പാലക്കാട് വീട്ടിൽ നിന്നും 26 ലക്ഷത്തിന്റെ ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ ദമ്പതികൾ പിടിയിൽ

Last Updated:

ചിറ്റൂർ കോഴിപ്പതി സ്വദേശികളായ അമൽരാജ്, ഭാര്യ കലമണി എന്നിവരാണ് പിടിയിലായത്. 

അമൽരാജ്, ഭാര്യ കലമണി
അമൽരാജ്, ഭാര്യ കലമണി
പാലക്കാട്‌(Palakkad) നഗരത്തിലെ വീട്ടിൽ നിന്നും 26 ലക്ഷം രൂപയുടെ ആഭരണങ്ങൾ മോഷണം(Theft) പോയ കേസിലാണ് വീട്ടിലെ ജോലിക്കാരായ ദമ്പതികളെ പാലക്കാട് ടൗൺ സൗത്ത് പൊലീസ്(Police) അറസ്റ്റു ചെയ്തത്. ചിറ്റൂർ കോഴിപ്പതി സ്വദേശികളായ അമൽരാജ് , ഭാര്യ കലമണി എന്നിവരാണ് പിടിയിലായത്. പള്ളിപ്പുറം ഗ്രാമത്തിലെ വസന്തി വിഹാറിൽ നാരായണസ്വാമിയുടെ വീട്ടിൽ സൂക്ഷിച്ച സ്വർണം, ഡയമണ്ട്  ആഭരണങ്ങളാണ് മോഷണം പോയിരുന്നത്. പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വീട്ടുജോലിക്കാരായ അമൽരാജിനെയും, കലമണിയെയും പൊലീസ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി മുതൽ അമൽരാജും ഭാര്യയും പള്ളിപ്പുറത്തെ വീട്ടിൽ ജോലി ചെയ്തു വരികയായിരുന്നു. ഓഗസ്റ്റ് മാസത്തിൽ പൂജമുറിയിലും അലമാരിയിലും സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷണം പോയത്. ഇരുവരും ജോലിക്ക് നിന്ന കാലം മുതൽ വീട്ടിൽ നിന്ന് ആഭരണങ്ങൾ മോഷണം പോയതായി പൊലീസ് കണ്ടെത്തി. ശമ്പളം കുറവാണെന്ന് കാണിച്ച് ഉടമയോട് ഇവർ മോശമായി സംസാരിച്ചിരുന്നു. ഇതേ തുടർന്നാണ് മോഷണം നടത്തിയത്. മോഷണ മുതലിന്റെ ഒരുഭാഗം പ്രതികളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ബാക്കിയുള്ളവ വിൽപന നടത്തിയതായും കണ്ടെത്തി. ഇവർക്കെതിരെ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികളെ  കസ്റ്റഡിയിൽ വാങ്ങി ബാക്കിയുള്ള സ്വർണം കണ്ടെത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
advertisement
സൗത്ത് ഇൻസ്‌പെക്ടർ ടി ഷിജു എബ്രഹാം, എസ്‌ഐമാരായ എം മഹേഷ്കുമാർ, രമ്യ കാർത്തികേയൻ, അഡീ.എസ്‌ഐമാരായ മുരുകൻ, ഉദയകുമാർ, നാരായണൻകുട്ടി, എഎസ്ഐ രതീഷ്, സീനിയർ സിപിഒമാരായ നസീർ, സതീഷ്, കൃഷ്ണപ്രസാദ്, എം സുനിൽ, സിപിഒമാരായ സജിന്ദ്രൻ, നിഷാദ്, രവി, ഷാജഹാൻ, രമേശ്‌, ജഗദംബിക, ദിവ്യ, ദേവി, ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങളായ ആർ രാജീദ്, എസ് ഷാനോസ്, ആർ വിനീഷ്, സൈബർസെൽ ഉദ്യോഗസ്ഥൻ ഷെബിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ഫേസ്ബുക്കിലൂടെ പരിചയം; സ്‌കൂട്ടറില്‍ക്കറങ്ങി മാലപൊട്ടിക്കും; യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
