തിരുവനന്തപുരത്ത് കോൺഗ്രസ് നേതാവ് അടിയേറ്റ് കൊല്ലപ്പെട്ടു
- Published by:Sarika KP
- news18-malayalam
Last Updated:
കുടുംബ തർക്കത്തെ തുടർന്ന് ഇന്നലെയാണ് സാം ജെ വൽസലാമിന് ഇരുമ്പ് കമ്പികൊണ്ടുള്ള അടിയേറ്റത്.
തിരുവനന്തപുരം: മാറനല്ലൂർ നെല്ലിമൂട്ടിൽ കുടുംബ വഴക്കിനെ തുടർന്ന് പ്രാദേശിക കോൺഗ്രസ് നേതാവ് അടിയേറ്റ് കൊല്ലപ്പെട്ടു. കാഞ്ഞിരംകുളം സ്വദേശി സാം ജെ വൽസലമാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിൽ ബന്ധുകളുമായുണ്ടായ തർക്കത്തിൽ സാമിന് ഇരുമ്പ് കമ്പികൊണ്ടുള്ള അടിയേൽക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സാം ജെ വൽസലത്തെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും തീവ്ര പരിചരണനിലയിൽ ആക്കുകയുമായിരുന്നു. എന്നാൽ രോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ കാഞ്ഞിരംകുളം പൊലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു.
മാറനല്ലൂർ സ്വദേശിയായ സാം ഇപ്പോൾ ബാലരാമപുരത്താണ് താമസിക്കുന്നത്. നേരത്തെയും പണമിടപാട് സംബന്ധിച്ച് ബന്ധുക്കളുമായി തർക്കം ഉണ്ടാവുകയും ആക്രമണത്തിൽ കലാശിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറയുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നലത്തെ ആക്രമണമെന്നും പൊലീസ് പറയുന്നു.
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
August 13, 2023 3:39 PM IST