advertisement

യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ ഐആർജിസി ഇൻ്റലിജൻസ് മേധാവി മാജിദ് ഖാദമി കൊല്ലപ്പെട്ടു

Last Updated:

ടെഹ്‌റാന് സമീപം നടന്ന യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ ഇൻ്റലിജൻസ് മേധാവി മാജിദ് ഖാദമി കൊല്ലപ്പെട്ടതായി ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അറിയിച്ചു. ഇറാന്റെ സൈനിക നേതൃത്വത്തിന് ഏറ്റ കനത്ത പ്രഹരമാണിത്. സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിന്റെ സൂചനയായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്.

Rapid Read
മാജിദ് ഖാദമി
മാജിദ് ഖാദമി
യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ തങ്ങളുടെ ഇൻ്റലിജൻസ് മേധാവി മാജിദ് ഖാദമി കൊല്ലപ്പെട്ടതായി ഇറാൻ്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) സ്ഥിരീകരിച്ചു. തിങ്കളാഴ്ചയായിരുന്നു ഈ പ്രഖ്യാപനം. എന്നാൽ അദ്ദേഹം കൊല്ലപ്പെട്ട കൃത്യമായ സ്ഥലം സംബന്ധിച്ച വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ, ടെഹ്‌റാന് ചുറ്റുമുള്ള ജനവാസ മേഖലകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നടന്ന വ്യോമാക്രമണങ്ങൾക്കിടയിലാണ് ഈ കൊലപാതകം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
"ഐആർജിസിയുടെ ഇൻ്റലിജൻസ് വിഭാഗം തലവനായ മേജർ ജനറൽ മാജിദ് ഖാദമി ഇന്ന് പുലർച്ചെ അമേരിക്കൻ-സയണിസ്റ്റ് ശത്രുക്കൾ നടത്തിയ ക്രിമിനൽ തീവ്രവാദി ആക്രമണത്തിൽ രക്തസാക്ഷിയായി," ഐആർജിസി തങ്ങളുടെ ടെലഗ്രാം ചാനലിലൂടെ അറിയിച്ചു. ഇറാൻ സ്റ്റേറ്റ് ലിങ്ക്ഡ് റിപ്പോർട്ടുകൾ പ്രകാരം, "അമേരിക്കൻ-സയണിസ്റ്റ് ശത്രുക്കളുടെ" ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടോളം കാലം രാജ്യത്തിൻ്റെ സുരക്ഷയ്ക്കും വിപ്ലവ സംരക്ഷണത്തിനുമായി ഇൻ്റലിജൻസ് മേഖലയിൽ ഖാദമി നൽകിയ സംഭാവനകൾ നിസ്തുലമാണെന്ന് ഐആർജിസി അനുസ്മരിച്ചു. ഇറാൻ്റെ സൈനിക നേതൃത്വത്തിന് ഏറ്റ വലിയ തിരിച്ചടിയാണിതെന്നും, ഇറാൻ-യുഎസ്-ഇസ്രായേൽ ബന്ധം കൂടുതൽ വഷളാകാൻ ഇത് കാരണമാകുമെന്നും വിലയിരുത്തപ്പെടുന്നു. ഇറാൻ യുദ്ധം നിലവിൽ ആറാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്.
advertisement
Summary: The Islamic Revolutionary Guard Corps (IRGC) has confirmed the death of its intelligence chief, Majid Khademi, during a series of US and Israeli airstrikes near Tehran. The high-stakes attack took place at dawn on Monday, targeting various areas, including residential zones, amid the ongoing conflict now entering its sixth week.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ ഐആർജിസി ഇൻ്റലിജൻസ് മേധാവി മാജിദ് ഖാദമി കൊല്ലപ്പെട്ടു
Next Article
advertisement
യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ ഐആർജിസി ഇൻ്റലിജൻസ് മേധാവി മാജിദ് ഖാദമി കൊല്ലപ്പെട്ടു
യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ ഐആർജിസി ഇൻ്റലിജൻസ് മേധാവി മാജിദ് ഖാദമി കൊല്ലപ്പെട്ടു
  • യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ ഐആർജിസി ഇൻ്റലിജൻസ് മേധാവി മാജിദ് ഖാദമി കൊല്ലപ്പെട്ടു

  • ഇറാൻ്റെ സൈനിക നേതൃത്വത്തിന് ഏറ്റ വലിയ തിരിച്ചടിയാണിത്, സംഘർഷം കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ട്

  • വ്യോമാക്രമണങ്ങൾ ടെഹ്‌റാനിലെ ജനവാസ മേഖലകൾ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ നടന്നതായി റിപ്പോർട്ട് ചെയ്തു

View All
advertisement