advertisement

കാർ യാത്രികരായ കുടുംബത്തെയും പൊലീസിനേയും ആക്രമിച്ച CPM ബ്രാഞ്ച് സെക്രട്ടറിയടക്കം മൂന്നു പേർ അറസ്റ്റിൽ

Last Updated:

കലഞ്ഞൂര്‍ ഇടത്തറ ഉദയ ജംഗ്ഷനില്‍ ഞായറാഴ്ച ഉച്ചയക്ക് 1.30യോടെയായിരുന്നു ആക്രമണം.

പത്തനംതിട്ട കലഞ്ഞൂരില്‍ കാര്‍ യാത്രികരായ കുടുംബത്തെയും പോലീസ് ഉദ്യോഗസ്ഥരെയും ആക്രമിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. കലഞ്ഞൂര്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി കൊടുംതറ രാജീവ് ഭവനിൽ ജനാർദ്ദനന്റെ മകൻ രാജീവ് (43),ഇടത്തറ ചരുവിള പുത്തൻ വീട്ടിൽ കുഞ്ഞുമോന്റെ മകൻ സബി (43), ഇടത്തറ ചരുവിള പുത്തൻ വീട്ടിൽ സാബു പാപ്പച്ചൻ മകൻ അലൻ സാബു (23), എന്നിവരെയാണ് കൂടൽ പൊലീസ് അറസ്റ്റ് ചെയ്തത്.
കലഞ്ഞൂര്‍ ഇടത്തറ ഉദയ ജംഗ്ഷനില്‍ ഞായറാഴ്ച ഉച്ചയക്ക് 1.30യോടെയായിരുന്നു ആക്രമണം. വിമാനത്താവളത്തിൽനിന്ന് മുറിഞ്ഞകല്ലിലേക്കു പോവുകയായിരുന്ന മുറിഞ്ഞകൽ സാബ്സൺ കോട്ടജിൽ ജോർജ് വർഗീസിന്റെ ഭാര്യ മിനി ജോർജ്, മകൻ അനു, അനുവിന്റെ സുഹൃത്തുക്കൾ എന്നിവർക്കാണ് മർദനമേറ്റത്. ഹോണടിച്ചത് ഇഷ്ടപ്പെടാതിരുന്നതിനെ തുടർന്നായിരുന്നു മർദനമെന്ന് പരാതിക്കാർ പറയുന്നു. കാർ യാത്രക്കാരെ ആക്രമിക്കുന്നത് തടയാൻ എത്തിയപ്പോഴാണ് സംഘം പോലീസുകാരെ ആക്രമിച്ചത്.
advertisement
മിനായായിരുന്നു കാർ ഓടിച്ചിരുന്നത്. പ്രതികളുടെ കാർ പിന്നോട്ട് എടുക്കുന്നത് കണ്ട് മിനി ഹോൺ അടിച്ചതോടെ ഇവർ പ്രകോപിതരാകുകയായിരുന്നു. കാറിൽ നിന്ന് ഇറങ്ങി മിനിയേയും കുടുംബത്തേയും പിടിച്ചിറക്കി മർദ്ദിക്കുകയും, മിനിയെ കയ്യേറ്റം ചെയ്ത് അപമാനിക്കുകയും ചെയ്തു. പ്രതികളെ തടയാൻ ശ്രമിച്ച മിനിയുടെ കൈ പിടിച്ച് തിരിക്കുകയും പിടിച്ച് തള്ളുകയും ചെയ്തെന്ന് പരാതിയില്‍ പറയുന്നു.
advertisement
രണ്ടാം പ്രതി സബി മിനിയുടെ മകൻ അനു ജോർജ്ജിന്റെ മുഖത്തും നെഞ്ചത്തും കൈചുരുട്ടി ഇടിക്കുകയും, ഓടാൻ ശ്രമിച്ചപ്പോൾ കല്ലെടുത്ത് എറിയുകയും ചെയ്തു. ഈ സമയത്താണ് മൂന്നാം പ്രതി അലൻ സാബു ബൈക്കിൽ സ്ഥലത്തെത്തിയത്. ഇയാളും കുടുംബത്തെ മർദിച്ചു.
വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ കൂടൽ പോലീസ് സംഘത്തെയും പ്രതികൾ കയ്യേറ്റം ചെയ്തു. പോലീസ് ഉദ്യോഗസ്ഥരായ ഫിറോസ്, അരുൺ എന്നിവർക്കാണ് മർദ്ദനമേറ്റത്. പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം വിളിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തു.
advertisement
കൂടുതൽ പൊലീസ് എത്തി വളരെ സാഹസപ്പെട്ടാണ് പ്രതികളെ പിടികൂടിയത്. ഒന്നാം പ്രതി രാജീവ് നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയും, കാപ്പ നിയമവ്യവസ്ഥകൾ ലംഘിച്ചതിന്റെ പേരിൽ നിയമനടപടി നേരിടുന്നയാളുമാണ്. ഇയാൾ പോലീസ് വാഹനത്തിനുള്ളിലും സ്റ്റേഷനിലും വച്ച് പരാക്രമം കാട്ടി.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
കാർ യാത്രികരായ കുടുംബത്തെയും പൊലീസിനേയും ആക്രമിച്ച CPM ബ്രാഞ്ച് സെക്രട്ടറിയടക്കം മൂന്നു പേർ അറസ്റ്റിൽ
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement