• HOME
 • »
 • NEWS
 • »
 • crime
 • »
 • Blackmail| ഇൻസ്റ്റാഗ്രാമിൽ നഗ്നചിത്രം കാട്ടി ഭീഷണി; യുവ എഞ്ചിനീയർ ട്രെയിനിന് മുന്നിൽചാടി ജീവനൊടുക്കി

Blackmail| ഇൻസ്റ്റാഗ്രാമിൽ നഗ്നചിത്രം കാട്ടി ഭീഷണി; യുവ എഞ്ചിനീയർ ട്രെയിനിന് മുന്നിൽചാടി ജീവനൊടുക്കി

ബെംഗളൂരുവിൽ സമാനമായ മൂന്നാമത്തെ സംഭവമാണിതെന്ന് പൊലീസ്

 • Share this:
  ബെംഗളൂരു: ഇൻസ്റ്റാഗ്രാം (Instagram) വഴി നഗ്ന ചിത്രങ്ങൾ (Nude Pictures) പ്രചരിപ്പിച്ച് ബ്ലാക്ക് മെയിൽ (Black Mail) ചെയ്തതിനെ തുടർന്ന് ബെംഗളൂരുവിലെ യുവ എഞ്ചിനീയർ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. ആത്മഹത്യയ്ക്ക് പിന്നിൽ വൻ റാക്കറ്റ് പ്രവർത്തിക്കുന്നുവെന്ന സംശയത്തെ തുടർന്ന് പൊലീസ് അന്വേഷണം ശക്തമാക്കി. ഇത്തരം ഭീഷണികൾ കൊണ്ടുള്ള ഭയമോ നാണക്കേടോ കാരണം ആത്മഹത്യ ചെയ്യരുതെന്നും സോഷ്യൽ മീഡിയയിലെ ശീലങ്ങൾ നിയന്ത്രിക്കണമെന്നും റെയിൽവേ അഡീഷണൽ ഡിജിപി ഭാസ്കർ റാവു യുവാക്കളോട് അഭ്യർത്ഥിച്ചു.

  ദേശീയ തലത്തിൽ, പ്രത്യേകിച്ച് മെട്രോ നഗരങ്ങൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അന്തർസംസ്ഥാന കുപ്രസിദ്ധമായ സംഘം ഡേറ്റിംഗ് ആപ്പുകൾ വഴി യുവാക്കളെ പരിചയപ്പെടുകയും പിന്നീട് ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടുകയും ചെയ്യുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. അടുത്തിടെ, നഗരത്തിലെ ഒരു യുവ ഡോക്ടർ അശ്ലീല വീഡിയോകളുടെ പേരിൽ ഭീഷണിപ്പെടുത്തുകയും പണം തട്ടുകയും ചെയ്‌തതിനെ തുടർന്ന് അതേ രീതിയിൽ ജീവിതം അവസാനിപ്പിച്ചിരുന്നു.

  സംഘത്തിലെ ഒരാൾ ഡേറ്റിംഗ് ആപ്പുകളിൽ പെൺകുട്ടിയായി തെറ്റിദ്ധരിപ്പിച്ച് തങ്ങളോട് താൽപ്പര്യം പ്രകടിപ്പിക്കുന്ന യുവാക്കളുമായി ചാറ്റ് ചെയ്യാൻ തുടങ്ങുന്നതോടെയാണ് തട്ടിപ്പ് ആരംഭിക്കുന്നത്. പിന്നീട്, അടുപ്പം സ്ഥാപിച്ച ശേഷം, പ്രതി ഇരയോട് ക്യാമറയ്ക്ക് മുന്നിൽ നഗ്നനാകാൻ ആവശ്യപ്പെടുന്നു. ഈ ദൃശ്യങ്ങൾ സംഘം റെക്കോർഡ് ചെയ്യുന്നു. തുടർന്ന് ഈ ചിത്രങ്ങളോ വീഡിയോകളോ കാട്ടി ഭീഷണിപ്പെടുത്തും. സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ അപ്ലോഡ് ചെയ്യുമെന്നാണ് ഇവർ ഭീഷണിപ്പെടുത്തുക.

  Also Read- Arrest | മോഷ്ടിച്ച ബൈക്കുകളില്‍ ചുറ്റിനടന്ന് സ്ത്രീകളുടെ മാലപൊട്ടിക്കല്‍; യുവതിയടക്കം അഞ്ചുപേര്‍ പിടിയില്‍

  ഈ സംഘത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് 24 കാരനായ യുവാവ്. എഞ്ചിനീയറിംഗ് ബിരുദധാരിയായ യുവാവ് കുടുംബത്തോടൊപ്പം മല്ലേശ്വരം പ്രദേശത്താണ് താമസിച്ചിരുന്നത്. ചൊവ്വാഴ്ചയാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. വ്യക്തിപരമായ കാര്യങ്ങളുടെ പേരിൽ യുവാവ് ആത്മഹത്യ ചെയ്തതായി തോന്നിയെങ്കിലും അന്വേഷണം പുരോഗമിച്ചതോടെയാണ് വന്റാക്കറ്റ് ഇതിന് പിന്നിലുണ്ടെന്ന സംശയം പൊലീസിനുണ്ടായത്.

  ഇരയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ ഭീഷണി സന്ദേശങ്ങൾ കണ്ടെത്തിയതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഇൻസ്റ്റഗ്രാമിലൂടെയും യുവാവിനെ ബ്ലാക്ക്‌മെയിൽ ചെയ്യുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

  അശ്ലീല വീഡിയോകളുടെ പേരിൽ ബ്ലാക്ക് മെയിൽ ചെയ്യപ്പെട്ട 30 കാരനായ യുവ ഡോക്ടർ ആത്മഹത്യ ചെയ്ത കേസുമായി ബന്ധപ്പെട്ട് കർണാടക റെയിൽവേ പോലീസ് അടുത്തിടെ ഒരു പ്രതിയെ അറസ്റ്റ് ചെയ്തു. ക്രാന്തി സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ബ്ലാക്ക്‌മെയിൽ, ഭീഷണിപ്പെടുത്തൽ, പണം തട്ടൽ എന്നിവ കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് ഡോക്ടർ മരണക്കുറിപ്പ് എഴുതിയിരുന്നു.

  Also Read-Imprisonment | ഇരയെ വിവാഹം കഴിച്ചാലും ബലാത്സംഗക്കേസ് നിലനില്‍ക്കും; പ്രതിയ്ക്ക് 27 വര്‍ഷം കഠിനതടവ് വിധിച്ച് കോടതി

  കേസ് അന്വേഷിക്കുന്ന പോലീസ് പ്രതികളെ ഭോപ്പാലിൽ നിന്ന് കസ്റ്റഡിയിലെടുത്ത് സംഘത്തിലെ മറ്റ് അംഗങ്ങൾക്കായി തിരച്ചിൽ ആരംഭിച്ചു. ഡേറ്റിംഗ് ആപ്പ് വഴിയാണ് സംഘാംഗങ്ങൾ ഡോക്ടറെ കുടുക്കിയത്. പരിചയപ്പെട്ട ശേഷം ഡോക്ടർ പ്രതിയുമായി ചാറ്റ് ചെയ്യാൻ തുടങ്ങിയിരുന്നു. പ്രതികളിലൊരാൾ പെൺകുട്ടിയുടെ വേഷത്തിൽ തന്നോട് സംസാരിക്കുകയും ചാറ്റ് ചെയ്യുന്നതിനിടെ ഡോക്ടറോട് നഗ്നനാകാൻ ആവശ്യപ്പെടുകയും നിർബന്ധിക്കുകയും ചെയ്തു. പിന്നീട്, വീഡിയോയുടെ പേരിൽ ഡോക്ടറെ ബ്ലാക്ക് മെയിൽ ചെയ്യുകയും പ്രതികൾ പണം തട്ടിയെടുക്കാൻ ശ്രമിക്കുകയുമായിരുന്നു.

  ഇരയായ ഡോക്ടർ പ്രതിക്ക് 67,000 രൂപ ഓൺലൈനായി കൈമാറി. അതിനുശേഷവും പ്രതികളിൽ നിന്ന് ഭീഷണി കോളുകളും ഭീഷണിപ്പെടുത്തലും തുടർന്നു. സമ്മർദം താങ്ങാനാവാതെ ഡോക്ടർ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു.

  ബംഗളൂരുവിൽ ഇത്തരത്തിലുള്ള മൂന്നാമത്തെ കേസാണ് ഏറ്റവും ഒടുവിലത്തേതെന്ന് പോലീസ് പറഞ്ഞു. സമാനമായ ഒരു കേസിൽ, ഭീഷണി സന്ദേശങ്ങളെ തുടർന്ന് ഒരു യുവാവ് ബെംഗളൂരുവിൽ ജീവിതം അവസാനിപ്പിച്ചിരുന്നു. രാജസ്ഥാൻ സ്വദേശികളായ മൂന്നുപേരെ ഈ സംഭവവുമായി ബന്ധപ്പെട്ട് കെആർ പുരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

  Also Read-Visa Fraud | വിസ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടി; ദമ്പതികൾ പിടിയിൽ

  സ്ത്രീകളുടെ പ്രകോപനപരമായ ചിത്രങ്ങൾ കാട്ടിയാണ് സംഘം ഇരകളെ വീഴ്ത്തിയിരുന്നത്. ഇത്തരം ചതിക്കുഴികളിൽ വീഴരുതെന്ന് പൊലീസ് യുവാക്കളോട് അഭ്യർത്ഥിച്ചു. "പ്രതികൾ ഇരകളെ എങ്ങനെയെങ്കിലും നഗ്നരാക്കുകയും ഇതു റെക്കോർഡ് ചെയ്യുകയും പിന്നീട് പണത്തിനായി ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്യുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അപരിചിതരുമായി ചാറ്റുചെയ്യുന്നതിന് മുമ്പ് ആളുകൾ ശ്രദ്ധിക്കണം," പോലീസ് മുന്നറിയിപ്പ് നൽകി.

  (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
  Published by:Rajesh V
  First published: