Shocking | ബൈക്ക് നൽകാത്തതിന് വരൻ വിവാഹത്തിൽനിന്ന് പിൻമാറി; വധു ജീവനൊടുക്കി

Last Updated:

ഏറെ കാലമായി പ്രണയിച്ച അതീഖ് ഇത്തരമൊരു ആവശ്യം ഉന്നയിച്ച് വിവാഹത്തിൽനിന്ന് പിൻമാറിയത് യുവതിയെ ശരിക്കും മാനസികമായി തളർത്തി

ബറേലി: വിവാഹത്തിന് മുമ്പ് വരൻ പിൻമാറിയതിൽ മനംനൊന്ത് വധു ആത്മഹത്യ ചെയ്തു. സ്ത്രീധനമായി മോട്ടോ സൈക്കിൾ വേണമെന്ന ആവശ്യം വധുവിന്‍റെ വീട്ടുകാർ അംഗീകരിക്കാത്തതിനെ തുടർന്നാണ് വിവാഹത്തിൽനിന്ന് പിൻമാറുന്നതായി വരൻ അറിയിച്ചത്. ഉത്തർപ്രദേശിലെ ബുഡാണിയിലെ ഉജാനി പ്രദേശത്ത് തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. വിവാഹം മുടങ്ങിയതിനെ തുടർന്ന് ഷമാ ജഹാൻ എന്ന യുവതിയാണ് ആത്മഹത്യ ചെയ്തത്. വീട്ടിനുള്ളിൽ ഫാനിൽ കെട്ടിത്തൂങ്ങി മരിക്കുകയായിരുന്നു.
സാക്രി ജംഗിൾ ഗ്രാമത്തിൽ താമസിക്കുന്ന ജഹാൻ സ്വദേശിയായ അതീഖ് എന്ന യുവാവുമായി ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഇരുവരുടെയും കുടുംബങ്ങൾ ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞപ്പോൾ, വിവാഹത്തിന് സമ്മതിച്ചു. ഇതേത്തുടർന്ന് ഇവരുടെ വിവാഹം അടുത്തു തന്നെ നടത്താൻ തീരുമാനിച്ചിരിക്കുകയായിരുന്നു. അതിനിടെയാണ് തനിക്ക് വിവാഹത്തിന് സ്ത്രീധനമായി മോട്ടോർ സൈക്കിൾ വേണമെന്ന ആവശ്യം അതീഖ് മുന്നോട്ടുവെച്ചത്.
എന്നാൽ ജഹാന്‍റെ അച്ഛൻ ചെറുപ്പത്തിലേ മരിച്ചു പോയതിനാൽ കഷ്ടപ്പെട്ടാണ് അഞ്ചു മക്കളെയും അവരുടെ അമ്മ വളർത്തി വലുതാക്കിയത്. ജഹാന്‍റെ സഹോദരൻമാർ ഡൽഹിയിൽ ചെറിയ ജോലികൾ ചെയ്യുന്നുണ്ട്. അവരുടെ നാമമാത്രമായ വരുമാനം വിവാഹത്തിനായി സംഭവാന നൽകിയിരുന്നു. എന്നാൽ സ്വർണവും വസ്ത്രവും ഉൾപ്പടെ വിവാഹ ചെലവുകൾക്കായി കടം വാങ്ങിയ പണം മാത്രമാണ് അവരുടെ കൈവശം ഉണ്ടായിരുന്നത്. ബൈക്ക് വാങ്ങാൻ സാധിക്കില്ലെന്ന് ജഹാന്‍റെ വീട്ടുകാർ അതീഖിനെ അറിയിച്ചു.
advertisement
ഇതേ തുടർന്ന് താൻ വിവാഹത്തിൽ നിന്ന് പിൻമാറുകയാണെന്ന് അതീഖ് അറിയിച്ചു. ഏറെ കാലമായി പ്രണയിച്ച അതീഖ് ഇത്തരമൊരു ആവശ്യം ഉന്നയിച്ച് വിവാഹത്തിൽനിന്ന് പിൻമാറിയത് ജഹാനെ ശരിക്കും മാനസികമായി തളർത്തി. ഇതോടെയാണ് വീട്ടിൽ ആളില്ലാതിരുന്ന സമയത്ത്, മുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങി ജഹാൻ ജീവനൊടുക്കിയത്. വീട്ടിലെത്തിയ ജഹാന‍റെ മൂത്ത സഹോദരി നിഷയാണ് തൂങ്ങിമരിച്ച നിലയിൽ യുവതിയെ കണ്ടെത്തിയത്. പിന്നീട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിക്കുകയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയയ്ക്കുകയും ചെയ്തു.
വിവാഹത്തിൽ തങ്ങൾക്ക് വലിയ താത്പര്യമില്ലായിരുന്നെന്നും എന്നാൽ ജഹാൻ നിർബന്ധിച്ചപ്പോൾ സമ്മതിച്ചതാണെന്നും ജഹാന്റെ മൂത്ത സഹോദരി നിഷ പറഞ്ഞു. “ഞങ്ങൾ അദ്ദേഹത്തോട് നിരവധി ആളുകളുടെ മുമ്പാകെ അപേക്ഷിക്കുകയും, അവരുടെ വിവാഹത്തിന് ശേഷം അദ്ദേഹത്തിന്റെ ആവശ്യങ്ങൾ പൂർത്തീകരിക്കാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു, എന്നാൽ അതീഖ് അത് കേട്ടില്ല, വിവാഹത്തിൽ നിന്ന് പിൻമാറി”- നിഷ പറഞ്ഞു.
advertisement
'ഇന്ത്യൻ പീനൽ കോഡിലെ (ഐപിസി) സെക്ഷൻ 306 (ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കൽ), സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകൾ എന്നിവ പ്രകാരം അതീഖിനെതിരെ പൊലീസ് ചൊവ്വാഴ്ച കേസെടുത്തു. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇയാൾക്കായി സംസ്ഥാന അതിർത്തിയിലും പരിശോധന ഊർജിതമാക്കിയിട്ടുണ്ട്. ബുഡാൻ എസ് എസ് പി സങ്കൽപ് ശർമ പറഞ്ഞു.
advertisement
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
Key Words- Suicide, Death, Crime, Palakkad, Marriage, uttarpradesh, Wedding
മലയാളം വാർത്തകൾ/ വാർത്ത/Crime/
Shocking | ബൈക്ക് നൽകാത്തതിന് വരൻ വിവാഹത്തിൽനിന്ന് പിൻമാറി; വധു ജീവനൊടുക്കി
Next Article
advertisement
'2004ല്‍ എനിക്ക് ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
'2004ല്‍ എനിക്ക്  പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
  • 2004ൽ ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്ന് അടൂർ.

  • മോഹൻലാലിനെ ആദരിക്കാന്‍ മനസുകാണിച്ച സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

  • മോഹൻലാലിന് ആദ്യ ദേശീയ അവാർഡ് നൽകുന്ന ജൂറിയുടെ അധ്യക്ഷനായിരുന്നു താനെന്ന് അടൂർ അഭിമാനത്തോടെ പറഞ്ഞു.

View All
advertisement