'നിധി വേണോ നിധി'; പൂജയുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
പൂജ ചെയ്ത് നിധിശേഖരം തുറന്നു തരാമെന്നും ചൊവ്വാ ദോഷം മാറ്റാം എന്നും പറഞ്ഞാണ് ഇയാള്‍ പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്തത്.
മലപ്പുറം: പൂജയുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങിയ പ്രതി പിടിയില്‍(Arrest). സണ്ണി സ്വാമി എന്ന പേരില്‍ അറിയപ്പെടുന്ന രമേശശനെയാണ് പൊലീസ്(Police) പിടികൂടിയത്. ഒന്‍പത് മാസമായി ഇയാള്‍ ഒളിവിലായിരുന്നു. പൂജ ചെയ്ത് നിധിശേഖരം(Treasure) തുറന്നു തരാമെന്നും ചൊവ്വാ ദോഷം മാറ്റാം എന്നും പറഞ്ഞാണ് ഇയാള്‍ പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്തത്.
മലപ്പുറം വണ്ടൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയു െപരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ പക്കല്‍ നിന്ന് ഇയാള്‍1.10 ലക്ഷം രൂപയാണ് തട്ടിയത്. വയനാട് മണിയങ്കോട് സ്വദേശിനിയായ വീട്ടമ്മയുടെ പറമ്പില്‍ നിധിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 5 പവന്റെ സ്വര്‍ണം തട്ടി.
ഇവരുടെ പക്കല്‍ നിന്ന് നിധി കുഴിച്ചെടുക്കാനെന്ന് പറഞ്ഞ് ഒരു ലക്ഷം രൂപ കൈപ്പറ്റുകയും വീടിന് ചുറ്റും നിരവധി കുഴികളെടുത്ത് വീടും പറമ്പും താമസയോഗ്യമല്ലാതാക്കുകയും ചെയ്തു. സമാനമായ രീതിയില്‍ വയനാട് മീനങ്ങാട് സ്വദേശിനിയില്‍ നിന്ന് എട്ട് പവനും കൈക്കലാക്കി.
advertisement
രണ്ടു വര്‍ഷം മുന്‍പ് വയനാട്ടില്‍ നിന്ന് പുനലൂരിലേക്ക് മുങ്ങിയ പ്രതി വയനാട്ടിലെ ബന്ധുക്കളുമായോ, സുഹൃത്തുക്കളുമായോ, ആദ്യ ഭാര്യയുമായോ ബന്ധം പുലര്‍ത്തിയിരുന്നില്ല. പുനലൂരിലെ ഒരു ഹോട്ടലില്‍ ചീഫ് ഷെഫായി ജോലി ചെയ്തു വരികയായിരുന്നു. ആഴ്ചകളോളം നിരീക്ഷണം നടത്തിയാണ് പ്രതിയെ പോലീസ് ഉദ്യോഗസ്ഥര്‍ കുടുക്കിയത്.
Location :
First Published :
October 15, 2021 9:37 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
'നിധി വേണോ നിധി'; പൂജയുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