advertisement

കൈക്കൂലിക്കേസിൽ ബിൽഡിം​ഗ് ഇൻസ്പെക്ടർ സ്വപ്നയെ വിജിലൻസ് കസ്റ്റഡിയിൽ വിട്ടു

Last Updated:

വൈറ്റില വൈലോപ്പിള്ളി റോഡിൽ സ്വന്തം കാറിലെത്തി പണം വാങ്ങുമ്പോഴാണ്‌ സ്വപ്‌നയെ കൊച്ചിയിലെ വിജിലൻസ് സംഘം പിടികൂടിയത്

News18
News18
കൈക്കൂലിക്കേസിൽ കൊച്ചി കോർപ്പറേഷനിലെ ബിൽഡിം​ഗ് ഇൻസ്പെക്ടർ എ സ്വപ്നയെ വിജിലൻസ് കസ്റ്റഡിയിൽ വിട്ടു. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. കൈക്കൂലി കേസിൽ അറസ്റ്റിലായതിനു പിന്നാലെ സ്വപ്നയെ കൊച്ചി കോർപ്പറേഷൻ കഴിഞ്ഞ ദിവസം സസ്പെന്റ് ചെയ്തിരുന്നു.
വൈറ്റില വൈലോപ്പിള്ളി റോഡിൽ വെച്ച് സ്വന്തം കാറിലെത്തി പണം വാങ്ങുമ്പോഴാണ്‌ സ്വപ്‌നയെ കൊച്ചിയിലെ വിജിലൻസ് സംഘം പിടികൂടിയത്. എൻജിനിയറിങ് കൺസൾട്ടൻസി സ്ഥാപന ഉടമയിൽനിന്ന് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയണ് കൊച്ചി കോർപ്പറേഷനിലെ വനിത ഓവർസിയർ വിജിലൻസ് പിടിയിലായത്.
കോർപ്പറേഷൻ വൈറ്റില സോണൽ ഓഫീസിലെ ബിൽഡിങ്‌ സെക്ഷൻ ഓവർസിയർ തൃശ്ശൂർ മണ്ണുത്തി പൊള്ളന്നൂർ സ്വദേശിനി സ്വപ്നയാണ് (37) പിടിയിലായത്. വിജിലൻസ് തയ്യാറാക്കിയിട്ടുള്ള കൈക്കൂലിക്കാരുടെ പട്ടികയിലുള്ളയാളായിരുന്നു സ്വപ്നയെന്ന് വിജിലൻസ് എസ് പി അറിയിച്ചു . കൊച്ചി കോര്‍പ്പറേഷനിലെ പല സോണല്‍ ഓഫിസുകളിലും കൈക്കൂലി വ്യാപകമാണെന്ന പരാതിയെത്തുടര്‍ന്ന് വിജിലന്‍സ് പ്രത്യേകം പരിശോധന നടത്തിയിരുന്നു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൈക്കൂലിക്കേസിൽ ബിൽഡിം​ഗ് ഇൻസ്പെക്ടർ സ്വപ്നയെ വിജിലൻസ് കസ്റ്റഡിയിൽ വിട്ടു
Next Article
advertisement
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം 
  • പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

  • ഏപ്രിൽ 4 ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 9 മണി വരെ നിരവധി റോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്

  • നിയമനടപടികള്‍ ഉള്‍പ്പെടെ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ റിക്കവറി വാഹനത്തില്‍ നീക്കം ചെയ്യുമെന്ന് മുന്നറിയിപ്പ്

View All
advertisement