നടന്നത് ക്രൂരമായ കൊലപാതകം; ഒന്നര വയസ്സുകാരനെ കടലിലെറിഞ്ഞ് കൊന്നകേസിൽ അമ്മ ശരണ്യക്കെതിരെ കുറ്റപത്രം തയാറായി
- Published by:Rajesh V
- news18-malayalam
Last Updated:
Kannur Thayyil Murder Case | കാമുകൻ വലിയന്നൂർ സ്വദേശി നിതിനിന്റെ പ്രേരണയിലാണ് ശരണ്യ കൊലപാതകത്തിന് തയ്യാറായതെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു.
കണ്ണൂർ തയ്യിലിൽ ഒന്നര വയസ്സുകാരനെ അമ്മ ശരണ്യ കൊലപ്പെടുത്തിയ കേസിൽ പോലീസ് കുറ്റപത്രം നാളെ സമർപ്പിക്കും. കുറ്റപത്രം ഇന്ന് നിയമം ഉപദേശകരുടെ അന്തിമ പരിശോധനയ്ക്ക് നൽകും. നാളെ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാകും കുറ്റപത്രം സമർപ്പിക്കുക.
കണ്ണൂർ തയ്യിലിൽ നടന്നത് ക്രൂരമായ കൊലപാതകം ആണെന്നാണ് പോലീസ് കുറ്റപത്രം വ്യക്തമാക്കുന്നത്. ശരണ്യ മകനെ രണ്ടുതവണ കടലിലേക്ക് എറിഞ്ഞു. ആദ്യതവണ എറിഞ്ഞപ്പോൾ പാറക്കൂട്ടത്തിൽ വീണ് പരിക്കേറ്റ കുഞ്ഞ് കരഞ്ഞു. മരിച്ചെന്ന് ഉറപ്പ് വരുത്താൻ ശരണ്യ പാറക്കെട്ടിലേക്ക് ഇറങ്ങിച്ചെന്ന് കുട്ടിയെ എടുത്തശേഷം ഒന്നുകൂടി കടലിലെറിഞ്ഞു. കടൽക്കരയിൽ ഇരുന്ന് കുഞ്ഞ് മരിച്ചെന്ന് ഉറപ്പു വരുത്തിയാണ് ശരണ്യ വീട്ടിലേക്ക് മടങ്ങിയത്. ഈ ഘട്ടത്തിൽ പാറകൾക്കിടയിൽ കുടുങ്ങിപ്പോയ ചെരിപ്പ് പോലീസ് തെളിവായി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനുശേഷം വീട്ടിലെത്തിയ ശരണ്യ കിടന്നുറങ്ങി എന്നും കുറ്റപത്രം പറയുന്നു.
advertisement
കാമുകൻ വലിയന്നൂർ സ്വദേശി നിതിനിന്റെ പ്രേരണയിലാണ് ശരണ്യ കൊലപാതകത്തിന് തയ്യാറായതെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു. കുഞ്ഞിനെ വകവരുത്താനുള്ള ഗൂഢാലോചനയിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് കണ്ണൂർ സിറ്റി സ്റ്റേഷൻ സി ഐ , പി ആർ സതീശൻ തയ്യാറാക്കിയ കുറ്റപത്രത്തിൽ പറയുന്നത്.
[PHOTOS]മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പ്രതിഷേധിച്ചു; അധ്യാപകന് സസ്പെൻഷൻ [NEWS]കോവിഡ് പോസിറ്റീവായ യുവതി പെണ്‍കുഞ്ഞിന് ജന്മം നൽകി; കുവൈറ്റിൽ നിന്നെത്തിയ 26 കാരിക്ക് നടത്തിയത് സിസേറിയൻ [NEWS]
ഭർത്താവ് പ്രണവിനെ ഒഴിവാക്കി കാമുകനൊപ്പം ജീവിക്കാൻ ആണ് ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്നും കുറ്റപത്രം പറയുന്നു. കൊലപാതകശ്രമം ഭർത്താവ് മുകളിൽ കെട്ടി വെക്കാനുള്ള ശ്രമമുണ്ടായി. അതിന് വേണ്ടിയാണ് ഉറങ്ങാൻ സമയത്ത് അത് കുഞ്ഞിനെ ഭർത്താവിനു അടുത്ത് കിടത്തിയത്.
advertisement
ചോദ്യംചെയ്യലിൽ മകൻ വിയാന്റെ കൊലപാതകം ഏറ്റെടുക്കാൻ ശരണ്യ തയ്യാറായില്ല. എന്നാൽ ശാസ്ത്രീയ തെളിവുകൾ മുന്നിലാണ് ഒടുവിൽ കുറ്റം സമ്മതിക്കേണ്ടി വന്നത്.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302, 120 ബി, 109 എന്നീ വകുപ്പുകൾ ചേർത്താണ് കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്. കേസിൽ ശരണ്യയുടെ ഭർത്താവ് പ്രണവിനെ പ്രോസിക്യൂഷൻ സാക്ഷിയാക്കും. ശരണ്യയുടെ വസ്ത്രം ഉൾപ്പെടെയുള്ളവ പരിശോധിച്ചതിന്റെ ഫോറൻസിക് റിപ്പോർട്ട് ശാസ്ത്രീയ തെളിവായി പരിഗണിക്കുന്നുണ്ട്.
കഴിഞ്ഞ ഫിബ്രവരി 17 നാണ് ഒന്നര വയസുകാരൻ വിയാന്റെ മൃതദേഹം തയ്യിൽ കടൽ ഭിത്തിയിൽ കണ്ടെത്തുന്നത്. അടുത്ത ദിവസം വൈകുന്നേരത്തോടെ അമ്മ ശരണ്യയെ പോലീസ് അറസ്റ്റ് ചെയ്തു.
Location :
First Published :
May 15, 2020 10:49 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
നടന്നത് ക്രൂരമായ കൊലപാതകം; ഒന്നര വയസ്സുകാരനെ കടലിലെറിഞ്ഞ് കൊന്നകേസിൽ അമ്മ ശരണ്യക്കെതിരെ കുറ്റപത്രം തയാറായി