കോയമ്പത്തൂർ കൂട്ട ബലാത്സംഗം; യുവതിയെ പീഡിപ്പിച്ച 3 പ്രതികളേയും പോലീസ് വെടിവെച്ച് വീഴ്ത്തി
- Published by:Rajesh V
 - news18-malayalam
 
Last Updated:
പോലീസ് കോൺസ്റ്റബിളിനെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ വെടിവച്ചതാണെന്നാണ് പോലീസ് പറയുന്നത്. കൈയ്ക്ക് പരിക്കറ്റ കോൺസ്റ്റബിളും ആശുപത്രിയിൽ ചികിത്സയിലാണ്
കോയമ്പത്തൂരിൽ കോളേജ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്നു പ്രതികൾ പിടിയിൽ. ശിവഗംഗ സ്വദേശികളായ ഗുണ, സതീഷ്, കാർത്തിക്ക് എന്നിവരാണ് പിടിയിലായത്. ഇതിൽ സതീഷും കാർത്തിക്കും സഹോദരങ്ങളാണ്. കസ്റ്റഡിയിൽ എടുക്കുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളുടെ കാലിൽ പൊലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നു.
പരിക്കേറ്റ പ്രതികളെ കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പോലീസ് കോൺസ്റ്റബിളിനെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ വെടിവച്ചതാണെന്നാണ് പോലീസ് പറയുന്നത്. കൈയ്ക്ക് പരിക്കറ്റ കോൺസ്റ്റബിളും ആശുപത്രിയിൽ ചികിത്സയിലാണ്.
ഞായറാഴ്ച രാത്രിയിലാണ് എംബിഎ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി ഒരു സംഘം കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. രാത്രി 11 മണിക്ക് വിമാനത്താവളത്തിന് സമീപം തന്‍റെ ആണ്‍സുഹൃത്തിനൊപ്പം കാറിൽ ഇരിക്കുകയായിരുന്നു യുവതി. ബൈക്കിലെത്തിയ മൂന്ന് യുവാക്കൾ കാറിന്റെ ജനൽ കല്ലുകൊണ്ടു തല്ലിത്തകർത്ത ശേഷം യുവാവിനെ വാൾ കൊണ്ടു വെട്ടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഭയന്ന യുവാവ് ബോധംമറയും മുൻപ് പോലീസിനെ വിവരമറിയിച്ചു.
advertisement
തുടർന്ന് നടത്തിയ പരിശോധനയിൽ നാലു മണിയോടെ വിമാനത്താവളത്തിന് ഒരു കിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ നിന്നും പെൺകുട്ടിയെ അവശ നിലയിൽ കണ്ടെത്തുകയായിരുന്നു. യുവതിയെ പ്രതികൾ ക്രൂര പീഡനത്തിന് ഇരയാക്കിയെന്ന് പോലീസ് അറിയിച്ചു. 7 പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു പ്രതികൾക്കായി പോലീസ് അന്വേഷണം. സിസിടിവികൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നതിനിടെയാണ് 3 പ്രതികൾ പിടിയിലാകുന്നത്. അതിജീവിത ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.
Summary: Three accused were arrested in the case of kidnapping and raping a college student in Coimbatore. The arrested individuals are Guna, Satish, and Karthik, who hail from Sivaganga. Among them, Satish and Karthik are brothers. The police shot the accused in the leg and apprehended them when they attempted to escape during custody.
Location :
Coimbatore,Coimbatore,Tamil Nadu
First Published :
November 04, 2025 9:23 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോയമ്പത്തൂർ കൂട്ട ബലാത്സംഗം; യുവതിയെ പീഡിപ്പിച്ച 3 പ്രതികളേയും പോലീസ് വെടിവെച്ച് വീഴ്ത്തി


