കോഴിക്കോട്: സിനിമ തിയേറ്ററുകളിൽ പാർക്ക് ചെയ്ത വാഹനങ്ങൾ മോഷ്ടിക്കുന്ന 16കാരൻ പൊലീസ് പിടിയിൽ. വെള്ളയിൽ പൊലീസിന്റെ പിടിയിലായ 16 കാരന്റെ പേരിൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ കേസുകൾ ഉണ്ട്. സിനിമ തിയേറ്ററുകളിൽ പാർക്ക് ചെയ്തിരുന്ന ആറു ബൈക്കുകൾ കുട്ടി മോഷ്ടിച്ചതായി പൊലീസ് കണ്ടെത്തി.
ഇതേ കുട്ടി മറ്റൊരു കടയിൽ നിന്ന് പണം മോഷ്ടിക്കുന്ന ദൃശ്യവും ലഭിച്ചു. എലത്തൂർ സ്റ്റേഷൻ പരിധിയിലെ ഒരു കടയിലും മോഷണം നടത്തുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. മോഷ്ടിച്ച ബൈക്കുകൾ ആർക്കാണ് നൽകുന്നത് എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
കുട്ടിയെ ഉപയോഗിച്ച് മറ്റാരെങ്കിലും മോഷണം നടത്തിക്കുകയാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഒപ്പം മറ്റു കുട്ടികളുണ്ടോ എന്നും ചോദിച്ചറിയുന്നുണ്ട്. കുട്ടിയെ കൗൺസിലിങ്ങിനു വിധേയമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.