കൊച്ചി: നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജലാലിന്റെ കാർ കസ്റ്റംസ് പിടിച്ചെടുത്തു. പരിശോധനയിൽ കാറിന്റെ മുൻസീറ്റിനടിയിൽ സ്വർണ ഒളിപ്പിക്കാനുള്ള രഹസ്യ അറയും കണ്ടത്തെി. മൂവാറ്റുപുഴയില്‍ നിന്ന് പിടികൂടിയ കാര്‍ കൊച്ചി കസ്റ്റംസ് ഓഫീസിലെത്തിച്ചു.
അതേസമയം മലപ്പുറം സ്വദേശിയിൽ നിന്നും വാങ്ങിയ കാറിന്‍റെ ഉടമസ്ഥാവകാശം ജലാൽ ഇതുവരെ തന്റെ പേരിലേക്ക് മാറ്റിയിട്ടില്ല. മൂവാറ്റുപുഴ സ്വദേശിയായ ജലാൽ ഇതുവരെ 60 കോടിയിലേറെ രൂപയുടെ സ്വർണ്ണം കടത്തിയെന്നാണ് വിവരം. നെടുമ്പാശേരിയിൽ കസ്റ്റംസ് ഉദ്യോഗസ്ഥൻ ഉൾപ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസിലെയും തിരുവനന്തപുരത്ത് എയർ ഇന്ത്യ സാറ്റ്സ് ജീവനക്കാരൻ പ്രതിയായ കേസിലെയും മുഖ്യ കണ്ണിയാണ് ഇയാള്‍.
തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജിലൂടെയുള്ള സ്വർണക്കടത്തിന് അറസ്റ്റിലായ റമീസിന്റെ സുഹൃത്താണ് ജലാൽ. അതേസമയം ജലാൽ കസ്റ്റംസ് ഓഫീസിലെത്തി കീഴടങ്ങാൻ തയാറായതിൽ ദുരൂഹതയുണ്ടെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.