തൃശൂര്‍: കുന്നംകുളത്തു പെട്രോള്‍ പമ്പില്‍ യുവാക്കള്‍ തമ്മില്‍ സംഘര്‍ഷം. പഴുന്നാന സ്വദേശി അനസിന് (19) കുത്തേറ്റു. ചെറുകുന്ന് സ്വദേശി പ്രദീപിനെ പൊലീസിനെ കസ്റ്റഡിയിലെടുത്തു. ആ സമയത്തെ പ്രകോപനവും സംഘട്ടനത്തിനിടയിൽ ചെയ്തതെന്നുമാണ് പ്രദീപ് പൊലീസിനോട് പറഞ്ഞത്.
Also Read- കാസർഗോഡ് ഷവർമ കഴിച്ചു വിദ്യാർത്ഥിനി മരിച്ചു; 15 പേർ ആശുപത്രിയിൽ
ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പെട്രോൾ പമ്പിൽ വരിതെറ്റിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണു സംഘര്‍ഷത്തിലെത്തിയത്. രണ്ട് ബൈക്കുകാർ തമ്മിലുണ്ടായ തർക്കം കയ്യാങ്കളിയിലേക്കും പിന്നീടു കത്തിക്കുത്തിലേക്കും എത്തുകയായിരുന്നു. കുത്തേറ്റ അനസിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരുക്ക് ഗൗരവമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന പ്രാഥമിക വിവരം. പ്രദേശത്തു ചെറിയ തർക്കങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും കത്തിക്കുത്ത് ആദ്യമായാണെന്നു നാട്ടുകാർ പറയുന്നു.
കഞ്ചാവ് കടത്തിന് പുതിയ മാര്‍ഗം; കൊല്ലത്ത് തപാല്‍ വഴി പാഴ്‌സലായി എത്തിയത് 220 ഗ്രാം കഞ്ചാവ്
കൊല്ലം: കൊല്ലത്ത് തപാല്‍ വഴി എത്തിച്ച കഞ്ചാവ് പിടികൂടി. കൊല്ലം പട്ടത്താനത്തെ പോസ്റ്റ് ഓഫീസിലാണ് പാഴ്‌സലായി കഞ്ചാവ് എത്തിയത്. പാഴ്‌സലുകള്‍ തരംതിരിക്കുമ്പോഴാണ് ജീവനക്കാര്‍ക്ക് സംശയം തോന്നിയത്. പൊട്ടിയ നിലയിലായിരുന്നു കവര്‍. കവറില്‍ തേയില തരി പോലെ കണ്ടപ്പോള്‍ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കഞ്ചാവാണെന്ന് മനസിലായത്.
പൊതിയില്‍ കഞ്ചാണെന്ന് മനസിലായ ഉടന്‍തന്നെ പോസ്റ്റ്മാസ്റ്റര്‍ എക്‌സൈസ് സംഘത്തെ വിവരമറിയിക്കുകയായിരുന്നു. 220 ഗ്രാം തൂക്കമുള്ള കഞ്ചാവ് ഇന്‍ഡോറില്‍ നിന്നുമാണ് എത്തിയത്. പോസ്റ്റ് ഓഫീസ് വഴി ആദ്യമായിട്ടാണ് ഇങ്ങനെ കഞ്ചാവ് എത്തുന്നതെന്നും ഇതിനെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്നും എക്‌സൈസ് അറിയിച്ചു.
Also Read- ഭാര്യയുമായി സൗഹൃദം; വീട്ടുടമയുടെ കാല് തല്ലിയൊടിച്ചു; പ്രതി അറസ്റ്റില്‍
പോസ്റ്റില്‍ വിലാസം തെറ്റിച്ചാണ് കൊടുത്തിരുന്നത്. എന്നാല്‍ കവറിന് പുറത്തുണ്ടായിരുന്ന മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ റിജി ജേക്കബ് എന്നയാളെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. റിജിയെ ചോദ്യംചെയ്തതില്‍ മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള സുഹൃത്ത് അയച്ചതാണെന്നും പിടിക്കപ്പെടാതിരിക്കാന്‍ മേല്‍വിലാസം തെറ്റായി രേഖപ്പെടുത്തി ഫോണ്‍ നമ്പര്‍ നകിയതാണെന്നും കണ്ടെത്തി.
കൊല്ലം എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡിലെ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി പാഴ്‌സല്‍ പൊട്ടിച്ച് പരിശോധിച്ച് കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു.
നേരത്തേയും തപാല്‍ വഴി കഞ്ചാവ് പാഴ്‌സലായി റിജി ജേക്കബിന് ലഭിച്ചിട്ടുണ്ടെന്നും തുടരന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി.കൃഷ്ണകുമാര്‍ അറിയിച്ചു.
സ്വത്ത് തർക്കം: അനുജന്‍റെ മർദ്ദനമേറ്റ് ജ്യേഷ്ഠൻ മരിച്ചു
കോഴിക്കോട്: സ്വത്ത് തർക്കത്തിനിടെ അനുജന്റെ മര്‍ദ്ദനമേറ്റ് ജ്യേഷ്ഠന്‍ മരിച്ചു. കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി ചന്ദ്രഹാസനാണ് മരിച്ചത്. സ്വത്ത് തര്‍ക്കത്തിനിടെ ചന്ദ്രഹാസന്‍റെ അനുജൻ തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചന്ദ്രഹാസനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചന്ദ്രഹാസന്‍റെ സഹോദരൻ നേരത്തെ പൊലീസ് കസ്റ്റഡിയിലായിരുന്നു. ഇയാൾക്കെതിരെ കൊലപാതക കുറ്റം ഉൾപ്പെട ചുമത്തിയിട്ടുണ്ട്.
രണ്ട് ദിവസം മുന്‍പാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ചെറുവണ്ണൂര്‍ കമാനപ്പാലത്തിനു സമീപം താഴത്തെ പുരയ്ക്കല്‍ ചന്ദ്രഹാസനാണ് മരണപ്പെട്ടത്. പട്ടിക കഷ്ണം കൊണ്ടാണ് അനുജന്‍ ഇയാളുടെ തലയ്ക്കടിക്കുകയായിരുന്നു. 10 സെന്‍റ് ഭൂമിയാണ് ചെറുവണ്ണൂരില്‍ ഏഴു പേര്‍ക്ക് ഭാഗിക്കാന്‍ ഉണ്ടായിരുന്നത്. ഭൂമിയുടെ ഭാഗം നടത്താത്തതില്‍ സഹോദരന്മാര്‍ തമ്മില്‍ നേരത്തെ വഴക്കുണ്ടായിരുന്നു. നിരവധി തവണ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും ചെയ്തു.
കഴിഞ്ഞ ദിവസം മാങ്ങ പറിക്കാനായി ചന്ദ്രഹാസന്‍ എത്തുകയും ഭൂമി ഭാഗം വെയ്ക്കണമെന്ന് സഹോദരന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, അതിനു കഴിയില്ല എന്ന് ചന്ദ്രഹാസന്‍ പറഞ്ഞു. തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയും അതിനിടെ സമീപത്ത് കിടന്ന പട്ടിക കഷ്ണം ഉപയോഗിച്ച് ചന്ദ്രഹാസന്‍റെ തലയ്ക്കടിക്കുകയുമായിരുന്നു. അടിയേറ്റ് കുഴഞ്ഞുവീണ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.