ഈന്തപ്പഴത്തിന് 'സ്വർണക്കുരു'; 172 ഗ്രാം സ്വർണവുമായി ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
സൗദിയിലെ ജിദ്ദയിൽനിന്നെത്തിയ യാത്രക്കാരന്റെ ലഗേജിൽ നിന്നാണ് ഈന്തപ്പഴത്തിനുള്ളിൽ ഒളിപ്പിച്ചനിലയിൽ സ്വർണം പിടികൂടിയത്
ന്യൂഡൽഹി: ഈന്തപ്പഴത്തിനുള്ളിൽവെച്ച് കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടികൂടി. ജിദ്ദയിൽനിന്നെത്തിയ 56കാരനാണ് ഡൽഹിയിൽ പിടിയിലായത്. 172 ഗ്രാം സ്വർണമാണ് ഇയാളിൽനിന്ന് പിടിച്ചെടുത്തത്. SV-756 നമ്പർ വിമാനത്തിൽ ഡൽഹിയിലെത്തിയ യാത്രികനിൽനിന്നാണ് സ്വർണം പിടികൂടിയത്.
സൗദിയിലെ ജിദ്ദയിൽനിന്നെത്തിയ യാത്രക്കാരന്റെ ലഗേജിൽ നിന്നാണ് ഈന്തപ്പഴത്തിനുള്ളിൽ ഒളിപ്പിച്ചനിലയിൽ സ്വർണം പിടികൂടിയത്. ബാഗേജിന്റെ എക്സ്-റേ സ്കാനിങ് നടത്തുമ്പോൾ സംശയാസ്പദമായ രീതിയിൽ ഒരു വസ്തു ശ്രദ്ധയിൽപ്പെട്ടു. യാത്രക്കാരൻ ഡോർ ഫ്രെയിം മെറ്റൽ ഡിറ്റക്ടറിനുള്ളിലൂടെ കടന്നപ്പോൾ ഉപകരണം ശക്തമായി ശബ്ദിച്ചതും കസ്റ്റംസിന്റെ സംശയം ഇരട്ടിപ്പിച്ചു.
Golden Dates 🌴: Customs Seizes 172g Gold Concealed in Dates at IGI Airport
Date: 26.02.2025 (Day Shift)
Ops: AIU, IGI Airport, New Delhi
Based on spot profiling, Customs officers at IGI Airport, New Delhi, intercepted one Indian male passenger aged 56 arriving from Jeddah to… pic.twitter.com/MYUqWD4kGY
— Delhi Customs (Airport & General) (@AirportGenCus) February 26, 2025
advertisement
തുടർന്ന് കസ്റ്റംസ് അധികൃതർ ലഗേജ് പരിശോധിച്ചപ്പോഴായിരുന്നു കവറിൽ കെട്ടിയ നിലയിൽ ഈന്തപ്പഴം കണ്ടെത്തിയത്. ഇത് വിശദമായി പരിശോധിച്ചപ്പോഴാണ് പഴത്തിനുള്ളിൽ കുരുവിന്റെ സ്ഥാനത്ത് സ്വർണമാണെന്ന് കണ്ടെത്തിയത്. സ്വർണം പിടിച്ചെടുത്ത വിവരം ഡൽഹി കസ്റ്റംസ് (എയർപോർട്ട് ആൻഡ് ജനറൽ) അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.
സ്വർണം കൃത്യമായ അളവിൽ മുറിച്ച് ഈന്തപ്പഴത്തിൽ നിറച്ചിരിക്കുകയായിരുന്നു. ഈ യാത്രക്കാരനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ ആർക്കുവേണ്ടിയാണ് സ്വർണം എത്തിച്ചതെന്നുൾപ്പെടെ വിശദമായ അന്വേഷണം ആരംഭിച്ചതായി കസ്റ്റംസ് അറിയിച്ചു.
Location :
New Delhi,New Delhi,Delhi
First Published :
February 27, 2025 3:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഈന്തപ്പഴത്തിന് 'സ്വർണക്കുരു'; 172 ഗ്രാം സ്വർണവുമായി ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ


