'നൗഷാദിനെ കൊന്നെന്ന് മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു'; പൊലീസിനെതിരെ അഫ്സാനയുടെ ആരോപണത്തിൽ വകുപ്പുതല അന്വേഷണം

Last Updated:

പോലീസിന്റെ ക്രൂരമർദനത്തെ തുടർന്നാണ് നൗഷാദിനെ കൊന്നതായി സമ്മതിച്ചതെന്ന് അഫ്സാന ആരോപിച്ചിരുന്നു

news18
news18
പത്തനംതിട്ട: ഒന്നര വര്‍ഷം മുന്‍പ് പത്തനംതിട്ടയില്‍ നിന്ന് കാണാതായ നൗഷാദിനെ കൊലപ്പെടുത്തിയെന്ന് മൊഴി നല്‍കാന്‍ പോലീസ് നിര്‍ബന്ധിച്ചെന്ന ഭാര്യ അഫ്സാനയുടെ ആരോപണത്തിൽ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവ്. പോലീസിന്റെ ക്രൂരമർദനത്തെ തുടർന്നാണ് നൗഷാദിനെ കൊന്നതായി സമ്മതിച്ചതെന്ന് അഫ്സാന മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
നൗഷാദിന്റ തിരോധാന കേസിൽ പോലീസ് നടപടികളിലാണ് വകുപ്പ് തല അന്വഷണം. പത്തനംതിട്ട അഡിഷണൽ എസ്പിക്കാണ് അന്വേഷണച്ചുമതല.
Also Read- നൗഷാദിനെ കൊന്നെന്ന് മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു; വായില്‍ പേപ്പര്‍ സ്പ്രേ അടിച്ചു, മര്‍ദിച്ചു; പോലീസിനെതിരെ അഫ്സാന
തിരോദാന കേസിൽ നൗഷാദിനെ തൊടുപുഴയില്‍ നിന്ന് ജീവനോടെ കണ്ടെത്തിയിരുന്നു. നൗഷാദിനെ കൊന്ന് കുഴിച്ചു മൂടിയെന്ന് മൊഴി നൽകിയ അഫ്സാനയ്ക്കെതിരെ പൊലീസിനെ കബളിപ്പിച്ചതിന് കേസുമെടുത്തിരുന്നു.
Also Read- തിരോധാനത്തിൽ പൊലീസ് കേസ് അവസാനിപ്പിച്ചു; അഫ്സാന മർദിച്ചതിൽ പരാതിയില്ല, ഒപ്പം ജീവിക്കാൻ താത്പര്യവുമില്ലെന്ന് നൗഷാദ്
ഇന്നലെയാണ് അഫ്സാന അട്ടക്കുളങ്ങര വനിതാ ജയിലിൽനിന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. പൊലീസുകാർ പറഞ്ഞതു പോലെയാണ് മൊഴി നൽകിയതെന്നും വനിതാ പൊലീസുകാരടക്കം മർദ്ദിച്ചുവെന്നും അഫ്സാന മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പോലീസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇവർ വ്യക്തമാക്കിയിരുന്നു.
advertisement
വായില്‍ പേപ്പര്‍ സ്പ്രേ അടിച്ചു. ഉറങ്ങാന്‍ അനുവദിക്കാതെ പൊലീസ് പല സ്ഥലങ്ങളില്‍ കൊണ്ടുപോയി. മര്‍ദ്ദനം സഹിക്കവയ്യാതെയാണ് ഭര്‍ത്താവിനെ കൊന്നുവെന്ന് സമ്മതിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
'നൗഷാദിനെ കൊന്നെന്ന് മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു'; പൊലീസിനെതിരെ അഫ്സാനയുടെ ആരോപണത്തിൽ വകുപ്പുതല അന്വേഷണം
Next Article
advertisement
'രാഹുൽ ഈശ്വർ സ്ഥിരം കുറ്റവാളി'; ലാപ്‌ടോപ്പിൽ യുവതിയുടെ ചിത്രങ്ങളടക്കമുണ്ടെന്ന് പ്രോസിക്യൂഷൻ
'രാഹുൽ ഈശ്വർ സ്ഥിരം കുറ്റവാളി'; ലാപ്‌ടോപ്പിൽ യുവതിയുടെ ചിത്രങ്ങളടക്കമുണ്ടെന്ന് പ്രോസിക്യൂഷൻ
  • രാഹുൽ ഈശ്വർ സ്ഥിരം കുറ്റവാളിയാണെന്നും ജാമ്യം നൽകിയാൽ വീണ്ടും കുറ്റം ചെയ്യുമെന്ന് പ്രോസിക്യൂഷൻ.

  • രാഹുലിന്റെ ലാപ്‌ടോപ്പിൽ നിന്ന് അതിജീവിതയുടെ ചിത്രങ്ങൾ കണ്ടെത്തിയതായി പ്രോസിക്യൂഷൻ.

  • പ്രതി ജാമ്യം ലഭിച്ചാൽ സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ.

View All
advertisement