കോട്ടയം: കോട്ടയത്ത് ഭക്ഷ്യ വിഷബാധയേറ്റ് രശ്മി രാജ് എന്ന യുവതി മരിച്ച സംഭവത്തിൽ മലപ്പുറം കുഴിമന്തി ഹോട്ടലിലെ മുഖ്യപാചകക്കാരൻ അറസ്റ്റിൽ. മലപ്പുറം സ്വദേശി മുഹമ്മദ് സിറാജുദ്ദീനാണ് പിടിയിലായത്. ഭക്ഷ്യവിഷബാധയേറ്റുള്ള രശ്മിയുടെ മരണത്തിൽ പൊലീസ് നരഹത്യക്ക് കേസ് രജിസ്റ്റര്‍ ചെയ്താണ് അന്വേഷണം നടത്തുന്നത്.
മലപ്പുറം ജില്ലയിലെ കാടാമ്പുഴയിൽ നിന്നാണ് സിറാജുദ്ദീനെ പിടികൂടിയത്. നേരത്തെ മലപ്പുറം കുഴിമന്തിയെന്ന ഹോട്ടലിന്റെ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാസര്‍കോട് സ്വദേശി ഐ.എ. ലത്തീഫാണ് അറസ്റ്റിലായത്. അൽഫാം കഴിച്ചതിനു പിന്നാലെ ചികിത്സയിലായ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സ് രശ്മി രാജ് (33) ഈ മാസം രണ്ടിനാണ് മരിച്ചത്.
രശ്മിയുടെ മരണത്തിന് പിന്നാലെ ഹോട്ടലിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ ഹോട്ടൽ അടിച്ചുതകർത്തിരുന്നു. കഴിഞ്ഞ 29-ന് ഹോട്ടലില്‍നിന്ന് ഓര്‍ഡര്‍ ചെയ്ത് വരുത്തിയ അല്‍ഫാം കഴിച്ചതിന് പിന്നലെയാണ് രശ്മിയ്ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.