വാക്കുതർക്കം: ഡൽഹിയിൽ ദമ്പതികളെ കുത്തിക്കൊന്നു; ദൃശ്യങ്ങൾ പകർത്തി അയൽവാസികള്‍

Last Updated:

ചെറിയ ഒരു വാക്കു തർക്കമാണ് ആക്രമണത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത്.

ന്യൂഡൽഹി : വാക്കു തർക്കത്തെ തുടർന്ന് ഡൽഹിയിൽ ദമ്പതികളെ കുത്തിക്കൊന്നു. മകൻ ഗുരുതരാവസ്ഥയിൽ. പശ്ചിമ ഡൽഹിയിലാണ് സംഭവം. ചെറിയ ഒരു വാക്കു തർക്കമാണ് ആക്രമണത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത്.
ഖയാല സ്വദേശികളായ സുനിത. ഭർത്താവ് വീരു എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ ആകാശ് (18) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ഇവര്‍ താമസിക്കുന്ന വീടിന്റെ ഉടമസ്ഥനായ മുഹമ്മദ് ആസാദാണ് ആക്രമണം നടത്തിയത്. സംഭവശേഷം രക്ഷപ്പെട്ട ഇയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ഒരു ചെറിയ തർക്കമാണ് ദാരുണ സംഭവത്തിലേക്ക് നയിച്ചത്. ദിവസങ്ങൾക്ക് മുൻപ് സുനിത-വീരു ദമ്പതികളുടെ ഇളയ മകൾ വീടിന്റെ പടികൾ കയറവെ കുട്ടിയുടെ കയ്യിൽ നിന്നും വാട്ടർ ബോട്ടിൽ താഴെ വീണു. ആസാദിന്റെ ഒരു ബന്ധുവിന്‍റെ സമീപമാണ് ഇത് വീണത്. ഇത് കൊണ്ട് പരിക്കേൽക്കാതെ അയാൾ കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. ഈ സംഭവത്തെ ചുറ്റിപ്പറ്റിയുള്ള സംഭാഷണങ്ങളാണ് വാക്ക് തർക്കത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക സൂചനയെങ്കിലും സ്ഥിതീകരണമുണ്ടായിട്ടില്ല..
advertisement
Also Read 'ഗര്‍ഭിണിയായ ഭാര്യ'യെ വിവാഹദിനത്തില്‍ പരിചരിച്ച് നവവരന്‍! ഞെട്ടിത്തരിച്ച് വധുവിന്റെ ബന്ധുക്കൾ
ഈ സംഭവത്തിന് ശേഷം മൂന്ന് ദിവസങ്ങൾക്ക് മുൻപ് സുനിതയും ആസാദും തമ്മിൽ വാക്ക് തർക്കമുണ്ടായി. സുനിത ഇത് മകനായ ആകാശിനെ അറിയിക്കുകയും ആകാശും ആസാദും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തു. അമ്മയുമായി വഴക്കുണ്ടാക്കിയതിനെ ആകാശ് ചോദ്യം ചെയ്തു. ഇതിനിടെ പിതാവ് വീരുവും ഇവിടെയെത്തി പ്രശ്നത്തിൽ ഇടപെട്ടു. ഇത് അടിപിടിയിൽ കലാശിക്കുകയും ആസാദ് കത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു.ആക്രമണം ചെറുക്കുന്നതിനിടെയാണ് സുനിതക്ക് കുത്തേറ്റത്.
advertisement
സമീപവാസികള്‍ മുഴുവൻ നോക്കി നിൽക്കെ ആയിരുന്നു ആക്രമണം. നിരവധി തവണ കുത്തേറ്റ കുടുംബം ചോരയിൽ കുളിച്ച് കിടന്നിട്ടും ദൃശ്യങ്ങൾ പകർത്തുകയല്ലാതെ ആരും സഹായിക്കാൻ മുന്നോട്ട് വന്നില്ല. പൊലീസ് സ്ഥലത്തെത്തിയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. അപ്പോഴേക്കും സുനിത മരിച്ചിരുന്നു. വീരുവും വൈകാതെ മരണത്തിന് കീഴടങ്ങി. മകൻ ആകാശ് ഗുരുതരാവസ്ഥയിൽ കഴിയുകയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വാക്കുതർക്കം: ഡൽഹിയിൽ ദമ്പതികളെ കുത്തിക്കൊന്നു; ദൃശ്യങ്ങൾ പകർത്തി അയൽവാസികള്‍
Next Article
advertisement
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
  • ബെംഗളൂരുവിൽ 21 വയസുകാരിയെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇൻസ്റ്റഗ്രാം സുഹൃത്ത് ക്രൂരമായി മർദിച്ചു.

  • പ്രതി നവീൻ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

  • പെൺകുട്ടിയെ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം പോലീസ് തുടരുന്നു.

View All
advertisement