ആലപ്പുഴ: സ്‌കൂട്ടറില്‍ക്കറങ്ങി മാലപൊട്ടിച്ച കേസില്‍ യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പൊലീസ് പിടിയില്‍. പത്തിയൂര്‍ കിഴക്കുമുറിയില്‍ വെളിത്തറ വടക്ക് വീട്ടില്‍ അന്‍വര്‍ഷാ(22), കോട്ടയം കൂട്ടിക്കല്‍ ഏന്തിയാര്‍ ചാനക്കുടി വീട്ടില്‍ ആതിര(24), കരുനാഗപ്പള്ളി തഴവ കടത്തൂര്‍ മുറിയില്‍ ഹരികൃഷ്ണഭവനം ജയകൃഷ്ണന്‍(19) എന്നിവരാണ് അറസ്റ്റിലായത്.
advertisement
ഓഗസ്റ്റ് 26ന് വീട്ടിലേക്ക് നടന്നു പോകുവായിരുന്ന സ്ത്രീയുടെ മാലപൊട്ടിച്ച് അന്‍വര്‍ഷായും ആതിരയും ചേര്‍ന്നു മാലപൊട്ടിച്ചു. കടക്കുകയായിരുന്നു. 25ന് തിരുവല്ലയില്‍ നിന്ന് മോഷ്ടിച്ച് സ്‌കൂട്ടറില്‍ കായംകുളത്തെത്തി. അന്‍വര്‍ഷായും ആതിരയും കായംകുളത്ത് തങ്ങി. പിറ്റേന്നാണ് മാല പൊട്ടിച്ചത്.
മോഷണശേഷം സ്‌കൂട്ടര്‍ കൃഷ്ണപുരം ഭാഗത്ത് ഉപേക്ഷിച്ചു. തുടര്‍ന്ന് മൂന്നാര്‍, ബെംഗളൂരു എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇവര്‍ എറണാകുളത്ത് എത്തിയെന്നറിഞ്ഞ് പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. മാല വില്‍ക്കാന്‍ ഇവരെ സഹായിച്ചത് ജയകൃഷ്ണനാണ്. സുഹൃത്തുക്കളായ ജയകൃഷ്ണനും അന്‍വര്‍ഷായും പത്തോളം മാലപൊട്ടിക്കല്‍ കേസിലെ പ്രതികളാണ്. സെപ്റ്റംബറില്‍ ഇവര്‍ ബെംഗളൂരുവില്‍ ഒന്‍പതു പവന്റെ മാല പൊട്ടിച്ചതായി പൊലീസിനോട് സമ്മതിച്ചു.
advertisement
അന്‍വര്‍ഷായും ആതിരയും അഞ്ചുമാസം മുന്‍പ് ആണ് ഫേസ്ബുക്കിലൂടെ സൗഹൃദത്തിലാകുന്നത്. ഇവര്‍ ഒരുമിച്ചാണ് താമസിക്കുന്നത് പൊലീസ് പറഞ്ഞു. കായംകുളം എസ്എച്ച്ഒ മുഹമ്മദ്ഷാഫിയുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പാലക്കാട് വീട്ടിൽ നിന്നും 26 ലക്ഷത്തിന്റെ ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ ദമ്പതികൾ പിടിയിൽ
Next Article
advertisement
ICC Women’s World Cup 2025 |ജെമീമ ദൈവമായി; ഓസ്ട്രേലിയയുടെ തേരോട്ടം തകർത്ത് ഇന്ത്യൻ വനിതകൾ ഫൈനലില്‍
ICC Women’s World Cup 2025 |ജെമീമ ദൈവമായി; ഓസ്ട്രേലിയയുടെ തേരോട്ടം തകർത്ത് ഇന്ത്യൻ വനിതകൾ ഫൈനലില്‍
  • ജെമീമ റോഡ്രിഗസിന്റെ 127 റൺസിന്റെ തകർപ്പൻ പ്രകടനത്തോടെ ഇന്ത്യ 2025 വനിതാ ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു.

  • ഹർമൻപ്രീത് കൗറിന്റെ 89 റൺസും ജെമീമയുടെ 167 റൺസിന്റെ കൂട്ടുകെട്ടും ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി.

  • ഓസ്ട്രേലിയയുടെ 15 തുടർച്ചയായ ജയങ്ങൾക്ക് ശേഷം തോൽവി; ഫൈനലിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും.

View All
advertisement