കുറ്റബോധമില്ലാത്ത ചെന്താമര പിടിയിലായത് വിശപ്പ് സഹിക്കാതെ വീട്ടിലേക്ക് വരുന്ന വഴി
- Published by:Sneha Reghu
- news18-malayalam
Last Updated:
സുധാകരൻ തന്നെ ആക്രമിക്കുമെന്ന സംശയത്തെ തുടർന്നാണ് അമ്മയെയും സുധാകരനെയും വെട്ടിക്കൊലപ്പെടുത്തിയതെന്ന് ചെന്താമര പൊലീസിനോട് പറഞ്ഞു
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ പിടികൂടിയത് വിശന്നു വലഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി. ഒന്നര ദിവസത്തോളം ഒളിവിൽ കഴിഞ്ഞ പ്രതി വിശന്നുവലഞ്ഞ് ഭക്ഷണം തേടി വീട്ടിലേക്ക് വരുന്നതിനിടെയാണ് പൊലീസ് കുരുക്കിട്ടത്. സ്റ്റേഷനിലെത്തിയ പ്രതി ആദ്യം ആവശ്യപ്പെട്ടത് ഭക്ഷണമായിരുന്നു. പ്രഥമിക ചോദ്യം ചെയ്യലിന് ശേഷം പൊലീസ് ഭക്ഷണം നല‍്കിയതിന് ശേഷമായിരുന്നു വിശദമായി ചോദ്യം ചെയ്തത്.
സ്റ്റേഷനിലെത്തിയ പ്രതിയുടെ മുഖത്ത് യാതൊരു ഭാവവ്യത്യാസവും ഇല്ലായിരുന്നു. കൃത്യമായ പദ്ധതിയിലൂടെയാണു പ്രതിയെ പിടികൂടിയതെന്നു പൊലീസ് പറഞ്ഞു. പിരിഞ്ഞു പോയ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു ജയിലിൽ നിന്നിറങ്ങിയ ശേഷം തൻ്റെ ആദ്യലക്ഷ്യമെന്നാണ് മൊഴി.
പോത്തുണ്ടിയിലെ വീട്ടിലേക്ക് ഭാര്യയെ വിളിച്ചുവരുത്തി വകവരുത്താനാണ് പദ്ധതിയിട്ടതെന്നും ഇത് സാധിക്കാതെ വന്നതോടെയാണ് മറ്റ് രണ്ട് പേരെ കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിനോട് വ്യക്തമാക്കി. 2019-ൽ സജിതയെ കൊലപ്പെടുത്തിയതിനുള്ള പക സുധാകരന് തന്നോട് ഉണ്ടെന്ന് സംശയിച്ചെന്നും സുധാകരൻ തന്നെ ആക്രമിക്കുമെന്ന സംശയത്തെ തുടർന്നാണ് അമ്മയെയും സുധാകരനെയും വെട്ടി കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
advertisement
ഇന്നലെ രാത്രിയാണ് ചെന്താമരയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതി പിടിയിലായതറിഞ്ഞ് നെന്മാറ പോലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധവുമായി വലിയ ജനക്കൂട്ടവും തടിച്ചുകൂടിയിരുന്നു. ചെന്താമരയെ വിട്ടുകിട്ടണമെന്ന ആവശ്യമായിരുന്നു ജനകൂട്ടം ഉന്നയിച്ചത്.
തിങ്കളാഴ്ച രാവിലെ 9.30ഓടെയായിരുന്നു നെന്മാറയിലെ ഇരട്ടക്കൊലകപാതകം. 2019ല്‍ സജിത എന്ന അയല്‍വാസിയെ കൊന്ന് ജയിലില്‍ പോയ ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷമാണ് സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത്. ചെന്താമരയുടെ ഭാര്യ പിണങ്ങിപ്പോവാൻ കാരണം സജിതയും കുടുംബവുമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
Location :
Palakkad,Kerala
First Published :
Jan 29, 2025 9:06 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കുറ്റബോധമില്ലാത്ത ചെന്താമര പിടിയിലായത് വിശപ്പ് സഹിക്കാതെ വീട്ടിലേക്ക് വരുന്ന വഴി







