Murder case | മൃതദേഹത്തിലെ കടിയേറ്റ പാട് തുമ്പായി; ഒറ്റയ്ക്ക് താമസിച്ച സ്ത്രീയുടെ മരണം കൊലപാതകം

Last Updated:

കൊല്ലത്ത് ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 58കാരിയുടെ മരണം കൊലപാതകം

പ്രതി മോഹനൻ
പ്രതി മോഹനൻ
കൊല്ലം: ഏരൂർ വിളക്കുപാറയിൽ 58കാരിയായ സ്ത്രീയെ ഫെബ്രുവരി 26ന് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്നു തെളിഞ്ഞു. മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുന്നതിനായി കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ.ബി. രവി പൂനലൂർ ഡി.വൈ.എസ്.പി. ബി. വിനോദിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും, കഴിഞ്ഞ ആറുമാസക്കാലമായി അന്വേഷണം നടന്നു വരുകയുമായിരുന്നു.
പോലീസ് സമഗ്രമായ അന്വേഷണം നടത്തി വരവെ, സമീപവാസിയായ ആയിരനല്ലൂർ വില്ലേജിൽ വിളക്കുപാറ ദർഭപ്പണ എന്ന സ്ഥലത്ത് ശരണ്യാലയത്തിൽ 60 വയസുള്ള മോഹനനെപ്പറ്റി ചില രഹസ്യവിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥന് ലഭിക്കുകയായിരുന്നു. മരണപ്പെട്ട ആളുടെ ശരീരത്തിലെ കടിയുടെ പാടുകളിലെ ഘടനയുടെ പ്രത്യേകത മനസിലാക്കി നാട്ടുകാരായ ഏഴോളം പേരെ  കേന്ദ്രീകരിച്ച്  നടത്തിയ അന്വേഷണത്തിൽ അറസ്റ്റിലായ മോഹനനും ഉൾപ്പെട്ടിരുന്നു.
സ്ത്രീയെ മുൻപരിചയമുണ്ടായിരുന്ന പ്രതി സ്ത്രീ മരണപ്പെട്ട ദിവസവും മുൻപും ഇവരുടെ വീടിനു സമീപം മേശിരിപ്പണിക്ക് വന്നിരുന്നു എങ്കിലും മരണത്തിനു ശേഷം ഈ ഭാഗത്തേക്ക് വന്നിരുന്നില്ല. വിവരങ്ങളിൽ കൂടുതൽ  സംശയം തോന്നിയ അന്വേഷണ ഉദ്യോഗസ്ഥൻ ഇയാളെ  മാസങ്ങളോളം നിരീക്ഷിക്കുന്നത് പ്രത്യേകം ടീമിനെ ചുമതലപ്പെടുത്തുകയും, ഇതിൽ നിന്നും  ലഭിച്ച വിവരങ്ങളിൽ നിന്നും പ്രതി മോഹനനാണ് എന്ന് ഉറപ്പിക്കുകയും ചെയ്തു. ഇയാളെ അറസ്റ്റു ചെയ്തു ചോദ്യം ചെയ്തതിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
advertisement
കൊല്ലപ്പെട്ട സ്ത്രീയോട് തോന്നിയ കാമാസക്തി മനസ്സിൽ സൂക്ഷിച്ചുവച്ച് അവസരം നോക്കിയിരുന്ന പ്രതി, വീടിന്റെ  പിൻവശം വാതിൽ അടച്ചുറപ്പ്  ഇല്ലാത്തതാണ് എന്ന് മനസിലാക്കി രാത്രി വീട്ടിനുള്ളിൽ പ്രവേശിക്കുകയായിരുന്നു. ഈ വീടിൻറെ കിടപ്പുമുറിലെ  കട്ടിലിൽ കിടക്കുകയായിരുന്ന സ്ത്രീയെ അതിക്രരൂരമായി ബലാത്സംഗം ചെയ്യുകയും  പ്രതിരോധിക്കാൻ ഉച്ചത്തിൽ നിലവിളിച്ച അവരെ പ്രതി  ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമാരുന്നു.
പുനലൂർ ഡി.വൈ.എസ്.പി. ബി. വിനോദിന്റെ നേതൃത്വത്തിൽ എസ്.ഐ. പ്രേംലാൽ, എസ്.സി.പി.ഒ.  ദീപക്, സി.പി.ഒ. ആദർശ് എന്നിവർ ചേർന്ന് നടത്തിയ അന്വേഷണമാണ് കാര്യമായ തെളിവുകൾ അവശേഷിപ്പിക്കാതെ നടത്തിയ കൊലപാതകത്തിൽ പ്രതിയെ കണ്ടെത്തുന്നതിന് സാധിച്ചത്.
advertisement
Summary: Death of a woman, who was staying alone in Kollam turned out to be a murder. 58-year-old woman was found dead inside her home in Erur Vilakkupara area of Kollam on February 26, 2022. To conduct a thorough investigation into the death, Kollam Rural District Police Chief K.B. Ravi formulated a special investigation team under the leadership of Punalur DySP B. Vinod and the investigation was going on for the last six months
മലയാളം വാർത്തകൾ/ വാർത്ത/Crime/
Murder case | മൃതദേഹത്തിലെ കടിയേറ്റ പാട് തുമ്പായി; ഒറ്റയ്ക്ക് താമസിച്ച സ്ത്രീയുടെ മരണം കൊലപാതകം
Next Article
advertisement
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
  • ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ 16 പലസ്തീനികൾ കൊല്ലപ്പെട്ടു, 50 പേർക്ക് പരിക്കേറ്റു.

  • സ്കൂളുകളും അഭയാർഥി ക്യാമ്പുകളും ലക്ഷ്യമാക്കി ഇസ്രായേൽ ബോംബാക്രമണം നടത്തി.

  • ഗാസയിൽ ഇസ്രയേൽ സൈനിക നടപടിയിൽ 66,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി കണക്കുകൾ.

View All
advertisement