advertisement

'രാഹുൽ ഈശ്വർ സ്ഥിരം കുറ്റവാളി'; ലാപ്‌ടോപ്പിൽ യുവതിയുടെ ചിത്രങ്ങളടക്കമുണ്ടെന്ന് പ്രോസിക്യൂഷൻ

Last Updated:

പ്രതി ഒളിവിൽ പോകാനുള്ള സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി

Rapid Read
രാഹുൽ ഈശ്വർ
രാഹുൽ ഈശ്വർ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമപോരാട്ടം നടത്തുന്ന അതിജീവിതയെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. വഞ്ചിയൂർ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കുന്ന ജാമ്യഹർജി തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൻ്റെ പകർപ്പ് പുറത്തുവന്നു.
രാഹുൽ ഈശ്വർ സ്ഥിരം കുറ്റവാളിയാണെന്നും, ജാമ്യം നൽകിയാൽ കുറ്റകൃത്യം ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പ്രതിക്കെതിരെ മ്യൂസിയം, എറണാകുളം സിറ്റി പൊലീസ് സ്റ്റേഷനുകളിൽ അടക്കം സമാനമായ കേസുകൾ നിലവിലുണ്ട്.
രാഹുലിൻ്റെ ലാപ്‌ടോപ്പിൽ നിന്ന് അതിജീവിതയുടെ ചിത്രങ്ങൾ ഉൾപ്പെടെയുള്ള വീഡിയോ ദൃശ്യങ്ങൾ കണ്ടെടുത്തു. ഈ ദൃശ്യങ്ങൾ യുവതിയെ അപമാനിക്കുന്ന തരത്തിലുള്ളതാണ്. പ്രതി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
ജാമ്യം ലഭിച്ചാൽ സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും, പ്രതി ഒളിവിൽ പോകാനുള്ള സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
advertisement
കൂടാതെ, കുറ്റം ചെയ്യുന്നതിൽ പ്രതി മറ്റ് ഇലക്ട്രോണിക് ഡിവൈസുകൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ഇതിന് കേസിൽ തുടരന്വേഷണം അനിവാര്യമാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'രാഹുൽ ഈശ്വർ സ്ഥിരം കുറ്റവാളി'; ലാപ്‌ടോപ്പിൽ യുവതിയുടെ ചിത്രങ്ങളടക്കമുണ്ടെന്ന് പ്രോസിക്യൂഷൻ
Next Article
advertisement
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
  • സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് 850 നിർധനരായ യുവതീ യുവാക്കളുടെ സമൂഹവിവാഹം നടക്കും

  • നീലഗിരി പാടന്തറയിൽ ഏപ്രിൽ 5ന് നടക്കുന്ന ചടങ്ങിൽ എല്ലാ ജാതി മതസ്ഥരും പങ്കെടുക്കും

  • ഒരു ലക്ഷത്തോളം പേർക്ക് വിവാഹ സദ്യ ഒരുക്കും, വധൂവരന്മാർക്ക് വസ്ത്രങ്ങളും സ്വർണാഭരണങ്ങളും നൽകും

View All
advertisement