അരി ലോഡുമായി വന്ന ലോറിയിൽ കഞ്ചാവ് കടത്ത്; രണ്ടു പേർ അറസ്റ്റിൽ
- Published by:Naseeba TC
- news18-malayalam
Last Updated:
രണ്ടു ലക്ഷം രൂപയ്ക്ക് കഞ്ചാവ് വാങ്ങി പതിനഞ്ചു ലക്ഷം രൂപയ്ക്ക് തൃശൂരിൽ വില്പന നടത്തുന്നതിനായി കടത്തി കൊണ്ടു വന്നതാണെന്നാണ് വിവരം.
പാലക്കാട്: ആലുവയിലേക്ക് അരി ലോഡുമായി വന്ന ലോറിയിൽ കടത്തിയ കഞ്ചാവ് പിടികൂടി. ഗോവിന്ദാപുരം ചെക്ക് പോസ്റ്റിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് ഇരുപതര കിലോ കഞ്ചാവ് പിടികൂടിയത്.
തമിഴ്നാട് ഒട്ടൻഛത്രത്തിൽ നിന്നുമാണ് ലോറി വന്നത്. ലോറിയുടെ ഡ്രൈവർ സീറ്റിന് സമീപത്തായി നിർമ്മിച്ച രഹസ്യ അറയിൽ കഞ്ചാവ് ഒളിപ്പിച്ചു കടത്തുകയായിരുന്നു.
TRENDING:അധ്യാപകനായി കെടി ജലീൽ; 14 വർഷത്തിനു ശേഷം വീണ്ടും; ഓൺലൈൻ അധ്യയനത്തിൽ ആദ്യ ക്ലാസ് മന്ത്രിയുടേത്[NEWS]പിന്നിട്ടത് പ്രതിസന്ധികൾ മാത്രം നിറഞ്ഞ കാലം; 'ഇനി നല്ല കുറേ സിനിമകൾ കാണണം' : ടോം ജോസ് [NEWS]ഫസ്റ്റ് ബെല്ലടിച്ചു; സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾക്ക് തുടക്കമായി [NEWS]
കേസിൽ തൃശൂർ മരോട്ടിച്ചാൽ സ്വദേശികളായ രഞ്ജിത് ,ഷെനി എന്നിവരെ അറസ്റ്റ് ചെയ്തു. രണ്ടു ലക്ഷം രൂപയ്ക്ക് കഞ്ചാവ് വാങ്ങി പതിനഞ്ചു ലക്ഷം രൂപയ്ക്ക് തൃശൂരിൽ വില്പന നടത്തുന്നതിനായി കടത്തി കൊണ്ടു വന്നതാണെന്നാണ് വിവരം.
advertisement
ഇവരെ പതിനാല് ദിവസത്തേയ്ക്ക് ചിറ്റൂർ കോടതി റിമാന്റ് ചെയ്തു. കൊല്ലങ്കോട് എക്സൈസ് ഇൻസ്പെക്ടർ എസ് ബാലഗോപാലിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.
Location :
First Published :
June 01, 2020 2:16 PM IST


