ബൈക്കിന്റെ അമിതവേഗം ചോദ്യംചെയ്തതിന് യുവാക്കളും നാട്ടുകാരും ഏറ്റുമുട്ടി; ബൈക്ക് കത്തിച്ചു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
വാഹനത്തിന്റെ താക്കോല്‍ ഊരിയെടുത്തതാണ് സംഘര്‍ഷത്തിനിടയാക്കിയത്.
കൊല്ലം: ബൈക്കിന്റെ അമിത വേഗം ചോദ്യം ചെയ്തതിനെ തുടര്‍ന്ന് യുവാക്കളും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. ശനിയാഴ്ച രാത്രി ഒന്‍പതോടെ മലനടയ്ക്കു വടക്ക് പൂരിശ്ശേരില്‍ ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം. സംഘര്‍ഷത്തിനിടെ യുവാക്കളുടെ ബൈക്ക് കത്തിച്ചു. സംഭവത്തില്‍ മൂന്നു യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
റോഡിലൂടെ വേഗത്തില്‍ ബൈക്കില്‍ വരികയായിരുന്ന യുവാക്കളെ പ്രദേശവാസികളായ ചിലര്‍ തടഞ്ഞ് ചോദ്യംചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വാഹനത്തിന്റെ താക്കോല്‍ ഊരിയെടുത്തതാണ് സംഘര്‍ഷത്തിനിടയാക്കിയത്. സംഘര്‍ഷത്തില്‍ തുളസീമന്ദിരത്തില്‍ അഭിലാഷി(24)ന് നെറ്റിക്കു പരിക്കേറ്റു. ഇതിനിടെയാണ് യുവാക്കള്‍ വന്ന ബൈക്കിനു തീയിട്ടത്.
പെട്രോള്‍ ടാങ്ക് തുറന്നുവിട്ട് തീകൊളുത്തുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റ അഭിലാഷിന്റെതാണ് ബൈക്ക്. വിവരമറിഞ്ഞെത്തിയ പൊലീസ് ബൈക്കിലെത്തിയ യുവാക്കള്‍ ഉള്‍പ്പെടെ മൂന്നു പേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Location :
First Published :
September 26, 2022 3:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ബൈക്കിന്റെ അമിതവേഗം ചോദ്യംചെയ്തതിന് യുവാക്കളും നാട്ടുകാരും ഏറ്റുമുട്ടി; ബൈക്ക് കത്തിച്ചു