Kerala Gold | സ്വർണ്ണക്കടത്ത് കേസ്: കോഴിക്കോട് കസ്റ്റംസ് റെയ്ഡിൽ പിടിച്ചെടുത്തത് കണക്കിൽ പെടാത്ത 3.82 കിലോ സ്വർണം
- Published by:Anuraj GR
- news18-malayalam
Last Updated:
കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട്, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് റെയിഡും, അറസ്റ്റും നടന്നിരുന്നു.
കോഴിക്കോട്: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് രണ്ടിടങ്ങളിലായി വ്യാഴാഴ്ച്ച കസ്റ്റംസ് റെയ്ഡ് നടത്തി. മറീന ഗോള്‍ഡിന്‍റെ കോഴിക്കോട് പാളയത്തെ സ്വര്‍ണ്ണ മൊത്തവിതരണ കേന്ദ്രത്തിലും ഗോവിന്ദപുരത്തെ നിര്‍മ്മാണ കേന്ദ്രത്തിലുമാണ് റെയ്ഡ്. അനധികൃതമായി സൂക്ഷിച്ച 3.82 കിലോഗ്രാം സ്വര്‍ണ്ണാഭരണങ്ങളാണ് പിടിച്ചെടുത്തത്.
1.82 കോടി രൂപ വില വരുന്നതാണിതെന്ന് റെയ്ഡിന് നേതൃത്വം നല്‍കിയ കസ്റ്റസ് അസിസ്റ്റന്‍റ് കമ്മീഷണല്‍ എസ്.എസ് ദേവ് പറഞ്ഞു. മൊത്തവിതരണ കേന്ദ്രത്തില്‍ നിന്നാണ് നിര്‍മ്മാണം പകുതി പൂര്‍ത്തിയായ ആഭരണങ്ങള്‍ പിടിച്ചെടുത്തത്. സംഭവത്തിൽ മാനേജിംഗ് പാർട്ട്ണര്‍മാരില്‍ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട്, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് റെയിഡും, അറസ്റ്റും നടന്നിരുന്നു. ഇവരിൽ നിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് പാളയം കേന്ദ്രീകരിച്ചുള്ള മൊത്ത വിതരണ കേന്ദ്രത്തിലേക്ക് അന്വേഷണം എത്തിയത്.
You may also like:സ്വാതന്ത്ര്യ ദിനാഘോഷത്തിൽ അതിഥികളായി ‘കോവിഡ് പോരാളികളും'; നിർദേശവുമായി സർക്കാർ [NEWS]തീരദേശത്തിന് പ്രത്യാശ; സംസ്ഥാനത്ത് മത്സ്യ ബന്ധനം ഇന്നു മുതൽ [NEWS] Dengue Fever | മഴയ്ക്കു പിന്നാലെ ഡെങ്കിപ്പനി; കർശന ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് [NEWS]
രാവിലെ 9 മണി മുതൽ ആരംഭിച്ച റെയിഡ് അവസാനിച്ചത് വൈകിട്ട് 4 മണിയോടെ ആയിരുന്നു. തിരുവനന്തപുരം സ്വർണകടത്തുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ എൻ എസ് ദേവിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.
Location :
First Published :
August 13, 2020 11:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Kerala Gold | സ്വർണ്ണക്കടത്ത് കേസ്: കോഴിക്കോട് കസ്റ്റംസ് റെയ്ഡിൽ പിടിച്ചെടുത്തത് കണക്കിൽ പെടാത്ത 3.82 കിലോ സ്വർണം