നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Shocking: പശുവിനെ രതി വൈകൃതത്തിനിരയാക്കി കൊന്നു; കണ്ണൂരിൽ യുവാവ് കസ്റ്റഡിയിൽ

  Shocking: പശുവിനെ രതി വൈകൃതത്തിനിരയാക്കി കൊന്നു; കണ്ണൂരിൽ യുവാവ് കസ്റ്റഡിയിൽ

  Attack Against Cow | പ്രതി പോലീസിനോട് കുറ്റം സമ്മതിച്ചതായാണ് സൂചന. നേരത്തെ മറ്റൊരു പശുവിനെ പ്രതി അഴിച്ചു കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി ഉയർന്നിരുന്നു

  Cow rape kannur

  Cow rape kannur

  • Share this:
  കണ്ണൂരിൽ യുവാവ് പശുവിനെ പ്രകൃതിവിരുദ്ധ ലൈംഗിക ചൂഷണത്തിനിരയാക്കി. രതി വൈകൃതത്തിനിരയായ പശു കഴുത്തിൽ കയർ മുറുകി ചത്തു.

  ചക്കരക്കല്ലിന് സമീപത്തുള്ള ബാവോഡാണ് നാട്ടുകാരെ മുഴുവൻ അമ്പരപ്പിക്കുന്ന സംഭവം നടന്നത്. ബാവോട്ട്  യുപി സ്കൂളിന് സമീപത്ത് താമസിക്കുന്ന യൂസഫിന്റെ പശുവാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. പ്രതിയെന്ന് സംശയിക്കുന്ന ആളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഇയാൾക്ക് മുപ്പതു വയസോടടുത്ത് പ്രായമുണ്ട്.

  രണ്ടു വയസ്സുള്ള പശുവിനെ രാത്രി തൊഴുത്തിൽ നിന്നും അഴിച്ചു കൊണ്ടു പോയ ശേഷമാണ് പീഡിപ്പിച്ചത്. സമീപത്തെ മരത്തിൽ കെട്ടിയിട്ട പീഡനത്തിന് ഇരയാകുമ്പോൾ കഴുത്തിൽ കയർ മുറുകി ആണ് പശു ചത്തത്.

  TOP NEWSദുബായിയിൽ നിന്നും വന്ന് കൊറോണ നിരീക്ഷണത്തിലിരുന്നയാൾ മുങ്ങി; പിന്നാലെ പൊലീസ് [PHOTO]Corona Virus: മൊബൈൽ ഉപയോഗത്തിലൂടെയും വൈറസ് വ്യാപിക്കും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ [PHOTO]ര#SheInspiresUs: നരേന്ദ്ര മോദിക്ക് തൊട്ടു പിന്നാലെ ടൊവിനോ തോമസ് [PHOTO]

  സംഭവം നടന്ന സ്ഥലത്ത് നിന്നും പ്രതിയെന്നു സംശയിക്കുന്ന ആളുടെ വസ്ത്രങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതെന്ന് പോലീസ് വ്യക്തമാക്കി. കൂടുതൽ തെളിവുകൾ ശേഖരിച്ചത് ശേഷമാകും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുക.

  നേരത്തെ യൂസഫിന്റെ തൊഴുത്തില്‍ നിന്നും മറ്റൊരു പശുവിനെ പ്രതി അഴിച്ചു കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി ഉയർന്നിരുന്നു. അന്ന് വീട്ടുടമയും പ്രദേശവാസികളും ഇയാളെ താക്കീത് ചെയ്തു വിട്ടയക്കുകയായിരുന്നു.
  First published: