കടയ്ക്കലില്‍ സി.പി.എം- ബി.ജെ.പി സംഘര്‍ഷം
Last Updated:
കൊല്ലം: സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കടയ്ക്കലില്‍ സി.പി.എം- ബി.ജെ.പി സംഘര്‍ഷം. സംഘര്‍ഷത്തില്‍ നാല് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും ഒരു സി.പി.എമ്മുകാരനും പരുക്കേറ്റു.
മുഖ്യന്ത്രിക്കെതിരെ പോസ്റ്റിട്ടതിനെ തുടര്‍ന്നുണ്ടായ കേസ് ഒത്തുതീര്‍പ്പാക്കാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. പോസ്റ്റിട്ടതിന് കടയ്ക്കല്‍ പൊലീസ് കേസെടുത്തിരുന്നു.
കേസുമായി ബന്ധപ്പെട്ടാണ് ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് വിളിച്ചുവരുത്തിയത്. ഇതിനിടെ സംഘടിച്ചെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ സ്റ്റേഷനുള്ളില്‍ കയറി ബി.ജെ.പിക്കാരെ മര്‍ദ്ദിച്ചു. സംഘര്‍ഷത്തില്‍ പരുക്കേറ്റ നാലു ബി.ജെ.പി പ്രവര്‍ത്തകരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതിനുപിന്നാലെ സംഘടിച്ചെത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കോട്ടുക്കലിലെ പാല്‍ സൊസൈറ്റി അടിച്ചുതകര്‍ക്കുകയും അവിടെയുണ്ടായിരുന്ന സി.പി.എം പ്രവര്‍ത്തകനായ പ്രവീണിനെ മര്‍ദ്ദിക്കുകയും ചെയ്തു.
advertisement
പരുക്കേറ്റ പ്രവീണിനെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചു.
Location :
First Published :
October 23, 2018 10:44 PM IST


