യം ചെയ്തതിനു പിന്നാലെയാണ് ബിനീഷിന് ഹാജരാകാൻ നോട്ടീസ് അയച്ചത്. കർണാടക, തമിഴ്നാട്, കേരളം എന്നിവിടങ്ങളിൽ ബിനീഷ് അടക്കം മൂന്നു പേർക്ക് വൻതോതിൽ റിയൽ എസ്റ്റേറ്റ് നിക്ഷേപമുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് ഇഡിയുടെ ചോദ്യം ചെയ്യൽ.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Bineesh Kodiyeri| ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ ബംഗളൂരുവിൽ ഇ‍ഡി ചോദ്യം ചെയ്യുന്നു
Next Article
advertisement
Love Horoscope November 18 | പങ്കാളിയുമായി ആശയവിനിമയം നടത്തുക; പ്രണയത്തിന് മുൻഗണന നൽകുക: ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope November 18 | പങ്കാളിയുമായി ആശയവിനിമയം നടത്തുക; പ്രണയത്തിന് മുൻഗണന നൽകുക: ഇന്നത്തെ പ്രണയഫലം അറിയാം
  • തുറന്ന ആശയവിനിമയം പ്രണയബന്ധം മെച്ചപ്പെടുത്താൻ സഹായിക്കും

  • വൃശ്ചികം രാശിക്കാർക്ക് പ്രണയപരവും സംതൃപ്തവുമായ ഒരു ദിവസമായിരിക്കും

  • തുലാം രാശിക്കാർക്ക് അഭിപ്രായവ്യത്യാസങ്ങൾ

View All
advertisement