നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഡോളർ കടത്ത്; ഉന്നതരും വിദേശികളും ഉൾപ്പെട്ടു; നിർണായക വിവരങ്ങൾ കോടതിക്ക് കൈമാറി കസ്റ്റംസ്

  ഡോളർ കടത്ത്; ഉന്നതരും വിദേശികളും ഉൾപ്പെട്ടു; നിർണായക വിവരങ്ങൾ കോടതിക്ക് കൈമാറി കസ്റ്റംസ്

  സ്വപ്നയുടെ മൊഴികളിൽ പരാമർശിക്കുന്ന ഉന്നത വ്യക്തികളുടെയും വിദേശികളുടെയും പേരുകൾ ഘട്ടത്തിൽ പുറത്തുവരുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഈ പേരുകൾ ഒഴിവാക്കിയാണ് ഉത്തരവ് പുറത്തുവന്നത്.

  swapna suresh

  swapna suresh

  • Share this:
  കൊച്ചി: ഡോളർ കടത്ത് കേസിൽ  കൂടുതൽ വിദേശികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് കസ്റ്റംസ്. ഇത്  സംബന്ധിച്ച്  വിദേശങ്ങളിലും അന്വേഷണം നടത്തേണ്ടതുണ്ടെന്നും കസ്റ്റംസ് കോടതിയിൽ നൽകിയ രഹസ്യ റിപ്പോർട്ടിൽ പറയുന്നു. സ്വർണ്ണക്കടത്ത് കേസിന് പുറമേ  വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലും അന്വേഷണം മുറുകുകയാണ്. ഡോളർ കടത്തിലും  ശിവശങ്കറിന് പങ്കുണ്ടെന്ന് സ്വപ്ന മൊഴിനൽകിയതായി കസ്റ്റംസ് കോടതിയിൽ റിപ്പോർട്ട് നൽകിയതിന് പുറമെയാണ്,  മുദ്രവെച്ച കവറിൽ കേസ് സംബന്ധിച്ച നിർണായക വിവരങ്ങളും നൽകിയത്.

  കേസിലെ പ്രതികളായ സരിത്തിൻ്റെയും  സ്വപ്നങ്ങളുടെയും കസ്റ്റഡി അനുവദിച്ചു കൊണ്ടുള്ള  ഉത്തരവിലാണ് കസ്റ്റംസ് സമർപ്പിച്ച കാര്യങ്ങൾ   കോടതി ചൂണ്ടിക്കാട്ടുന്നത്.  ഡോളർ കടത്തു കേസിൽ കോൺസുൽ ഉദ്യോഗസ്ഥർക്ക് പുറമേ മറ്റു വിദേശികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് കസ്റ്റംസ് പറയുന്നു. അതുകൊണ്ട്  വിദേശത്തേക്ക്  അന്വേഷണം വ്യാപിപ്പിക്കണം. വലിയ രീതിയിലുള്ള ആസൂത്രണം ഇക്കാര്യത്തിൽ നടന്നിട്ടുണ്ട് .  ഉന്നതർ ഈ കേസിൽ ഉൾപ്പെട്ടിട്ടുള്ളതായും കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടികാട്ടി കോടതി വ്യക്തമാക്കിയട്ടുണ്ട്.

  സ്വപ്നയുടെ മൊഴികളെ വളരെ ആശങ്കയോടെയാണ് കാണുന്നതെന്ന് കോടതി ഉത്തരവിൽ പരാമർശിക്കുന്നുണ്ട്. സ്വപ്നയുടെ മൊഴികളിൽ പരാമർശിക്കുന്ന ഉന്നത വ്യക്തികളുടെയും വിദേശികളുടെയും പേരുകൾ ഘട്ടത്തിൽ പുറത്തുവരുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഈ പേരുകൾ ഒഴിവാക്കിയാണ്  ഉത്തരവ് പുറത്തുവന്നത്.

  അതേസമയം കേസിൽ എം ശിവശങ്കറിൻ്റെ  കസ്റ്റഡി നീട്ടണമോയെന്ന  കാര്യത്തിൽ കോടതി ഇന്ന് വിധി പറയും. കോടതിയെ ചില കാര്യങ്ങൾ അറിയിക്കാൻ ഉണ്ടെന്ന സരിത്തിൻ്റെയും സ്വപ്നയും ആവശ്യത്തിൽ  വരും ദിവസങ്ങളിൽ ഇരുവരുടെയും അഭിഭാഷകർ പ്രതികൾക്ക് പറയാനുള്ളത് കോടതിയെ ധരിപ്പിക്കും. ഇരുവരും അവരുടെ അഭിഭാഷകരുമായി കോടതിയിൽ സംസാരിക്കാൻ അവസരം നൽകിയിരുന്നു.  ഇതിനുശേഷം കാര്യങ്ങൾ എഴുതി നല്കാനാണ്  ആ വശ്യപ്പെട്ടിരിക്കുന്നത്.  വരും ദിവസങ്ങളിൽ ഇത്  സമർപ്പിക്കും.
  Published by:Aneesh Anirudhan
  First published:
  )}