Dileep | ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ കൂടുതൽ തെളിവുകൾ ഹാജരാക്കി ക്രൈം ബ്രാഞ്ച്; പ്രോസിക്യൂഷന് കോടതിയുടെ വിമർശനം
- Published by:Rajesh V
- news18-malayalam
Last Updated:
ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ ഈ മാസം 26ന് വീണ്ടും പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ (Dileep) ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ക്രൈംബ്രാഞ്ച് (Crime Branch) കൂടുതൽ തെളിവുകൾ വിചാരണക്കോടതിക്ക് കൈമാറി. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ ശബ്ദരേഖ ഉൾപ്പടെയാണ് കൈമാറിയത്. അതേസമയം കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന ആവശ്യത്തിൽ പ്രോസിക്യൂഷനെ കോടതി വിമർശിക്കുകയും ചെയ്തു.
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം എന്തുകൊണ്ട് റദ്ദാക്കണമെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് ക്രൈംബ്രാഞ്ച് കോടതിയിൽ ഹാജരാക്കിയത്. സാക്ഷികളെ സ്വാധീനിക്കുന്ന ശ്രമിക്കുന്ന ശബ്ദരേഖയും ഇക്കൂട്ടത്തിലുണ്ട്. ദിലീപ് ജാമ്യ വ്യവസ്ഥകൾ തുടർച്ചയായി ലംഘിക്കുകയാണെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി. കേസിൽ ദിലീപ് ഇന്നും എതിർ സത്യവാങ്മൂലം സമർപ്പിച്ചില്ല. ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ ഈ മാസം 26ന് വീണ്ടും പരിഗണിക്കും.
advertisement
നടിയെ ആക്രമിച്ച കേസിലെ കോടതി രേഖകൾ ചോർന്ന സംഭവത്തിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന ആവശ്യത്തിൽ പ്രോസിക്യൂഷനെ വിചാരണ കോടതി വിമർശിച്ചു. കോടതിയുടെ ഫോർവേഡ് നോട്ട് എങ്ങനെ പുറത്തായിയെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കണം. ഇതുമായി ബന്ധപ്പെട്ട ഹർജികൾ മെയ് 31നാണ് ഇനി പരിഗണിക്കുക.
advertisement
അതേസമയം, വധഗൂഢലോചന കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ യോഗം ചേർന്ന് അന്വേഷണ പുരോഗതി വിലയിരുത്തി. ക്രൈംബ്രാഞ്ച് ബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു യോഗം.
Location :
First Published :
April 21, 2022 2:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Dileep | ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ കൂടുതൽ തെളിവുകൾ ഹാജരാക്കി ക്രൈം ബ്രാഞ്ച്; പ്രോസിക്യൂഷന് കോടതിയുടെ വിമർശനം