തിരോധാനത്തിൽ പൊലീസ് കേസ് അവസാനിപ്പിച്ചു; അഫ്സാന മർദിച്ചതിൽ പരാതിയില്ല, ഒപ്പം ജീവിക്കാൻ താത്പര്യവുമില്ലെന്ന് നൗഷാദ്
- Published by:Naseeba TC
- news18-malayalam
Last Updated:
പൊലിസിനെ തെറ്റിദ്ധരിപ്പിച്ചതിൽ അഫ്സാനക്കെതിരായ കേസ് തുടരും
പത്തനംതിട്ട: കാണാതായി ഒന്നര വർഷത്തിനു ശേഷം നൗഷാദിനെ ജീവനോടെ കണ്ടെത്തിയതോടെ തിരോധാന കേസ് പൊലീസ് അവസാനിപ്പിച്ചു. നൗഷാദിനെ കൊലപ്പെടുത്തിയെന്ന് പൊലിസിനെ തെറ്റിദ്ധരിപ്പിച്ച സംഭവത്തിൽ അഫ്സാനക്കെതിരായ കേസ് തുടരുമെന്നും കോന്നി ഡിവൈഎസ്പി രാജപ്പൻ റാവുത്തർ പറഞ്ഞു.
നൗഷാദിനെ കൊന്ന് കുഴിച്ചു മൂടിയെന്ന അഫ്സാനയുടെ മൊഴിയിൽ കൊലപാതക കേസ് എടുത്തിരുന്നില്ല. കൂടൽ പോലിസ് സ്റ്റേഷനിൽ എത്തിച്ച നൗഷാദിനെ കേസിന്റെ നടപടി ക്രമത്തിന്റ ഭാഗമായി കോടതിയിൽ ഹാജരാക്കി.
അതേസമയം, അഫ്സാന തന്നെ മർദിച്ചതിൽ പരാതിയില്ലന്ന് നൗഷാദ് പറഞ്ഞു. ഭാര്യയോടപ്പം ജീവിക്കാൻ താത്പര്യമില്ല. കുട്ടികളെ വിട്ടു കിട്ടണമെന്നും നൗഷാദ് പറഞ്ഞു. തൊടുപുഴയിലെ ജോലി സ്ഥലത്തേക്ക് തിരിച്ചു പോകാനാണ് ആഗ്രഹിക്കുന്നതെന്നും നൗഷാദ് പറഞ്ഞു.
Also Read- കാണാതായ നൗഷാദിനെ പോലീസ് കണ്ടെത്തിയത് ബന്ധുവിന്‍റെ വെളിപ്പെടുത്തലില്‍
ജീവനിൽ പേടിച്ചാണ് നാടുവിട്ടു പോയതെന്നാണ് നൗഷാദ് നേരത്തേ മാധ്യമങ്ങളോട് പറഞ്ഞത്. ഭാര്യയോടൊപ്പം ഒരുകൂട്ടം ആളുകള്‍ തന്നെ മര്‍ദ്ദിച്ചിട്ടുണ്ട്. തന്നെ കൊന്ന് കുഴിച്ചു മൂടിയെന്ന് അഫ്സാന പറഞ്ഞത് എന്തിനെന്ന് അറിയില്ല. പേടിച്ചിട്ടാണ് അവിടെ നിന്നും പോന്നത്. ഇനി വീണ്ടും അങ്ങോട്ടേക്ക് പോകാന്‍ ഭയമുണ്ടെന്നുമായിരുന്നു നൗഷാദ് പറഞ്ഞത്.
advertisement
Also Read- ഭാര്യയെ പേടിച്ചാണ് നാട് വിട്ടുപോയത്; സ്വന്തം മരണവാർത്ത അറിഞ്ഞത് പത്രത്തിലൂടെ; ഫർസാനയുടെ ഭർത്താവ് നൗഷാദ്
2021-ലാണ് നൗഷാദിനെ കാണാതായത്. മകന്‍റെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നൗഷാദിന്‍റെ പിതാവ് കേസ് നല്‍കിയിരുന്നു. ഈ കേസിന്‍റെ ചോദ്യംചെയ്യലിനിടെ നൗഷാദിന്‍റെ ഭാര്യ അഫ്‌സാന നൗഷാദിനെ കൊലപ്പെടുത്തിയെന്ന് പൊലീസിന് മൊഴി നൽകിയത്. അഫ്സാനയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നിരവധി ഇടങ്ങളിൽ നൗഷാദിന്റെ മൃതദേഹത്തിനായി പൊലീസ് പരിശോധനയും നടത്തി.
കഴിഞ്ഞ ഒന്നര വർഷമായി തൊടുപുഴ തൊമ്മൻകുത്ത് റബർ തോട്ടത്തിൽ ജോലിക്കാരനായി കഴിയുകയായിരുന്നു നൗഷാദ്.
Location :
Pathanamthitta,Kerala
First Published :
July 28, 2023 8:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരോധാനത്തിൽ പൊലീസ് കേസ് അവസാനിപ്പിച്ചു; അഫ്സാന മർദിച്ചതിൽ പരാതിയില്ല, ഒപ്പം ജീവിക്കാൻ താത്പര്യവുമില്ലെന്ന് നൗഷാദ്